•  23 May 2024
  •  ദീപം 57
  •  നാളം 11
ശ്രേഷ്ഠമലയാളം

ഞങ്ങള്‍

ന്മബന്ധമുള്ള ഭാഷകളുടെ ആന്തരഘടകങ്ങള്‍ കണ്ടെത്തി പൂര്‍വരൂപങ്ങള്‍ താരതമ്യപ്പെടുത്തനാകും. പ്രാചീനകൃതികളെ ആശ്രയിച്ചാണ് തുലനാത്മകപഠനം നിര്‍വഹിക്കുന്നത്. കണ്ടെത്തുന്ന പദങ്ങളില്‍ നീളം കൂടിയവയെ പൂര്‍വരൂപങ്ങളെന്നും അപരരൂപങ്ങളെ ആധുനികമെന്നും ഗണിക്കുന്നു.
ഞാന്‍ എന്ന ഉത്തമപുരുഷസര്‍വനാമത്തിന്റെ പ്രകൃതി എന്‍ എന്നാണ്. അത് നിര്‍ദ്ദേശികാവിഭക്തിയില്‍ ഏന്‍ ആയി ബലപ്പെട്ടു. തമിഴ്‌രീതിയനുസരിച്ച് സ്വരാദിശബ്ദങ്ങള്‍ക്ക് യകാരം ചേര്‍ത്ത് യാന്‍ ആയി മാറി. ബലത്തിനായി വീണ്ടും നാന്‍ ആയി. നാന്‍ മലയാളരീതിയനുസരിച്ചുള്ള അനുനാസികമാദേശത്താല്‍ ഞാന്‍ ആയിത്തീര്‍ന്നു. (എന്‍ ണ്ണ ഏന്‍ ണ്ണ യാന്‍ ണ്ണ നാന്‍ ഞാന്‍). ''എനേന്‍യാന്‍ നാന്‍ ക്രമാല്‍ ഞാനായ്'* (കാരിക 52) എന്ന് ഏ.ആര്‍.രാജരാജവര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്. (നാകള്‍ - ഞാങ്ങള്‍).
ഞാന്‍ എന്നതിന്റെ ബഹുവചനരൂപം ഞാങ്ങള്‍ (ഞാന്‍+കള്‍) എന്നായിരുന്നുവെന്ന് പ്രാചീനകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. 'പുഞ്ചിരിയിട്ടോ ഞാങ്ങളമുഷ്മിന്‍'** എന്നൊരു പ്രയോഗം ഉണ്ണിയാടീചരിതത്തിലുണ്ട്.  ഞാന്‍+കള്‍ = ഞാങ്ങള്‍. ഇവിടെ ആദ്യം ഞാന്‍ + കള്‍ എന്നത് അകാരലോപം വന്ന് ഞന്‍ + കള്‍ എന്നാകുന്നു. തുടര്‍ന്ന് സവര്‍ണനം(സവര്‍ണനം നോക്കുക) വന്ന് ഞങ്ങള്‍ എന്നായിത്തീര്‍ന്നു. ഈ മാറ്റത്തെ ഇങ്ങനെ രേഖപ്പെടുത്താം. ഞാന്‍ + കള്‍ ണ്ണ ഞാങ് + കള്‍ ണ്ണ ഞാങ് + ങള്‍ ണ്ണ ഞാങ്ങള്‍; ണ്ണ ഞന്‍ + കള്‍ = ഞങ്ങള്‍. ഞങ്ങള്‍ എന്ന ഉത്തമപുരുഷ ബഹുവചനത്തിന് 'ഞങ്ങ', 'എങ്ങള്‍' എന്നിങ്ങനെ ഭാഷണഭേദങ്ങളുണ്ട്. അവയെ മാനകശബ്ദങ്ങളായി കണക്കാക്കാറില്ല. 
ഞാന്‍, ഞങ്ങള്‍ - ഇവയ്ക്ക് സ്ത്രീപുരുഷഭേദമില്ല. ഞാന്‍ ഏകവചനത്തെയും ഞങ്ങള്‍ ബഹുവചനത്തെയും കുറിക്കുന്നു. 'ഞാന്‍+കള്‍ എന്നതു പൂര്‍വരൂപം. ഞങ്ങള്‍ എന്നത് ആധുനിക രൂപം' എന്ന് പി.ദാമോദരന്‍പിള്ള നിരീക്ഷിച്ചിട്ടുണ്ട്.***


*രാജരാജവര്‍മ, ഏ.ആര്‍.കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം - 160
** ഗോപിനാഥന്‍നായര്‍, എന്‍, (വ്യാഖ്യാനം) ഉണ്ണിയാടീചരിതം, എന്‍.ബി.എസ്, കോട്ടയം, 2016, പുറം - 97.
*** ദാമോദരന്‍നായര്‍, പി; അപശബ്ദബോധിനി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം-257.

Login log record inserted successfully!