•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

ഇന്നത്തെ ഇളയവന്‍

  • ഫാ. തോമസ് പി.
  • 7 April , 2022

തിരിയെന്‍ ചെരാതില്‍ പുകഞ്ഞു തീര്‍ന്നെങ്കിലും,
തിരികെവരാനെനിക്കാശയില്ലൊട്ടുമേ.
തിരുസ്സന്നിധി വെടിഞ്ഞിവിടെയീ തവിടിന്റെ-
തരിതിന്നു കഴിയുവാനാണെനിക്കാഗ്രഹം.
തുരുമ്പു തിന്നീടുമെന്‍ ജീവിതപാത്രവും,
തുരുതുരെ കീറിടും സ്വപ്നത്തുരുത്തിയും,
തരുതരേ തകരുന്ന മനവുമായ് കരിയുമീ-
തരുതടത്തിലേകനായിന്നിരിക്കയായ്.
തരവഴി കാട്ടിയെന്‍ കൂട്ടരോടൊത്തു ഞാന്‍,
തെരുവഴിയേ നടന്നാഭാസനായ് മുദാ.
തരികിടയായ് കഴിഞ്ഞപരാധചെയ്തിതന്‍-
തരിപ്പുബാധിച്ച മെയ്മാനസങ്ങളുമായ്.
തരുണികളൊത്തു സുഖഭോഗസാഗരേ,
തരണിയിലേറിത്തുഴഞ്ഞു നടന്നുന്നുഞാന്‍.
താരനിശകളില്‍ നൃത്തഗാനങ്ങള്‍തന്‍-
തീരാലഹരിയിലാമഗ്നനായഹോ.
ത്വരിതമെന്‍ പാദങ്ങള്‍ സഞ്ചരിച്ചൂ കാമ-
ത്വരപൂണ്ടുനാശമാംകുകുഴിയിലേക്കു സദാ.
തിരിയുകയായിരുന്നൂ ലോകപാണിയില്‍
തിരികപോലിന്നോളമീ പാപിയായ ഞാന്‍.
തരിശായിത്തീര്‍ന്നയെന്നാത്മനിലമിതില്‍
തരിപോലുമില്ലിടം വളമല്പമുള്ളതായ്.
തിരശ്ശീലവീണയെന്‍ ജീവിതകഥയിതില്‍
തോരാതെ പെയ്കയായ് ദുഃഖമേഘങ്ങളും.
താരണിമുല്ലകള്‍ സ്‌നേഹസുഗന്ധമായ്
തോരണം ചാര്‍ത്തുമെന്‍ ഗേഹത്തിലെന്‍ താത-
താരടികള്‍ പൂകിമാപ്പിരന്നീടുവാന്‍
തീരേയെനിക്കില്ലയുള്‍ക്കരുത്തിപ്പൊഴും.
തരളഹൃദയനായ്, ചിന്താവിവശനായ്
തിരിവിലായിളയവന്‍ തറയിലിരിക്കവേ,
തിരയും മിഴികളുമായ് വരും താതന്റെ-
തേരൊലി കേട്ടു തെല്ലകലെയാ പാതയില്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)