ഇക്കാലത്ത് ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ മക്കളേ ഉണ്ടാകുന്നുള്ളൂ. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ അതിഗുരുതരമായ മനുഷ്യാവകാശലംഘനം അനുഭവിക്കാനിടയാകുന്നു. മുലപ്പാല്‍ ഏതു ജീവിയുടെ കുഞ്ഞിന്റെയും അടിസ്ഥാനാവകാശമാണ്. മനുഷ്യക്കുഞ്ഞിനൊഴികെ മറ്റെല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രകൃതി കല്പിച്ചിരിക്കുന്ന മാതൃസംരക്ഷണം ലേശംപോലും മുടങ്ങാതെ, മുലപ്പാല്‍ സഹിതം, ലഭിക്കുന്നുണ്ട്.
എന്നാല്‍, മനുഷ്യക്കുഞ്ഞിനു മുലപ്പാല്‍ അവകാശം നിര്‍ദയം നിഷേധിക്കപ്പെടുന്നു. മാതാവ് ഉദ്യോഗസ്ഥയാണെങ്കിലും അല്ലെങ്കിലും മനുഷ്യക്കുഞ്ഞിന് ആരോഗ്യസംരക്ഷണത്തിനു വേണ്ട മുലപ്പാല്‍ ലഭിക്കുന്നില്ല. മൂന്നു വയസ്സുവരെയെങ്കിലും മാതൃസാമീപ്യം മനുഷ്യക്കുഞ്ഞിന്റെ അവകാശമല്ലേ? ഇതും ഇപ്പോള്‍ ലഭ്യമാകുന്നില്ല. ശമ്പളം പറ്റുന്ന വേലക്കാരാണു മാതാവിനു പകരമാകുന്നത്!
വേണ്ടത്ര മാനസിക - ശാരീരികക്ഷമതയില്ലാതെ മനുഷ്യക്കുഞ്ഞുങ്ങള്‍ വളരാന്‍ കാരണം മാതൃസമീപ്യത്തിന്റെ അഭാവമല്ലേ? മനഃശാസ്ത്രവിദഗ്ധര്‍ ഈ വിഷയം ചിന്തിക്കുന്നുണ്ടോ?
മനുഷ്യകുലത്തിനു ഇതുമൂലം വന്നു ഭവിക്കുന്ന വീഴ്ചകള്‍ ആരു കണക്കിലെടുക്കുന്നു? ഒന്നു മാറിച്ചിന്തിക്കാന്‍ സമയമായി. സ്ത്രീകളെ പൂര്‍ണമായും ഉദ്യോഗരഹിതരാക്കുകയല്ല ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്ന ഉദ്യോഗസ്ഥവനിതകള്‍ക്ക് ഒരു പത്തു വര്‍ഷത്തെ ഹീരസശിഴ ശി ുലൃശീറ കൊടുത്തുകൊണ്ട്, മക്കളുണ്ടാകാനും അവരെ വളര്‍ത്താനും ഒരു ദശവര്‍ഷവിടുതല്‍ കാലം അനുവദിക്കണം. ഈ കാലയളവില്‍ അവരുടെ ഉദ്യോഗാവകാശം നിലനിറുത്തിക്കൊടുക്കണം.
മുലപ്പാലും മാതൃസാമീപ്യവും നിഷേധിച്ചുകൊണ്ട്, ശിശുക്കളോടുള്ള ഇപ്പോഴത്തെ മനുഷ്യാവകാശലംഘനം തുടര്‍ന്നാല്‍, വരും കാലങ്ങളില്‍ പിറക്കുന്നതും വളരുന്നതും യഥാര്‍ത്ഥ മനുഷ്യക്കുഞ്ഞുങ്ങള്‍ ആയിരിക്കുകയില്ല. അവര്‍ നല്ല മൃഗങ്ങള്‍പോലുമാവില്ല.
ഇതു വോട്ടുരാഷ്ട്രീയക്കാര്‍ക്കു പ്രിയപ്പെട്ട വിഷയമായിരിക്കുകയില്ല. മനുഷ്യസ്‌നേഹികള്‍ ഇതു കാണാതെ പോകരുതേ. യുക്തമായ നിയമനിര്‍മാണങ്ങള്‍ ഉടന്‍ നടത്തിയാലും.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പെരുവ