•  2 May 2024
  •  ദീപം 57
  •  നാളം 8
സഞ്ചാരം

മോശയുടെ സ്മരണയില്‍ മൗണ്ട് നെബോ

ത്‌പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കുമറിവില്ല. ക്രിസ്തീയപാരമ്പര്യമനുസരിച്ച് മോശ നെബോ മലയുടെ മുകളില്‍വച്ചു മരിച്ചു. മലമുകളില്‍ത്തന്നെ സംസ്‌കരിക്കപ്പെട്ടു. മോശയുടെ ശവകുടീരം എവിടെയെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
വിശുദ്ധനാടുകളിലൂടെയുള്ള ഞങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ അവസാനദിവസം മൗണ്ട് നെബോ സന്ദര്‍ശിക്കുവാന്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. ഈശോമിശിഹായുടെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് മൗണ്ട് നെബോയിലേക്കു ഞങ്ങള്‍ പുറപ്പെട്ടത്. ജോര്‍ദ്ദാന്‍രാജ്യത്തിന്റെ തലസ്ഥാനമായ അമ്മാന്‍നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് മൗണ്ട് നെബോ സ്ഥിതിചെയ്യുന്നത്. ഇസ്രായേലില്‍നിന്ന് ഒരു സ്‌പെഷല്‍ ബസിനായിരുന്നു ഞങ്ങളുടെ യാത്ര. ഇസ്രായേലും ജോര്‍ദ്ദാനുമായുള്ള അതിര്‍ത്തിയില്‍ സെക്യൂരിറ്റി പരിശോധനയ്ക്കും യാത്രാരേഖകളുടെ പരിശോധനയ്ക്കുമായി ഒരു മണിക്കൂറോളമെടുത്തു. ഇതിനിടയില്‍ മൗണ്ട് നെബോയുടെ പ്രാധാന്യത്തെപ്പറ്റി ഞങ്ങളുടെ ഗൈഡ് വിശദീകരിക്കുകയുണ്ടായി. ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് കാനാന്‍ ദേശത്തേക്കു നയിക്കുവാന്‍ ദൈവം നിയോഗിച്ച നേതാവായിരുന്നു മോശ. മഹാനായ ഈ ജനനേതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് മൗണ്ട് നെബോ. ഇസ്രായേല്‍ജനതയെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച് അദ്ഭുതകരമായ വിധത്തില്‍ ചെങ്കടലിന്റെ നടുവിലൂടെയും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെയും നയിച്ച് ഏതാനുംമാസങ്ങള്‍കൊണ്ട് അദ്ദേഹം കാനാന്‍ ദേശത്തിന്റെ അതിര്‍ത്തിയിലെത്തിച്ചു.
കാനാന്‍ദേശത്തേക്കു കടന്ന് അതു കൈവശപ്പെടുത്തുക എന്നാണ് ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍നിന്ന് ഓരോരുത്തരെ തിരഞ്ഞെടുത്ത് മോശ കാനാന്‍ ദേശത്തേക്ക് അയച്ചു. ആ നാടു മുഴുവന്‍ നിരീക്ഷിച്ചതിനുശേഷം അവര്‍ തിരിച്ചെത്തി. അവരില്‍ ജോഷ്വായും കാലെബും ഒഴിച്ചുള്ളവരെല്ലാം ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് ആ നാടിനെപ്പറ്റി പറഞ്ഞത്. നഗരങ്ങള്‍ കോട്ടകളാല്‍ സുരക്ഷിതമാണ്. ജനങ്ങള്‍ ഗോലിയാത്തിനെപ്പോലെ മല്ലന്മാരും. ഈ വാര്‍ത്ത പെട്ടെന്ന് ജനങ്ങളുടെയിടയില്‍ പ്രചരിച്ചു. അനാക്കിമിന്റെ മക്കളായ മല്ലന്മാര്‍ തങ്ങളെ തകര്‍ത്തുകളയുമെന്ന് അവര്‍ ഭയപ്പെട്ടു. ഈജിപ്തിലേക്കു തിരിച്ചുപോകാന്‍ അവര്‍ തീരുമാനിച്ചു. കര്‍ത്താവിന്റെ ശക്തിയെ അവര്‍ അവിശ്വസിച്ചു. കര്‍ത്താവ് അവര്‍ക്കൊരു ശിക്ഷ നല്‍കി. ''നിങ്ങളില്‍ അവസാനത്തെ ആള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നാല്പതുവര്‍ഷം ഈ മരുഭൂമിയില്‍ നാടോടികളെപ്പോലെ അലഞ്ഞുതിരിയണം.'' വീണ്ടും ജനം മരുഭൂമിയിലേക്കു തിരിഞ്ഞു. വര്‍ഷങ്ങള്‍ കടന്നുപോയി. നീണ്ട നാല്പതു വര്‍ഷത്തെ മരുഭൂമിജീവിതം അവസാനിക്കുന്ന സമയമായി. മോശയ്ക്ക് 120 വയസ്സായി. മോശയുടെ സ്ഥാനത്തു ജനത്തെ നയിച്ച് കാനാന്‍ ദേശം കൈവശപ്പെടുത്താന്‍ ദൈവം നൂനിന്റെ പുത്രനായ ജോഷ്വായെ നിയമിച്ചു. മോശ അദ്ദേഹത്തിന്റെമേല്‍ കൈവച്ച് ദൈവികശക്തി പകര്‍ന്നുനല്കി. അനന്തരം ദൈവം മോശയോടു പറഞ്ഞു: ''അബാറീം മലയില്‍ (നെബോ) കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുക്കുന്ന ദേശം കാണുക. അതു കണ്ടുകഴിയുമ്പോള്‍ നീയും നിന്റെ സഹോദരന്‍ അഹറോനെപ്പോലെ പിതാക്കന്മാരോടു ചേരും.''
