•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

അഫ്ഗാനിലെ വിലാപങ്ങള്‍! താലിബാന്റെ തലപ്പൊക്കം ഇന്ത്യയ്ക്കു തലവേദനയാകുമോ?

മുന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് മൂന്നു മാസംമുമ്പു പറഞ്ഞ വാക്കുകള്‍ ഒടുവില്‍ അറംപറ്റി. കശാപ്പു ചെയ്യപ്പെടാനായി ഒരു ജനതയെ കൈയൊഴിഞ്ഞു പിന്മാറുന്നതു ശരിയായ നടപടിയായിരിക്കുകയില്ല എന്നാണ്  അഫ്ഗാനിസ്ഥാനില്‍നിന്നുള്ള സേനാപിന്മാറ്റത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''ഭീകരതയ്‌ക്കെതിരായ ആഗോളപോരാട്ടം'' (ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍) എന്നു നാമകരണം  ചെയ്ത് ഭീകരവാദികളെ ഉന്മൂലനം ചെയ്യാന്‍ 20 വര്‍ഷംമുമ്പ് അഫ്ഗാനിസ്ഥാനിലേക്കു സൈന്യത്തെ അയച്ചത് ബുഷ് ഭരണകൂടമായിരുന്നു.
കൊലയാളികളായ മതതീവ്രവാദികളുടെ കൈകളിലേക്ക് ഒരു ജനതയെ ഇട്ടുകൊടുത്ത് സ്ഥലംവിട്ട യുഎസിന്റെയും സഖ്യകക്ഷികളുടെയും നടപടി പരക്കെ വിമര്‍ശനവിധേയമായിട്ടുണ്ടï്. അഫ്ഗാന്‍ജനതയുടെ ദുരന്തകാലം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴഞ്ചന്‍ ചിന്താഗതികള്‍ മനസ്സില്‍ കുത്തിനിറച്ച്, മതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ശഠിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ രൂപംകൊടുത്ത താലിബാന്‍ എന്ന ഭീകരസംഘടനയുടെ അഞ്ചു വര്‍ഷത്തെ ഭരണം, മുമ്പു ലോകം കïതാണ്. അഫ്ഗാനിസ്ഥാനിലെ രïാമത്തെ നഗരമായ കാïഹാറില്‍ 1995 ല്‍  രൂപംകൊണ്ടï് ഒരു വര്‍ഷത്തിനുള്ളില്‍ ബലപ്രയോഗത്തിലൂടെ കാബൂള്‍ പിടിച്ചെടുത്ത് രാജ്യം ഭരിച്ച യുവാക്ക
ളുടെ ഒരു സംഘടന മാത്രമായിരുന്നു താലിബാന്‍. 'താലിബാന്‍' എന്ന വാക്കിന്റെയര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ എന്നാണ്. സ്ഥാപകനേതാക്കളില്‍ വധിക്കപ്പെടാതെ അവശേഷിക്കുന്നവരില്‍ മിക്കവരും മധ്യവയസ്സുപിന്നിട്ടതേയുള്ളൂ. അമേരിക്കന്‍ ബോംബാക്രമണത്തില്‍ 2013 ല്‍ കൊല്ലപ്പെട്ട സ്ഥാപകനേതാവായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കോബ് മുപ്പത്തഞ്ചുകാരനാണ്. താലിബാന്‍ സ്ഥാപകരിലൊരാളായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പ്രസിഡന്റായേക്കുമെന്നു വിശ്വസിക്കപ്പെടുന്ന മന്ത്രിസഭയില്‍ യാക്കോബും ഉണ്ടïാകുമെന്നു കരുതുന്നു. ഇപ്പോഴത്തെ വിജയകരമായ സൈനികനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതുംഈ യുവാവാണ്. പാക്‌നഗരമായ ക്വെറ്റയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യാക്കോബും ഖത്തര്‍ തലസ്ഥാനമായ ദോഹയിലിരുന്നു താലിബാനെ നിയന്ത്രിച്ചിരുന്ന ബറാദറും കാബൂളിലെത്തിയതോടെ മന്ത്രിസഭാരൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ടï്.
