ദേവസഹായംപിള്ളയോടൊപ്പം 2022 മേയ് 15-ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട സെസാര്‍ ദ് ബ്യൂസിന്റെ ജീവിതവഴികളിലൂടെ.
ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ കവെയോണ്‍ എന്ന സ്ഥലത്ത് 1544 ഫെബ്രുവരി 3-ാം തീയതിയാണ് സെസാര്‍ ദ് ബ്യൂസ് ജനിച്ചത്. അക്കാലത്ത് മാര്‍പാപ്പായുടെ അധീനതയിലുള്ള ഒരു പ്രദേശമായിരുന്നു ദ് ബ്യൂസിന്റെ ജന്മസ്ഥലം.
18-ാമത്തെ വയസ്സില്‍ ഫ്രഞ്ചുരാജാവിന്റെ സൈന്യത്തില്‍ ചേര്‍ന്നു പ്രോട്ടസ്റ്റന്റുകാര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ പങ്കെടുത്തു. യുദ്ധം കഴിഞ്ഞപ്പോള്‍ മൂന്നു വര്‍ഷം പാരീസില്‍ സുഖലോലുപജീവിതം നയിച്ചു. തിരികെ നാട്ടിലെത്തിയപ്പോള്‍ പലരുടെയും സദുപദേശത്താല്‍ മാനസാന്തരപ്പെട്ടു വൈദികപരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു.
1975 ഏപ്രില്‍ 7-ാം തീയതി പോള്‍ ആറാമന്‍ മാര്‍പാപ്പാ സെസാര്‍ ദ് ബ്യൂസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍, യുവാവായ സെസാറിന്റെ മാനസാന്തരത്തിനു വഴിയൊരുക്കിയ മൂന്നുപേരുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഒന്നാമത്, അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെ കത്തീദ്രലിലെ ഭക്തനായ ദൈവാലയശുശ്രൂഷി ലൂയി ഗുയോ. രണ്ടാമത്തേത്, നിരക്ഷരയെങ്കിലും ആഴമായ ദൈവസ്‌നേഹത്താല്‍ പ്രേരിതയായി സത്കര്‍മങ്ങള്‍ ചെയ്തു ജീവിച്ചിരുന്ന അന്തോണിയറ്റ് റെവെയ്യാദ് എന്ന സ്ത്രീ. അവര്‍ ചെയ്ത ഒരു കാര്യം സെസാറിനെക്കൊണ്ട് വിശുദ്ധരുടെ ജീവചരിത്രം വായിപ്പിച്ചുകേട്ടിരുന്നു എന്നതാണ്. മൂന്നാമത്തെയാള്‍ ഈശോസഭാവൈദികനായ ഫാദര്‍ പിയേര്‍ പിക്വേ ആണ്. ഇവരുടെ സ്ഥിരോത്സാഹമാണ് ഈ ചെറുപ്പക്കാരന്റെ സമൂലപരിവര്‍ത്തനത്തിനു കാരണമായത്. നല്ല ഇടയനായ ഈശോ നമ്മളെയും മറ്റുള്ളവരുടെ മാനസാന്തരത്തിന് ഉപകരണമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് തദവസരത്തില്‍ പരിശുദ്ധപിതാവ് പോള്‍ ആറാമന്‍ ഓര്‍മിപ്പിച്ചു.
1582 ല്‍ 38-ാം വയസ്സില്‍ സെസാര്‍ ദ് ബ്യൂസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. തീക്ഷ്ണമതിയായ അജപാലകനായി ശുശ്രൂഷ ചെയ്തു. പലവിധ അബദ്ധപഠനങ്ങള്‍ പ്രചാരത്തിലിരുന്ന ആ കാലഘട്ടത്തില്‍ സത്യവിശ്വാസപ്രബോധനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ അദ്ദേഹം ഇവൃശേെശമി ഉീരൃേശില എമവേലൃ െഎന്ന വൈദികസമൂഹത്തിനു തുടക്കംകുറിച്ചു. ഉമൗഴവലേൃ െീള ഇവൃശേെശമി ഉീരൃേശില എന്ന സന്ന്യാസിനീസമൂഹവും ആരംഭിച്ച അദ്ദേഹം അവിഞ്ഞോണ്‍ രൂപതയിലാണു പ്രവര്‍ത്തിച്ചിരുന്നത്. കുടുംബങ്ങള്‍ക്കായുള്ള മതബോധമാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും നടത്തിയിരുന്നത്. 'കുടുംബപ്രബോധനങ്ങള്‍' എന്ന പേരില്‍ അഞ്ചു വാല്യങ്ങളുള്ള ഒരു ബൃഹത്ഗ്രന്ഥം അദ്ദേഹം രചിക്കുകയുണ്ടായി.
1607 ഏപ്രില്‍ മാസം 15-ാം തീയതി 63-ാം വയസ്സില്‍ ഫാദര്‍ നെസാര്‍ ദ് ബ്യൂസ് അവിഞ്ഞോണില്‍വച്ചു നിര്യാതനായി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമിലെ മൊന്തിചെല്ലി ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്നു. 1821 ല്‍ പീയൂസ് ആറാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, 1975 ഏപ്രില്‍ 27-ാം തീയതി റോമില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പാ സെസാര്‍ ദ് ബ്യൂസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും പ്രാദേശികവണക്കത്തിനായി ഏപ്രില്‍ 15 തിരുനാള്‍ദിനമായി നിശ്ചയിക്കുകയും ചെയ്തു.
വി. റോബര്‍ട്ട് ബല്ലാര്‍മിനെയും വി. ചാള്‍സ് ബോറോമിയോയെയുംപോലെ വിശ്വാസപരിശീലകരുടെ സ്വര്‍ഗീയമധ്യസ്ഥനായി വി. സെസാര്‍ ദ് ബ്യൂസിനെയും സാര്‍വത്രികസഭ മേയ് 15 മുതല്‍ വണങ്ങുന്നു.