പാലാ: ദീപനാളം വാരികയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന സാഹിത്യശില്പശാല ജൂലൈ 9 ന് ദീപനാളം ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തപ്പെടുന്ന ശില്പശാലയില്‍ പ്രശസ്ത സാഹിത്യകാരന്മാരും നിരൂപകരും വിവിധ വിഭാഗങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വിദ്യാര്‍ത്ഥികള്‍ക്കു സ്വന്തം രചനകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. 50 പേര്‍ക്ക് പ്രവേശനം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ എഡിറ്റര്‍, ദീപനാളം, പാലാ എന്ന വിലാസത്തിലോ 9544969593, 7306874714 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.