താലിബാന്റെ സൈനികോപദേഷ്ടാവും മുതിര്‍ന്ന മതപണ്ഡിതനും പരമോന്നതനേതാവുമായ ഹൈബത്തുള്ള അഖുന്‍സാദ, അദ്ദേഹത്തിന്റെ വിശ്വസ്
തനും ദോഹയിലെ നയതന്ത്രചര്‍ച്ചകളിലെ പ്രധാനിയുമായിരുന്ന അബ്ദുള്‍ ഹക്കിം ഹഖാനി, ആദ്യ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഷേര്‍
മുഹമ്മദ് അബ്ബാസ്, ഹഖാനി ഗ്രൂപ്പിന്റെ നേതാവും താലിബാന്റെ സൈനികവും സാമ്പത്തികവുമായ ഇടപാടുകളുടെ ചുമതലക്കാരനുമായ സിറാജൂദീന്‍ ഹഖാനി എന്നിവര്‍ മന്ത്രിമാരുടെ ലിസ്റ്റില്‍  പരിഗണനയിലുണ്ടï്. അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണങ്ങള്‍ക്കു തുടക്കംകുറിച്ച മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ജലാലുദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദീന്‍ എന്ന കുപ്രസിദ്ധിയുമുണ്ടï്. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ലക്ഷ്യമിട്ട വധശ്രമം, കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരേ നടന്ന ചാവേറാക്രമണം തുടങ്ങി അനേകം കുറ്റകൃത്യങ്ങളിലെ മുഖ്യസൂത്രധാരന്‍കൂടിയാണ് സിറാജുദീന്‍ ഹഖാനി. ചുരുക്കത്തില്‍, കുറ്റവാളികളടങ്ങിയ ഒരു നേതൃനിരയാണ് അഫ്ഗാന്‍ ഭരണം കൈയാളുകയെന്നു വ്യക്തമായിക്കഴിഞ്ഞു.
'സംശുദ്ധമായ ഒരു ഇസ്ലാമിക ഭരണക്രമം' കൊണ്ടïുവരാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന അഖുന്‍സാദയുടെ പ്രഖ്യാപനം പുതിയ സര്‍ക്കാരും ആദ്യത്തേതില്‍നിന്നു  വ്യത്യസ്തമായിരിക്കില്ലെന്ന സൂചനയാണു നല്കുന്നത്. തങ്ങളുടെ രാജ്യം ഇനിമേല്‍ 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍' എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ബറാദറും വെളിപ്പടുത്തി.

  • ആരോടും പകയില്ല

'വിദേശാധിപത്യത്തിനെതിരേ, 20 വര്‍ഷം നീï യുദ്ധത്തിനൊടുവിലാണ് തങ്ങള്‍ സ്വാതന്ത്ര്യം നേടിയത്. പഴയതെല്ലാം മറക്കാനും പൊറുക്കാനും ഞങ്ങള്‍ തയ്യാറാണ്. ആരോടും ഞങ്ങള്‍ക്കു പകയോ വിദ്വേഷമോ ഇല്ല. പാശ്ചാത്യപിന്തുണയുïായിരുന്നവര്‍ക്കോ മുന്‍സൈനികര്‍ക്കോ എതിരേ പ്രതികാരനടപടിയുïാകില്ല. ഇനിമേല്‍ ആരെയും ദ്രോഹിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിനു ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അഫ്ഗാന്‍ മണ്ണ് ആര്‍ക്കുമെതിരേ ഉപയോഗിക്കാന്‍ അനുവദിക്കുകയുമില്ല' കാബൂള്‍ പിടിച്ചശേഷം താലിബാന്‍ വക്താവ് സബീഹുള്ള മുജാഹുദീന്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിവ.
മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് സബീഹുള്ളയുടെ മറുപടിയും ശ്രദ്ധേയമായി. 'മാധ്യമപ്രവര്‍ത്തകര്‍ ഇസ്ലാമികമൂല്യങ്ങള്‍ കണക്കിലെടുക്കണം. സ്വകാര്യമാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കും. സ്ത്രീകള്‍ക്കെതിരേ ഒരു വിവേചനവുമുണ്ടാകില്ല. ഇസ്ലാമിക നിയമത്തിന്റെ (ശരി അത്ത്) പരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള തൊഴില്‍ സ്വാതന്ത്യം സ്ത്രീകള്‍ക്കുണ്ടാകും. മതപരവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കവകാശമുണ്ട്.''

