•  16 May 2024
  •  ദീപം 57
  •  നാളം 10
സാന്ത്വനം

താരതമ്യം അരുത്

കാശിന്റെ പിരുപിരുപ്പുള്ള സ്വഭാവം സഹിക്കാതായപ്പോള്‍ ക്ലാസ് റ്റീച്ചര്‍ അമ്മയെ വിളിച്ച് അവനെ കൗണ്‍സലിങ്ങിനു കൊണ്ടുപോകണം എന്നു പറഞ്ഞതുകൊണ്ട് കുട്ടിയുമായി വന്നതാണ് ആ അമ്മ. ആകാശിന്റെ അമ്മയ്ക്കും അവനെക്കുറിച്ചു ധാരാളം പരാതികള്‍ ഉണ്ടായിരുന്നു. മൂന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി എല്ലാം മറന്നുപോകുന്നു. ഒന്നും ശ്രദ്ധിക്കുന്നില്ല, വല്ലതും പറഞ്ഞാല്‍ ദേഷ്യം, എടുത്തുചാടിയുള്ള സംസാരം, ഇതെല്ലാം പോരാഞ്ഞിട്ട് ഒന്നും പഠിക്കുകയുമില്ല. ഇങ്ങനെ ഒരുപാടു സങ്കടവും ദേഷ്യവും നിറഞ്ഞ ഒരു പരാതിക്കൂമ്പാരമായിരുന്നു ആ അമ്മയ്ക്കു പറയാനുണ്ടായിരുന്നത്.
ഈ പരാതികളെല്ലാം വളരെ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടായിരുന്നു ആകാശ്. നേരാണോ ആകാശ്, ഇങ്ങനാണോ എന്ന ചോദ്യത്തിനു ചെറിയ ചിരിയോടെ അവന്‍ സമ്മതം മൂളി. അപ്പോഴും കസേരയില്‍ അടങ്ങിയിരിക്കാന്‍ അവന്‍ ബുദ്ധിമുട്ട് കാണിച്ചു. കുട്ടിയുടെ പെരുമാറ്റപ്രത്യേകതകള്‍ കണ്ടപ്പോഴും കേട്ടപ്പോഴും മനസ്സിലായി, അവന്‍ ഒരു അഉഒഉ കുട്ടിയാണെന്ന് (അേേലിശേീി റലളശരശ േവ്യുലൃമരശേ്ശ്യേ റശീെൃറലൃ). ഇന്ന് സ്‌കൂളുകളില്‍ അഉഒഉ ഉള്ള കുട്ടികള്‍ ഏകദേശം പത്ത് അല്ലെങ്കില്‍ പതിനഞ്ചു ശതമാനം വരും. അഉഒഉ ഉണ്ടാകുന്നതിനു വ്യക്തമായ കാരണങ്ങളൊന്നുമില്ലെ ങ്കിലും ജനിതകം (ഏലിലശേര)െ ആകാം; അതുപോലെ പാരമ്പര്യവും കാരണമാകാം. കൂടുതലായും ഇതു പാരമ്പര്യമായി വരുന്നു.
ചില ക്ലിനിക്കല്‍ പഠനങ്ങള്‍ പറയുന്നത്, അഉഒഉ  ഒരു പെരുമാറ്റവൈകല്യമോ മാനസികരോഗമോ പഠനവൈകല്യമോ അല്ലെന്നാണ്.
അഉഒഉ യുടെ ലക്ഷണങ്ങള്‍ ശ്രദ്ധക്കുറവ്, ഏകാഗ്രതക്കുറവ്. സമയനിഷ്ഠയില്ലായ്മ, എടുത്തുചാട്ടമുള്ള പ്രകൃതം, അതിശയിപ്പിക്കുന്ന വികാരപ്രകടനം, പിരുപിരുപ്പ് എന്നിവയായി കരുതപ്പെടുന്നു.  തലച്ചോറിന്റെ പ്രവര്‍ത്തനത്തകരാറുമൂലമാണ് ഇതുണ്ടാകുന്നത്. നമുക്ക് റൈറ്റ് ബ്രെയ്‌നും ലെഫ്റ്റ് ബ്രെയിനുമാണുള്ളത്. ഇതിലെ ലെഫ്റ്റ് ബ്രെയിനിന്റെ പ്രവര്‍ത്തനക്കുറവാണ് അഉഒഉ കുട്ടികളില്‍ കാണുന്നത്. അതുകൊണ്ടാണ് ഈ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് ഒക്കെ കാണിക്കുന്നത്. ഒരു വയസ്സില്‍ ഒരു വാക്ക്, അതായത് 'അമ്മ' 'അപ്പ'; രണ്ടു വയസ്സില്‍ രണ്ടു വാക്ക്: 'ഞാന്‍ പോവാ' 'എനിക്കു വേണ്ട' ഇങ്ങനെയൊക്കെ സംസാരിക്കുന്നുണ്ടോ എന്നു മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും ഇല്ലെങ്കില്‍ പരിശീലിപ്പിക്കുകയും വേണം. ഓരോ പ്രായത്തിലും അതിന്റേതായ വളര്‍ച്ച കാണിക്കുന്നില്ലെങ്കില്‍ പിറകിലാണെന്നു മാതാപിതാക്കള്‍ മനസ്സിലാക്കണം. ആണ്‍കുട്ടികളിലാണെങ്കില്‍ പിരുപിരുപ്പ് കൂടും. അടങ്ങിയിരിക്കില്ല, സാധനങ്ങള്‍ ശ്രദ്ധക്കുറവുമൂലം നശിപ്പിക്കും, ദേഷ്യപ്പെട്ട്  മറ്റുള്ളവരെ ഉപദ്രവിക്കും. പെണ്‍കുട്ടികളില്‍ അധികം പിരുപിരുപ്പ് കാണില്ല. പക്ഷേ, ശ്രദ്ധക്കുറവിനും മറവിക്കും പഠിക്കാത്ത അവസ്ഥയ്ക്കും മാറ്റം കാണില്ല. ഉദാ. ടൈംടേബിള്‍ അനുസരിച്ച് പുസ്തകം എടുക്കുമ്പോള്‍ പലതും വിട്ടുപോകും. ഉച്ചഭക്ഷണം എടുക്കാന്‍ വിട്ടുപോകും. ഇതൊക്കെ അഉഒഉ കുട്ടികളുടെ പതിവാണ്.
സ്‌കൂളില്‍ എന്നതിനെക്കാള്‍ വീട്ടിലാണ് പഠനകാര്യങ്ങളിലും വൈകാരിക വിഷയങ്ങളിലും ഈ കുട്ടികള്‍ക്കു പരിശീലനം നല്‌കേണ്ടത്. അതിന് മാതാപിതാക്കള്‍ക്ക് നല്ല ക്ഷമയും കരുണയും ദയയും വാത്സല്യവും ഉണ്ടാവണം. അതുപോലെ കുട്ടി മനഃപൂര്‍വ്വം ചെയ്യുന്നതല്ല ഇത് എന്ന നല്ല ബോധ്യവും ഉണ്ടാവണം. കുട്ടികളോടുള്ള സ്‌നേഹം ഉള്ളിലുണ്ടായാല്‍പ്പോരാ, അത് പുറമേ കാണിക്കുകയും വേണം. ആദ്യമായി ചെയ്യേണ്ടത് കുട്ടി എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അഭിനന്ദിക്കുകയും ഒരു ചെറിയ സമ്മാനം നല്‍കുകയുമാണ്. രണ്ടാമത്, എന്തെങ്കിലും മോശമായ കാര്യങ്ങള്‍ ചെയ്താല്‍ ശിക്ഷിക്കുകയും അതിന്റെ വരുംവരായ്കകളെക്കുറിച്ച്  പറഞ്ഞു മനസ്സിലാക്കുകയുമാണ്. കുട്ടിയുടെ എടുത്തുചാട്ടത്തെ നിയന്ത്രിക്കാനാണ് സമ്മാനം നല്‍കുന്നതും  ശിക്ഷിക്കുന്നതും. നിങ്ങള്‍ വീട്ടില്‍ വയ്ക്കുന്ന നിയമങ്ങള്‍ ലളിതവും വ്യക്തവുമായിരിക്കണം. അല്ലെങ്കില്‍ കുട്ടിക്ക് അത് കേട്ടുനില്‍ക്കാനുള്ള ക്ഷമ കാണില്ല. ടി.വി. കാണുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും പരമാവധി കുറച്ച്, വരയ്ക്കാനും കളര്‍ കൊടുക്കാനും അവസരമൊരുക്കണം. സാധാരണ ഒരാളുടെ ശ്രദ്ധിക്കുവാനുള്ള കഴിവ് 40-45 മിനിറ്റാണ്. ഈ കുട്ടികളുടേത് 5 മുതല്‍ 15 മിനിറ്റുവരെയാണ്. അതിനാല്‍, പഠിപ്പിക്കാന്‍ ഇരിക്കുമ്പോള്‍ പതിനഞ്ചു മിനിറ്റിനുശേഷം ചെറിയ ഇടവേള നല്കണം.
വീടിനു പുറത്ത് ഇവര്‍ക്ക് ഓടിക്കളിക്കാന്‍ അവസരം നല്കണം. അതോടൊപ്പം ഏതു കാര്യത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടായിരിക്കാന്‍ പരിശീലിപ്പിക്കണം. മറ്റു കുട്ടികളുമായി ഇവരെ താരതമ്യം ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. കാരണം 'എന്നെ ഒന്നിനും കൊള്ളില്ല, ഞാന്‍ എന്തു ചെയ്താലും ഇങ്ങനാ, അതുകൊണ്ട് ഞാന്‍ ഇങ്ങനെ മതി' എന്നു ചിന്തിക്കുന്ന കുട്ടികള്‍ കുറവല്ല. ആവശ്യമെങ്കില്‍ മരുന്നുകള്‍ നല്‍കി നിയന്ത്രണവിധേയമാക്കാം. ചികിത്സിച്ചാലും ഇല്ലെങ്കിലും പ്രായം കൂടുന്നതനുസരിച്ച് നല്ല പരിശീലനത്തിലൂടെ പിരുപിരുപ്പ് കുറയും. എന്നാല്‍, ശ്രദ്ധക്കുറവും എടുത്തുചാട്ടവും ഇവരുടെകൂടെയുണ്ടാവും.

 

Login log record inserted successfully!