മോശ മൊവാബ് സമതലത്തില്‍നിന്ന് നെബോമലയിലേക്കു കയറി. കര്‍ത്താവ് അദ്ദേഹത്തിനു വാഗ്ദത്തഭൂമിയായ കാനാന്‍ദേശം കാണിച്ചുകൊടുത്തു. അദ്ദേഹമത് കണ്‍കുളിര്‍ക്കെ കണ്ടു. തേനും പാലുമൊഴുകുന്ന സ്ഥലംതന്നെ. ഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും നഫ്താലി ദേശവും എഫ്രായിമിന്റെയും മനാസെയുടെയും ദേശങ്ങളും പശ്ചിമസമുദ്രം വരെയുള്ള യൂദയാദേശവും നെഹബും ഈന്തപ്പനകളുടെ നാടായ ജറീക്കോ സമതലവും എല്ലാം തന്റെ ജനത്തിനു നല്‍കാന്‍ പോകുന്ന സ്ഥലങ്ങളാണ്. കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: ''ഇതു കാണാന്‍ ഞാന്‍ നിന്നെ അനുവദിച്ചു. എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല'' കര്‍ത്താവു പറഞ്ഞതുപോലെ മോശ മൊവാബ് ദേശത്തുവച്ചു മരിച്ചു. ബത്‌പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കുമറിവില്ല. ക്രിസ്തീയപാരമ്പര്യമനുസരിച്ച് മോശ നെബോ മലയുടെ മുകളില്‍വച്ചു മരിച്ചു. മലമുകളില്‍ത്തന്നെ സംസ്‌കരിക്കപ്പെട്ടു. മോശയുടെ ശവകുടീരം എവിടെയെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.
മൗണ്ട് നെബോയെപ്പറ്റി കൃത്യമായ ധാരണയോടുകൂടിയായിരുന്നു തുടര്‍ന്നുള്ള ഞങ്ങളുടെ യാത്ര. അതിര്‍ത്തിയിലുള്ള ഷെയ്ക്ക് ഹുസൈന്‍ പാലം കടന്നാല്‍ ജോര്‍ദ്ദാന്‍ രാജ്യമായി. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും സമാധാനത്തോടെ ജീവിക്കുന്ന ഒരു അറബിരാജ്യമാണ് ജോര്‍ദ്ദാന്‍. വളരെ വലിയ രാജ്യമൊന്നുമല്ല. 89342 ചതുരശ്രകിലോമീറ്റര്‍ വിസ്താരമുള്ള ഒരു ചെറിയ രാജ്യം. ഈജിപ്തുമായും ഇസ്രായേലുമായും നല്ല ബന്ധത്തില്‍ കഴിയുന്ന രാജ്യം. രാജാവാണ് ഭരണത്തലവന്‍. അധികസമയമെടുക്കാതെ ഞങ്ങള്‍ അമ്മാന്‍ നഗരത്തിലെത്തി. ജോര്‍ദ്ദാന്റെ തലസ്ഥാനമാണ് അമ്മാന്‍നഗരം. വളരെ മനോഹരമായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്ന ഒരു നഗരമാണിത്. കെട്ടിടങ്ങള്‍ക്കെല്ലാംതന്നെ വെളുത്ത നിറം. അമ്മാന്‍നഗരത്തിന്റെ ജനസംഖ്യ 40.1 ലക്ഷമാണ്. ഏതാനും പഴയ ചരിത്രസ്മാരകങ്ങള്‍ സഞ്ചാരികളെ ഈ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നു. ഹെര്‍ക്കുലീസ് ദേവന്റെ അമ്പലവും അറുപതിനായിരം പേര്‍ക്കിരിക്കാവുന്ന റോമന്‍ ആംഫി തിയേറ്ററും ഈ നഗരത്തിലെ സവിശേഷകാഴ്ചകളാണ്. ജോര്‍ദ്ദാന്റെ രാഷ്ട്രീയസാമ്പത്തിക, സാംസ്‌കാരികകേന്ദ്രവുംകൂടിയാണ് അമ്മാന്‍. അമ്മാന്‍ നഗരത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഞങ്ങളുടെ യാത്ര ചെന്നുചേര്‍ന്നത് മൗണ്ട് നെബോയിലാണ്. ജബല്‍ നിബു (ഖമയമഹ ചശയൗ) ആണ് കാലക്രമത്തില്‍ നെബോയായി മാറിയത്. നെബോമലയ്ക്ക് 710 മീറ്റര്‍ (2330 അടി) ഉയരമുണ്ട്.
മലയുടെ മുകള്‍ഭാഗത്തേക്ക് ബസ് ചെല്ലുകയില്ല. അല്പദൂരം ഞങ്ങള്‍ നടന്നുകയറി. നെബോമലയുടെ മുകള്‍നിരപ്പിലേക്കു കടക്കുന്ന ഭാഗത്ത് സാമാന്യം വലിയ ഒരു മാര്‍ബിള്‍ ശില കാണാം. അതില്‍ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു: Mount Nebo Syacha, Memorial of Moses.

 

Login log record inserted successfully!