•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

കൊറോണാപ്പുരാണം

  • പ്രഫ. തോമസ് കണയംപ്ലാവൻ
  • 2 July , 2020


ഇത്തിരി മാംസ്യവു,മതിന്‍മീതെ തെല്ലു കൊഴുപ്പുമായ്
നിത്യവും കൊറോണാ വൈറസ് തപസ്സിരിപ്പൂ!
ജീവകോശമൊന്നുമായി പ്രണയത്തിലായാല്‍ മാത്രം
കോവിഡെന്ന മഹാരോഗമവന്‍ പരത്തും
ഈ മഹാമാരിയാലിന്നു ലോകമാകെ നടുങ്ങുന്നു
ഭൂവിലെങ്ങും മരണത്തിന്‍ വിളവെടുപ്പായ്!
മൃത്യുദംശമേറ്റു മര്‍ത്ത്യര്‍ ചത്തുവീഴുന്നനാഥരായ്;
പ്രത്യൗഷധമില്ലാതെ നാം പകച്ചുനില്പൂ!
നിശ്ചയമായിതിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുവാന്‍
നിരന്തരം ഗവേഷണം നടത്തണം നാം
അതുവരെക്കര്‍ശനമാം ജാഗ്രത നാം പുലര്‍ത്തണം;
ശുചിയായി ജീവിക്കേണ;മകലം വേണം
സഞ്ചരിച്ചീടൊല്ലാ മാസ്‌ക്കു ധരിക്കാതെ പുറത്തെങ്ങും;
പുഞ്ചിരിക്കാന്‍ മറക്കും നാമിതു തുടര്‍ന്നാല്‍.
വര്‍ണ്ണം, വര്‍ഗ്ഗം, ജാതി, മത,മിവയ്‌ക്കെല്ലാമുപരിയായ്
മന്നില്‍ മര്‍ത്ത്യരൊന്നായിപ്പോളണിനിരന്നു!
പാപമാര്‍ഗ്ഗം കൈവെടിഞ്ഞുനിഷ്‌കളങ്കമനസ്സോടെ
പ്രാര്‍ത്ഥനയിലാശ്രയിച്ചു ദിനങ്ങള്‍ പോക്കാം
ഭാവിയിലെ ജനങ്ങളിക്കൊറോണയെപ്പുരാണമായ്
കാണുമെന്നു നിനച്ചിന്നു സമാശ്വസിക്കാം!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)