•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

വിഷമവൃത്തം

  • പുത്തന്‍വേലിക്കര സുകുമാരന്‍
  • 9 July , 2020

കരിമുകിലേ, നിന്റെ കണ്ണീര്‍ക്കണങ്ങളില്‍
കവിത നെയ്യും മഴവില്ലെവിടെ?
മിഴികളില്‍ നിത്യചൈതന്യത്തിന്‍ ധന്യമാ-
മഴകു വിടര്‍ത്തും വിളക്കെവിടെ?
ഹരിതസ്വപ്നങ്ങളെന്നാത്മാവിലായിരം
സ്വരജതി പാടിയുണര്‍ത്തിടുമ്പോള്‍,
പുലരിതന്‍ ചായത്തളികയില്‍ വര്‍ണ്ണങ്ങള്‍
പലതോതില്‍ കൂട്ടിക്കലര്‍ത്തിടുമ്പോള്‍
ഒരു ചിത്രമെഴുതുവാനെന്‍ ചിത്രശാലയി-
ലൊരുമോഹകന്യയെന്നുള്ളിലെത്തി.
ഒരുപാടു ഞാന്‍ ശ്രമിച്ചെങ്കിലും മുഗ്ധമാ-
മൊരു ചിത്രം തീര്‍ക്കുവാനായിടാതെ
വിഷമവൃത്തത്തിലകപ്പെട്ടു ഞാനൊരു
വിഷയവും കിട്ടാതുഴന്നുപോയി!

പ്രയാണം
          
പുത്തന്‍വേലിക്കര സുകുമാരന്‍
     
ഈയിടവേളയുടെയര്‍ത്ഥം,
ഈയനന്തതയുടെയന്ത്യം
ഇതുവരെയറിഞ്ഞി,ല്ലറിയാന്‍ സമഗ്രമായ്
തുടരുന്നു ഞാനെന്റെ പ്രയാണം!
ഈ സാന്ദ്രനീലിമയിലൂടെ 
ഈയത്യഗാധതയിലൂടെ
ഞാനന്തര്‍വാഹിനിസമാനം കുതിക്കുന്നു
നിര്‍ന്നിദ്രവീഥികളിലൂടെ!
കണ്ണുനീര്‍മുത്തിന്നൊളിയില്‍
കണ്ടു ഞാനൊരു തുള്ളിവെട്ടം;
പച്ചക്കൊടികണ്ട തീവണ്ടി പോലെ ഞാന്‍
മുന്നോട്ടു പാഞ്ഞൂളിയിട്ടു!
എങ്ങും ദുരൂഹതകള്‍ മാത്രം!
എങ്ങുമപ്രാപ്യതകള്‍ മാത്രം;
എന്റെ ചങ്കൊരു ചെമ്പരത്തിച്ചെടിയുടെ-
യാരക്തമാം കനവു മാത്രം!

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)