•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

പാഥേയമില്ലാത്ത പഥിക

  • ജി. സുഗത നൂറനാട്
  • 24 February , 2022

ഒറ്റയ്ക്കിരിക്കുമ്പോഴോര്‍ക്കുന്നു ഞാനെന്റെ
പൊയ്‌പ്പോയ കാലവസന്തങ്ങളെ.
എപ്പോഴോ യാത്ര പറഞ്ഞു കടന്നുപോയ്
നഷ്ടസ്വര്‍ഗങ്ങളായ് എന്റെ ബാല്യം
മാരിവില്‍ വര്‍ണങ്ങള്‍ ചാലിച്ച കൗമാരം,
പൂത്ത തേന്‍മാവുപോല്‍ യൗവനവും,
അമ്മതന്‍ ചാരത്തും ഉമ്മറപ്പടിയിലും,
അമ്മിഞ്ഞപ്പാലിന്‍ സുഗന്ധവുമായ്
അമ്മ-നിഴലായെന്നാത്മാവിനുള്ളിലെ
മണ്‍ചിരാതിന്‍ നിറദീപമായി.
ജനകന്റെ ഗര്‍ജനം - കര്‍ണത്തിലിപ്പൊഴും
മാറ്റൊലിക്കൊള്ളുന്ന പേടിസ്വപ്നം!
കൂടപ്പിറപ്പുകള്‍ വറ്റാത്തുറവയായ്
സ്‌നേഹക്കലവറ തീര്‍ത്തിടുമ്പോള്‍,
ഇരുളിലെന്‍ വഴികാട്ടിയായ ഗുരുജനം
അറിവിന്റെ അക്ഷയഖനികളായി.
പാതിവഴിയില്‍ പിരിഞ്ഞുപോയ് തോഴനും
ഈ അപരാഹ്‌നം വിമൂകമാക്കി.
ഒഴുകുന്ന പുഴയിലെ ഓളങ്ങളില്‍ ഞാനെന്‍
ഓര്‍മകള്‍ കടലാസുതോണിയാക്കി.
കാത്തിരിക്കുന്നൂന്നുവടികളുമായെന്റെ
വാര്‍ദ്ധക്യം പടിവാതിലോളമെത്തി.
മാടിവിളിക്കുന്നു, പോകട്ടെ; ഞാനിനി
പാഥേയമില്ലാത്ത പഥികയായി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)