•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു വിരമിക്കല്‍ ചടങ്ങില്‍ സുപ്രീംകോടതി ജസ്റ്റീസ് ഭാനുമതി

  • സ്വന്തം ലേഖകൻ
  • 30 July , 2020

          ന്യൂഡല്‍ഹി: യേശുക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റീസ് ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിലെ പ്രസംഗം. ഇന്ത്യന്‍ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റീസും തമിഴ്‌നാട്ടില്‍നിന്ന് സുപ്രീം കോടതി ജസ്റ്റീസാകുന്ന ആദ്യത്തെ വനിതയുമായ ആര്‍. ഭാനുമതി യാത്രയയപ്പുയോഗത്തിലാണ് യേശുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തില്‍ വിശ്വസിക്കുന്നുവെന്ന് ജസ്റ്റീസ് ഭാനുമതി പറഞ്ഞു.
ജസ്റ്റീസ് ഭാനുമതി യേശുവിലുള്ള വിശ്വാസം പരസ്യമാക്കിയ വാക്കുകള്‍ ഇങ്ങനെ: ''ഞാന്‍ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ കൃപയാല്‍, ഞാന്‍ വിദ്യാഭ്യാസം നേടി ജീവിതത്തില്‍ വളര്‍ന്നു. 1988 ല്‍ മുപ്പത്തിമൂന്നാം വയസ്സില്‍ ഞാന്‍ തമിഴ്‌നാട്ടിലെ ഉന്നത ജുഡീഷ്യല്‍ സേവനങ്ങളില്‍ പ്രവേശിക്കുകയും മൂന്നു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്റെ നീതിന്യായ സേവനത്തിനിടയില്‍, തടസ്സങ്ങളുടെ പര്‍വതനിര തന്നെയുണ്ടായിരുന്നു. എന്നിട്ടും എന്റെ ജീവിതത്തില്‍ യേശുക്രിസ്തു എനിക്കായി നിശ്ചയിച്ചിട്ടുള്ളത് തടയാന്‍ ഒരു മനുഷ്യകരത്തിനും കഴിഞ്ഞില്ല.
1988 ലാണ് ജസ്റ്റീസ് ഭാനുമതി തമിഴ്‌നാട്ടില്‍ ജില്ലാ ജഡ്ജിയായി നിയമിതയായത്. 2003-ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2013-ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 2014 ഓഗസ്റ്റിലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടത്.
മതാചാരങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്കു വിധേയമാക്കാന്‍ കഴിയുമോ എന്നതുള്‍പ്പെടെയുളള സുപ്രധാനവിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒന്‍പതംഗബെഞ്ചിലെ ഏക വനിത അംഗം കൂടിയായിരുന്നു ജസ്റ്റീസ് ആര്‍ ഭാനുമതി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)