•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

അത്തിവൃക്ഷം

  • ഡോ. ചെറിയാന്‍ കുനിയന്തോടത്ത്
  • 30 June , 2022
വെയിലിന്റെ നീരാളിക്കൈകളാവീഥിയില്‍
വലയങ്ങള്‍ തീര്‍ക്കുകയായിരുന്നു.
ഗഗനതലത്തിലെ വെള്ളിമേഘങ്ങള്‍പോല്‍
ഖഗരാജി പാറിപ്പറന്നിരുന്നു.
അവ തെല്ലു ജലധാര തേടി ജലാശയം
അവനിയിലെങ്ങും തിരഞ്ഞിരുന്നു
മണല്‍ചുട്ടുപൊള്ളുന്ന നേരമായ്, സഞ്ചാരം
മനതാരില്‍ വേദന തീര്‍ത്തിരുന്നു
പുലരിമുതല്‍ യാത്രയാകയാലേശുവിന്‍
പദപദ്മയുഗ്മം ചെമന്നിരുന്നു...
വിവശരാം ശിഷ്യരും കൂടെ നടന്നേറെ-
ത്തളരുകയായ്പ്പശി വളരുകയാല്‍...
പശിനീക്കാന്‍ മാര്‍ഗമാ നയനങ്ങള്‍ തേടവേ
പറവകള്‍ കളകളനാദമാര്‍ന്നു
അകലെയാപ്പാതതന്നരികിലായ്ക്കണ്ടുടന്‍
തികവാര്‍ന്നു നില്ക്കുമൊരത്തിവൃക്ഷം...
അതിലേറെയുണ്ടാകാം പഴമെന്ന ചിന്തയാ-
ലരികിലേക്കണയുകയായി നാഥന്‍
ദലജാലമിടതൂര്‍ന്നു നില്ക്കുമാവൃക്ഷത്തില്‍
ഫലമൊന്നുപോലുമേ കണ്ടതില്ല!
തണലിനു മാത്രമേ, ഫലവൃക്ഷമെന്നോര്‍ത്തു
തളരുന്ന ശിഷ്യരും നോക്കിനിന്നു...
കനിയൊന്നുമില്ലെന്നു തീര്‍ച്ചയായേശുവോ
കനിവെല്ലാം ഹൃത്തിലൊതുക്കിനിന്നു
''ഇനിയൊരുനാളും നീ പൂക്കാതിരിക്കട്ടെ,
കനി നിന്നില്‍ കണികാണാതായിടട്ടെ''
അതുകേട്ടു ശിഷ്യന്മാരാകുലഭാവമാര്‍-
ന്നൊരു നോക്കു നോക്കിയാ ശാഖകളില്‍!
കരിയുകയാമോരോ ദലവുമാ ശാപത്തി-
ന്നനലന്‍ പുകഞ്ഞു പിടിച്ചപോലെ!
നിമിഷങ്ങള്‍ക്കുള്ളിലാ വൃക്ഷമെരിഞ്ഞുപോയ്,
സകലരും ഭീതരായ് നോക്കിനിന്നു.
'കരിയുവാന്‍ കാരണ'മെന്തെന്നു ചോദ്യമായ്
പരിമിതബുധരാകും ശിഷ്യരപ്പോള്‍
''പറയുന്നു സത്യമായ് നിങ്ങളില്‍ വിശ്വാസം
നിറയുകില്‍ നിങ്ങള്‍ക്കുമിപ്രകാരം
തരുവോടു മാത്രമല്ലകലെയാമലയോടു
കടലില്‍പ്പതിക്കുവാന്‍ ചൊന്നാലാവും...
അണുപോലും വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കു
സകലവും നേടിടാം പ്രാര്‍ത്ഥനയാല്‍...''
      * * * * * 
ഫലമൊന്നും നല്കാത്ത വൃക്ഷങ്ങളൊക്കെയും
എരിതീയില്‍ വീഴുമെന്നോര്‍ക്കണം നാം,
ഒരു വൃക്ഷമാവുക, ഫലമേറെ നല്കുക-
ധരണിയിലിതുതന്നെ ധന്യധന്യം...

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)