  • തനിയാവര്‍ത്തനം

താലിബാന്‍ നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ എന്തുതന്നെയായാലും പുതിയ ഭരണവും 1996-2001 ലെ ഒന്നാം താലിബാന്‍ ഭരണത്തില്‍നിന്നു വ്യത്യസ്തമായിരിക്കില്ലെന്നു നിരീക്ഷിക്കുന്നവരുണ്ട്. ലോകരാഷ്ട്രങ്ങളുടെ അംഗീകാരം പിടിച്ചുപറ്റാനുള്ള തേനൂറുന്ന വാക്കുകളായി മാത്രമേ ഇവരുടെ പ്രഖ്യാപനങ്ങളെ കാണാനാകൂ. അഷ്‌റഫ്  ഗനി സര്‍ക്കാരിനെ പിന്തുണച്ചവരുടെയും വിദേശസേനകളോടു ചേര്‍ന്നു പ്രവര്‍ത്തിച്ചവരുടെയും വീടുകള്‍ റെയ്ഡ് ചെയ്ത് ആളുകളെ കൊന്നൊടുക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബദ്ഗിസ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഹാജി മുല്ല അചക്‌സായിയെ താലിബാന്‍ പോരാളികള്‍ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ച ഒരു സ്ത്രീയെ തോക്കിനിരയാക്കിയതായും വാര്‍ത്തയുണ്ട്. ഗസ്‌നി പ്രവിശ്യയിലെ ഹസാര ന്യൂനപക്ഷവംശജരില്‍ ഒന്‍പതു പേരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള  ആര്‍.ടി.എ. ചാനലിലെ ജോലിയില്‍നിന്നു പിരിഞ്ഞുപോകാന്‍ തന്നോടു നിര്‍ദേശിച്ചതായി വാര്‍ത്താ അവതാരിക ശബ്‌നം ദൗറാന്‍ അറിയിച്ചു. കാബൂളിനും കൈബര്‍ പാസിനുമിടയില്‍ സ്ഥിതി ചെയ്യുന്ന ജലാലാബാദ് നഗരത്തില്‍ അഫ്ഗാന്‍ പതാകയേന്തി പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തികയായ സഹീബുള്ള നസീര്‍ സാദയെ വെടിവച്ചുകൊന്നു. അവരോടൊപ്പം പ്രതിഷേധിച്ചവര്‍ക്കെതിരേ താലിബാന്‍ സായുധസംഘം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ കീഴടക്കിയശേഷം താലിബാന്‍ നേതൃത്വം നേരിടുന്ന ആദ്യജനകീയ മുന്നേറ്റമായിരുന്നു ജലാലാബാദിലേത്.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഈ മാസം 19-ാം തീയതി വാണിജ്യനഗരമായ ജലാലാബാദില്‍ തടിച്ചുകൂടിയ നൂറുകണക്കായ പ്രതിഷേധക്കാര്‍ ദേശീയപതാക ഉയര്‍ത്തിയതാണ് താലിബാന്‍ നേതാക്കളെ പ്രകോപിപ്പിച്ചത്. മതനിയമങ്ങള്‍ അനുസരിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത ഭരണമായിരിക്കും താലിബാന്റെതെന്ന് പൂര്‍വകാലചരിത്രം സാക്ഷിക്കും. നിയമലംഘകരെ പരസ്യമായ വധശിക്ഷയ്ക്കു വിധേയരാക്കുകയാണു പതിവ്. 1987 മുതല്‍ 1992 വരെ പ്രസിഡന്റായിരുന്ന ഡോ. നജീബുള്ളയെ അതിക്രൂരമായി വധിക്കുകയും പരസ്യമായി വിളക്കുകാലില്‍ കെട്ടിത്തൂക്കുകയും ചെയ്തു. 1997 ല്‍ നടന്ന ആ നീചകൃത്യം ലോകത്തെ ഞെട്ടിച്ച സംഭവമാണ്.
