ചേരുവകള്‍
ചേന വേവിച്ച്
ഉടച്ചത്     -     അരക്കിലോ
ശര്‍ക്കര     -    800 ഗ്രാം
ഗോതമ്പു നുറുക്ക്
വേവിച്ചത്     -    100 ഗ്രാം
നെയ്യ്     - 150 ഗ്രാം
അണ്ടിപ്പരിപ്പ്     -     50 ഗ്രാം
കിസ്മിസ്     - 25 ഗ്രാം
തേങ്ങ     - രണ്ടെണ്ണം
ഏലയ്ക്കാപ്പൊടി     - അര ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
തേങ്ങ ചുരണ്ടി ഒന്നും രണ്ടും പാല്‍ മാറ്റിവയ്ക്കുക. ഉരുളി ചൂടാക്കി നെയ്യ് ഒഴിച്ച് കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. ശര്‍ക്കര പാനിയാക്കിയതും ചേന ഉടച്ചതും ഗോതമ്പുനുറുക്കും ചേര്‍ത്ത് ഉരുളിയില്‍ നന്നായി വരട്ടുക. നന്നായി വരണ്ടുവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. കുറുകിത്തുടങ്ങുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങുക. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. വറുത്തു വച്ചിരിക്കുന്ന കശുവണ്ടി പരിപ്പും കിസ്മിസും ചേര്‍ക്കുക.
							
 ആന്‍സി മാത്യു
                    
									
									
                    