•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

പരീക്ഷണശാലകളില്‍ ഒരുങ്ങുന്നു കൊവിഡ് വാക്‌സിന്‍

  • സ്വന്തം ലേഖകൻ
  • 30 July , 2020

മാനവരാശിയെ പിടിമുറുക്കിയിരിക്കുന്ന കോവിഡ് 19 ന് പ്രതിരോധമരുന്ന് കണെ്ടത്തുകയെന്ന ശ്രമകരമായ ദൗത്യം വിജയത്തിലേക്ക്. ബ്രിട്ടണിലും ചൈനയിലും പരീക്ഷണത്തിലിരിക്കുന്ന രണ്ടു വാക്‌സിനുകള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതിനു ഫലപ്രദമാണെന്നു തെളിഞ്ഞെന്നും മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയില്‍ മികച്ച പ്രതികരണമുണ്ടാക്കിയെന്നും വൈദ്യശാസ്ത്രജേണലായ 'ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ പറയുന്നു. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ പ്രമുഖ മരുന്നുനിര്‍മ്മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്നു വികസിപ്പിച്ച AZD1222 മനുഷ്യരില്‍ പരീക്ഷിച്ചതിന്റെ ആദ്യരണ്ടു ഘട്ടങ്ങളാണു വിജയിച്ചത്. വാക്‌സിനേഷന്‍ സ്വീകരിച്ച 90% പേരിലും 28 ദിവസത്തിനകം വൈറസിനെതിരേ ആന്റിബോഡി ഉണ്ടായി. 14 ദിവസത്തിനകം ടി കോശങ്ങളും(ടി ആകൃതിയിലുള്ള വെളുത്ത രക്തകോശങ്ങള്‍) രൂപപ്പെട്ടു. എന്നാല്‍, രൂപപ്പെട്ട ആന്റിബോഡിയും ടി കോശങ്ങളും എത്രകാലം നിലനില്ക്കുമെന്ന കാര്യം പഠനത്തില്‍ പറയുന്നില്ല. 1077 പേരില്‍ നടത്തിയ ആദ്യ രണ്ടുഘട്ടങ്ങളുടെ ഫലമാണു പുറത്തുവന്നത്. മൂന്നാംഘട്ട പരീക്ഷണം പതിനായിരത്തിലേറെ പേരിലാണു നടത്തുക. അതും വിജയിച്ചാലേ അംഗീകാരം നല്കൂ.
പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെങ്കിലും ചില ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാക്‌സിന്‍ കുത്തിവച്ച 70 ശതമാനം പേരിലും പനിയോ തലവേദനയോ ഉണ്ടായി. പാരസെറ്റാമോള്‍ കഴിച്ചപ്പോള്‍ ഇവ ഭേദമായി. 
മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന 23 സാധ്യതാവാക്‌സിനുകളില്‍ രണെ്ടണ്ണം ഇന്ത്യയില്‍നിന്നാണ്. ഹൈദരാബാദ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനും അഹമ്മദാബാദ് സൈഡസ്‌കാഡിലൂടെ Zycof D യും. ഡല്‍ഹി എയിംസില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളോടുകൂടി കൊവിഡ് 19 ന്റെ സെക്കന്റ് വേവ് വരുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു. അതിനു മുമ്പുതന്നെ വാക്‌സില്‍ കണെ്ടത്തിയിരിക്കുന്നത് ആശ്വാസദായകമാണ്.
വുഹാനില്‍ കൊവിഡ് പരത്തിയ വൈറസിന്റെ പ്രോട്ടീന്‍ ഘടനയില്‍ മാറ്റം വന്ന് ജനിതകവ്യതിയാനം സംഭവിച്ച D614G എന്ന വൈറസാണ് ഇപ്പോള്‍ രോഗമുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണെ്ടത്തിയിട്ടുണ്ട്. ജനിതകവ്യതിയാനം ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഈ വാക്‌സിനിലെ ആന്റിബോഡി തിരിച്ചറിയണമെന്നില്ല. എങ്കിലും ഉ614ഏ എന്ന വൈറസ് ശാസ്ത്രഗവേഷണങ്ങള്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല എന്നാണു മനസ്സിലാകുന്നത്. ഇത് ആശ്വാസകരമായ ഒരു വാര്‍ത്തയാണ്.

