•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ആത്മവിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  • *
  • 16 June , 2022

കൊച്ചി: സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്ന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ അതിയായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥനയോടെ പ്രവൃത്ത്യുന്മുഖരായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന കേരള സഭാനവീകരണകാലം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ്കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനിടയാക്കി. കൊവിഡ് പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചുകൂടുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും തടസ്സമില്ലാതായിട്ടുണ്ട്. അതിനാല്‍ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷപ്രഘോഷണദൗത്യം നിര്‍വഹിക്കാന്‍ പ്രവര്‍ത്തനപദ്ധതികള്‍  രൂപപ്പെടുത്തണം. തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിച്ചു സുതാര്യവും നിര്‍മലവുമായ സഭാസമൂഹത്തെ കൂടുതല്‍ ശോഭയോടെ നിലനിര്‍ത്താന്‍ പരിശ്രമിക്കേണ്ടതാണ്. മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന സഭാനവീകരണകാലം സഭകള്‍ തമ്മിലും, വൈദികമേലധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും അല്മായസഹോദരരും തമ്മിലുമുള്ള അകലം കുറയ്ക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണം. പൗലോസ് ശ്ലീഹ ഓര്‍മിപ്പിച്ചിട്ടുള്ളതുപോലെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങള്‍പോലെ നാമെല്ലാവരും പരസ്പരം ചേര്‍ന്നുനില്‌ക്കേണ്ടവരും സഭാശരീരത്തെ പൂര്‍ണതയുള്ളതാക്കിത്തീര്‍ക്കേണ്ടവരുമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മെത്രാന്മാരും സന്ന്യസ്തസഭാ മേജര്‍ സൂപ്പീരിയര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ഒന്നുചേര്‍ന്ന് അര്‍പ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിയോടുകൂടിയാണ് സഭാനവീകരണകാലം 2022-2025 ഉദ്ഘാടനം ചെയ്യപ്പെട്ടത്. ദിവ്യബലിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ബിഷപ് ജോസഫ് മാര്‍ തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)