•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

അമ്മമാഹാത്മ്യം

  • തെരേസ പീറ്റര്‍
  • 10 February , 2022

അമ്മയെന്ന രണ്ടക്ഷരമാധുര്യ-
മുള്‍ക്കളത്തെപ്പുളകിതമാക്കിടും
ഉത്തമാംശങ്ങളൊക്കെയുമമ്മയില്‍
മുത്തുപോലെന്നും മുറ്റിവിളങ്ങുന്നു.
അമ്മ  ദേവിയും രക്ഷയുമൂഴിയില്‍,
ഭൂമിയെപ്പോല്‍ സഹിക്കുന്നൊരമ്മയെ
ഊഷ്മളസ്‌നേഹധാരയാമമ്മയെ
നെഞ്ചിലേറ്റി വണങ്ങാം നമോഃ നമ.
അമ്മ പാരിലെന്‍ കണ്‍കണ്ട ദൈവമാം
അമ്മഭാവം വിശുദ്ധം മനോഹരം
ലോകമുള്ളോരുനാള്‍വരെ മാനവര്‍-
ക്കമ്മ പൂജിതനാമമതായിടും.
അമ്മയ്ക്കിന്നിടമില്ലയോ? ദുര്‍ഗതി!
അമ്മ വര്‍ജ്യമോയിന്നു ഗൃഹങ്ങളില്‍?
അമ്മമാനസം  ചുട്ടുനീറുന്നുവോ?
അമ്മ ബാധ്യതയായിടുന്നോയിഹ?
അമ്മഭാവം വികലമതാകുകില്‍
ആ ഗൃഹമിരുള്‍മൂടിടും നിശ്ചയം.
അമ്മമാര്‍ വഴിതെറ്റുന്നിടങ്ങളില്‍
അമ്മ ഹാ, പാപം നാടിന്‍ വിനാശവും.
അമ്മയെന്നും വിളങ്ങിയകതാരില്‍
അമ്മയെന്നും ജയിക്കയുലകിലായ്
അമ്മമാനസം നോവാതെ കാത്തിടാം
അമ്മമാഹാത്മ്യം വിളങ്ങട്ടെ ചുറ്റിലും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)