എസ്.എം.വൈ.എം. പാലാ രൂപത 
വിദ്യാഭ്യാസവെബിനാര്‍ സംഘടിപ്പിക്കുന്നു

പാലാ: എസ്.എം.വൈ.എം. പാലാ രൂപത, പാലാ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ ഓണ്‍ലൈനായി വിദ്യാഭ്യാസ വെബിനാര്‍ 'റഹ്ത്താ 2020' സംഘടിപ്പിക്കുന്നു. 'പ്രഫഷല്‍ കോഴ്‌സുകളും ജോലിസാധ്യതകളും' (ബിടെക്, എംടെക്, എംബിഎ, എംസിഎ, ഹോട്ടല്‍മാനേജുമെന്റ്, എംബിബിഎസ് ആന്‍ഡ് പാരാമെഡിക്കല്‍, സിവില്‍സര്‍വ്വീസ്) എന്ന വിഷയത്തെപ്പറ്റിയാണ് ഓണ്‍ലൈന്‍ വെബിനാര്‍ നടത്തുന്നത്. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി പരീക്ഷ കഴിഞ്ഞ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന ഈ സെമിനാറില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസൃതമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ നല്‍കും. 26 നു രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് വഴി നടത്തപ്പെടുന്ന സെമിനാറില്‍ *https://forms.gle/i2hgsCZUwbLZLZt89* എന്ന ലിങ്കുവഴി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍, വൈസ് പ്രസിഡന്റ് അമലു മുണ്ടനാട്ട്, ജനറല്‍ സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, സെക്രട്ടറി റോബിന്‍ താന്നിമല എന്നിവരുടെ നേതൃത്വത്തിലുള്ള രൂപതാസമിതി പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെവിന്‍ ടോം (ഫോണ്‍: 9400249925), ചിന്നു ഗര്‍വാസീസ് (ഫോണ്‍: 9400394894), ജാക്‌സണ്‍ ജോസഫ് (ഫോണ്‍: 8281931072) എന്നിവരുമായി ബന്ധപ്പെടുക

പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 
പുതിയ കോഴ്‌സുകള്‍

പാലാ: വര്‍ഷങ്ങളായി ഐ.എ.എസ്, ഐ.പി.എസ് പരിശീലനരംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ട് പുതിയ തൊഴിലവസരകോഴ്‌സുകള്‍ ആരംഭിക്കുന്നു. സി.ഡി.എസ്.ഇ, എന്‍.ഡി.എ, എസ്.എസ്. സി, റെയില്‍വേ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ് തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കുളള ദീര്‍ഘകാല (1 വര്‍ഷം) ഹ്രസ്വകാല (6 മാസം) കോഴ്‌സുകളാണ് ആവിഷ്‌കരിച്ചിട്ടുളളത്. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ വാരാന്ത്യഓണ്‍ലൈന്‍ ബാച്ചുകളും ഇന്‍സ്റ്റിറ്റിയൂട്ട് നടപ്പിലാക്കുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ഫുള്‍ടൈം കോഴ്‌സ്, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുളള ആഡ് ഓണ്‍ കോഴ്‌സ്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുളള ഫൗണേ്ടഷന്‍ കോഴ്‌സ്, ജൂലൈ 25 ന് തുടങ്ങുന്ന മലയാളം ഓപ്ഷണല്‍ ക്രാഷ് പ്രോഗ്രാം എന്നിവയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓഫ് ലൈനായി ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്. 
ബന്ധപ്പെടേണ്ട നമ്പര്‍ 04822 215831, 9447421011, 9567512299

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)