ഭീതിയും അനിശ്ചിതത്വവും തലസ്ഥാനനഗരമായ കാബൂളിനു വടക്കുള്ള പന്‍ജ്ഷീര്‍ മേഖല ഒഴികെയുള്ള അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ജനങ്ങളിലുണ്ടായ ഭീതിയും ആശയക്കുഴപ്പവും സീമാതീതമായി. സര്‍ക്കാര്‍ ഓഫീസുകളും തെരുവുകളും ഞൊടിയിടയില്‍ വിജനമായി. താലിബാന്‍ നേതാക്കളുടെ ഉറപ്പുകളൊന്നും ജനത്തിന്റെ ഭീതിയകറ്റുന്നവയായിരുന്നില്ല. പാക്കിസ്ഥാന്‍ അടക്കമുള്ള ഒട്ടനവധി രാജ്യങ്ങളിലെ തീവ്രവാദിസംഘങ്ങളുടെ ഒരു കൂട്ടം മാത്രമാണ് താലിബാനായി രൂപപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ്, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയ്ബ, അല്‍ഖ്വയ്ദ, ഹഖാനി തുടങ്ങിയ തീവ്രവാദഗ്രൂപ്പുകളിലെ  സംഘാംഗങ്ങളുടെ സംഗമഭൂമിയായി അഫ്ഗാനിസ്ഥാന്‍ മാറി. കാബൂള്‍ പിടിക്കാന്‍ താലിബാന്റെ കൊടിയുമേന്തി മുന്നേറിയ ഓരോ ഗ്രൂപ്പുകളും ഇപ്പോള്‍ വെവ്വേറെ സംഘടിച്ച് ഭീകരാക്രമണങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാശ്ചാത്യശക്തികളുടെ അധിനിവേശത്തോടെ പല രാജ്യങ്ങളിലേക്കും ചിതറിയോടിയ നേതാക്കളും അണികളും 20 വര്‍ഷം നീണ്ട തയ്യാറെടുപ്പിലാണ് വിജയം കണ്ടത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈന്യം ഉപേക്ഷിച്ചുപോയ കവചിതവാഹനങ്ങളും പടക്കോപ്പുകളും തീവ്രവാദികളുടെ കൈകളിലെത്തിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. സഖ്യസേനയുടെ ഏറ്റവും പ്രധാന വ്യോമതാവളമായ ത്വംഗ്രാം എയര്‍ബേസില്‍നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പട്ടാളം പിന്മാറിയത്. സഖ്യകക്ഷികളുടെ പൊടുന്നനെയുള്ള സേനാപിന്മാറ്റം  അഫ്ഗാന്‍സേനയുടെ ആത്മവീര്യം കെടുത്തിക്കളഞ്ഞു. ഗ്രാമപ്രദേശങ്ങള്‍ പിടിച്ചെടുത്ത് നഗരപരിധികളിലെത്തുമ്പോഴേക്കും എതിര്‍ത്തുനില്ക്കാന്‍ ഒരു സൈനികന്‍പോലും ഇല്ലാതെപോയി. അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗത്തെപ്പോലും ഞെട്ടിച്ച് കാബൂളിലെത്താന്‍ താലിബാന്‍ പോരാളികള്‍ക്ക് പത്തു ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. പ്രസിഡന്റ് അഷ്‌റഫ് ഗനിയും കുടുംബാംഗങ്ങളും ഏതാനും അനുയായികളോടൊപ്പം രാജ്യംവിട്ടതോടെ പതനം പൂര്‍ണമാവുകയും ചെയ്തു.
അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ സീനിയര്‍ വൈസ്പ്രസിഡന്റായ അമറുള്ള  സലേ രക്ഷപ്പെട്ട് പന്‍ജ്ഷീര്‍ മേഖലയിലെ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് മസൂദുമായി ചേര്‍ന്ന് താലിബാനെതിരേ ചെറുത്തുനില്പിനൊരുങ്ങുന്നത് മറ്റൊരു ദുരന്തത്തിലേക്കു രാജ്യത്തെ നയിക്കുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. 'പന്‍ജ്ഷീര്‍ സിംഹം' എന്നറിയപ്പെട്ടിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദ് പലായനം ചെയ്ത സൈനികരെയും ജനങ്ങളെയും സംഘടിപ്പിച്ച് വലിയ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റത്തോട് അനുകൂലമായി പ്രതികരിച്ച പാക്കിസ്ഥാന്റെയും ചൈനയുടെയും നിലപാടുകളാണ് നമുക്കു ദോഷകരമായി മാറുന്നത്. രണ്ടു ശത്രുരാജ്യങ്ങളോടൊപ്പം ഭീകരസംഘടനകള്‍കൂടി ചേരുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ചാവേറാക്രമണങ്ങള്‍ക്കും അതിര്‍ത്തികളിലെ കൈയേറ്റങ്ങള്‍ക്കുമെതിരേ കൂടുതല്‍ ജാഗ്രത വേണ്ടിവരും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)