•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി എഴുപതിന്റെ നിറവില്‍

  • സ്വന്തം ലേഖകൻ
  • 15 July , 2021

പാലാ: പാലാ രൂപതയുടെ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരി സ്ഥാപിച്ചിട്ട് എഴുപതു വര്‍ഷം പിന്നിട്ടു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോണ്‍ പെരുമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങി ഒട്ടേറെ ബിഷപ്പുമാരുടെ പൂര്‍വവിദ്യാലയംകൂടിയാണിത്.
1951 ജൂലൈ മൂന്നിന് പാലാ ളാലം പുത്തന്‍പള്ളി  വൈദികമന്ദിരത്തോടനുബന്ധിച്ചു പ്രവര്‍ത്തിച്ചിരുന്ന സെന്റ് ജോസഫ് മിഷന്‍ഹോമിലാണ് സെമിനാരി ആരംഭിച്ചത്. ഫാ. ജേക്കബ് വെള്ളരിങ്ങാട്ടായിരുന്നു അന്ന് മിഷന്‍ഹോം ഡയറക്ടര്‍. 1954 ജൂലൈ മൂന്നിന് സെമിനാരി കുമ്മണ്ണൂരിലേക്കു മാറ്റി സ്ഥാപിച്ചു. 1956 ഒക്‌ടോബര്‍ ഏഴിന് പാലാ കരൂരില്‍ പരുമലക്കുന്നിലേക്കു മാറ്റി പുതിയ മന്ദിരം നിര്‍മിച്ചു. വൈദികപരിശീലനത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ ഇവിടെയാണു നടക്കുക.
1,900 ത്തോളം വൈദികവിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടി. തലശേരി രൂപത  ആരംഭിച്ചപ്പോള്‍ രൂപതയ്ക്കുവേണ്ടി ഏതാനും വര്‍ഷങ്ങള്‍ ഇവിടെയാണ് വൈദികാര്‍ത്ഥികളെ പരിശീലിപ്പിച്ചത്. തലശേരി, താമരശേരി, മാനന്തവാടി രൂപതകളിലെ സീനിയര്‍ വൈദികരില്‍ പലരും ഇവിടെ പഠിച്ചവരാണ്. ക്ലരീഷ്യന്‍ സന്ന്യാസസമൂഹത്തിന്റെ പ്രഥമവൈദികരും എം.എസ്.ടി. മിഷനറി സൊസൈറ്റിയുടെ ആദ്യകാലെവെദികരും ഇവിടുത്തെ വിദ്യാര്‍ത്ഥികളായിരുന്നു.
സിആര്‍എം (അഡോര്‍ണോ ഫാദേഴ്‌സ്), വിന്‍സെന്‍ഷ്യന്‍ സന്ന്യാസസമൂഹം, ടൂറാ, കല്യാണ്‍, ഉജ്ജെയ്ന്‍, സത്‌ന, തക്കല എന്നീ രൂപതകളുടെയും വൈദികാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്.
മോണ്‍. തോമസ് മൂത്തേടമായിരുന്നു സെമിനാരിയുടെ പ്രഥമ റെക്ടര്‍. തുടര്‍ന്ന് ഫാ. ജോണ്‍ പെരുമറ്റം (പിന്നീട് ഉജ്ജെയ്ന്‍ മെത്രാന്‍), റവ. ഡോ. ജോസഫ് മറ്റം, ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. ജോര്‍ജ് ചൂരക്കാട്ട്, റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസഫ് പടന്നമാക്കല്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജയിംസ് കട്ടയ്ക്കല്‍, റവ. ഡോ. തോമസ് മൂലയില്‍, റവ. ഡോ.  ജോസഫ് തലോടില്‍ എന്നിവര്‍ റെക്ടര്‍മാരായി. 
ഇപ്പോള്‍ റവ. ഡോ. ജോസഫ് മുത്തനാട്ട് റെക്ടറായും റവ. ഡോ. എമ്മാനുവേല്‍ പാറേക്കാട്ട് വൈസ് റെക്ടറായും റവ. ഡോ. തോമസ് പാറയ്ക്കല്‍ സ്പിരിച്വല്‍ ഡയറക്ടറായും സേവനം ചെയ്യുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)