•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കെ.സി.ബി.സി മാധ്യമ അവാര്‍ഡുകള്‍

  • സ്വന്തം ലേഖകൻ
  • 21 July , 2022

കൊച്ചി: കലാസാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ വഴി പ്രതിഭയും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനു കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണ് കെസിബിസി മീഡിയ അവാര്‍ഡുകള്‍. 2022 ലെ അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചു.
മാധ്യമ അവാര്‍ഡ്: ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ മാധ്യമ അവാര്‍ഡിന് അര്‍ഹനായി.
പത്രം, റേഡിയോ, ടിവി, ഇന്റര്‍നെറ്റ്, സിനിമ, സാഹിത്യേതരകലകള്‍ തുടങ്ങിയ ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കു നല്കുന്ന ഈ അവാര്‍ഡ് പ്രശസ്തിപത്രവും ശില്പവും സമ്മാനത്തുകയും അടങ്ങുന്നതാണ്.
സാഹിത്യ അവാര്‍ഡ്: കഥാകൃത്ത് അബിന്‍ ജോസഫിനാണ് സാഹിത്യപുരസ്‌കാരം. നോവല്‍, ചെറുകഥ, കവിത, നാടകം, ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം, ബാലസാഹിത്യം എന്നീ ശാഖകളില്‍പ്പെട്ട കൃതികളുടെ രചയിതാക്കളില്‍നിന്നാണ് സാഹിത്യ അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്.
യുവപ്രതിഭ അവാര്‍ഡ്: ചലച്ചിത്രതാരം അന്ന ബെന്‍ യുവപ്രതിഭ പുരസ്‌കാരത്തിനു അര്‍ഹയായി.
സാഹിത്യം, സംഗീതം, സംവിധാനം, അഭിനയം, പത്രപ്രവര്‍ത്തനം, ചിത്ര-ശില്പകല, ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്തനം, മാനേജ്‌മെന്റ് ലീഡര്‍ഷിപ് എന്നീ മേഖലകളിലെ മികച്ച പ്രതിഭയെ ഓരോ വര്‍ഷവും കണ്ടെത്തുന്നതാണ് യുവപ്രതിഭ പുരസ്‌കാരം. 
ദാര്‍ശനിക - വൈജ്ഞാനിക അവാര്‍ഡ്: കേരള സര്‍വകലാശാല മുന്‍ പ്രൊ. വി സി ഡോ എസ്. കെവിന്‍ ദര്‍ശനിക വൈജ്ഞാനികപുരസ്‌കാരം നേടി.
മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, വ്യാകരണം, നിരൂപണം എന്നീ ശാഖകളിലെ രചനകള്‍ക്കും സംഭാവനയ്ക്കുമാണ് ഈ പുരസ്‌കാരം നല്കുന്നത്.
ഗുരുപൂജ പുരസ്‌കാരം:
ഡോ എം വി തോമസ്, എം വി വര്‍ഗീസ്, ജോയ് തോട്ടാന്‍ എന്നിവര്‍ക്ക് ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിക്കുന്നു.
ആദര്‍ശസുരഭിയായ മാതൃകാജീവിതംകൊണ്ട്, പിന്നിട്ട പാതകള്‍ ധന്യമാക്കിത്തീര്‍ത്തവരും പ്രവര്‍ത്തനമേഖലകളില്‍ തനതായ വ്യക്തിത്വം  അടയാളപ്പെടുത്തിയവരുമായ ഗുരുസ്ഥാനീയരെ ആദരിക്കുന്നതിനാണ് ഗുരുപൂജാ പുരസ്‌ക്കാരം. 
അവാര്‍ഡ്ദാനത്തീയതി പിന്നീട് പ്രഖ്യാപിക്കും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)