•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കേരള കത്തോലിക്കാ രൂപതകള്‍ സംസ്ഥാനവ്യാപകമായി ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു

  • സ്വന്തം ലേഖകൻ
  • 14 July , 2022

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വിവിധ സാമൂഹികപ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കെസിബിസി ഐക്യ - ജാഗ്രതകമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാസമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്ക12ാനും കെസിബിസി തീരുമാനിച്ചു. അഞ്ചു പേര്‍ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപത തലത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള ജാഗ്രത സമിതി പ്രതിനിധികളുടെ ആദ്യയോഗം ജൂലൈ 29-30 തീയ്യതികളില്‍ കെസിബിസി ആസ്ഥാനമായ പി ഒസിയില്‍ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ അറിയിച്ചു.
സാമൂഹികൈക്യം സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്‌ക്കെതിരായുള്ള ആസൂത്രിതമായ അപവാദപ്രചാരണങ്ങളെയും അധിനിവേശശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജാഗ്രത സമിതികള്‍ നേതൃത്വം നല്‍കുക. രൂപതാതലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇടവക - ഫൊറോന തലങ്ങളില്‍ ജാഗ്രത കൂട്ടായ്മകള്‍ രൂപീകരിക്കുന്നത് വഴിയായി, സമീപകാലത്ത് ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ പ്രണയക്കെണികള്‍, വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വര്‍ഗീയധ്രുവീകരണം മുതലായ വിഷയങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പുവരുത്തുകയാണ് കേരളകത്തോലിക്കാ സഭാനേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)