സിക്കുമത സ്ഥാപകനായ ഗുരുനാനാക് മധ്യകാലഭാരതത്തിലെ മഹാന്മാരായ ആധ്യാത്മിക ഗുരുക്കന്മാരില്‍ ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയെ കലുഷിതമാക്കിയ മതമത്സരങ്ങളെ അനുരഞ്ജിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. മറ്റു മതക്കാരോടുള്ള സഹിഷ്ണുത, അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള സഹാനുഭൂതി, നീതിപൂര്‍വമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള ആവേശകരമായ ആഹ്വാനം ഇവയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങള്‍.
നാനാക്കിന്റെ സിദ്ധാന്തങ്ങള്‍ മധ്യകാലഹിന്ദിയിലും പഞ്ചാബിയിലും രചിക്കപ്പെട്ട ഭക്തകവിതകളുടെ രൂപത്തിലാണു സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പല രാഗങ്ങളില്‍ ആലപിക്കപ്പെടുന്ന അവ ഭാരതീയസാഹിത്യത്തിന്റെ സമ്പൂര്‍ണപാരമ്പര്യത്തിന്റെ വിലയേറിയ ഭാഗമാണ്.
മധ്യപഞ്ചാബിലെ ലാഹോറില്‍നിന്ന് അധികം ദൂരെയല്ലാതെ റായ്‌ഭോയ്കി തല്‍വണ്ടി എന്ന സ്ഥലത്ത് ചെറുകിട ഹിന്ദു കര്‍ഷകവ്യാപാരിയും റവന്യൂ ഉദ്യോഗസ്ഥനുമായിരുന്ന കല്യാണ്‍റായിയുടെ മകനായി അദ്ദേഹം ജനിച്ചു. വീട്ടില്‍ത്തന്നെ സംസ്‌കൃതം, പേര്‍ഷ്യന്‍, കണക്ക് എന്നിവ പഠിച്ചു. ശാന്തശീലനായിരുന്നു. ചെറുപ്പത്തിലേ ആധ്യാത്മികജീവിതത്തിലേക്കു സമര്‍പ്പിക്കപ്പെട്ടതാണ് താനെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. യോഗിയോ ഭിക്ഷുവോ ആയിപ്പോകും തന്റെ മകനെന്ന വിശ്വാസം മാതാപിതാക്കളെ അലട്ടി. പതിനെട്ടു വയസ്സായപ്പോഴേക്കും വീട്ടുകാര്‍ അദ്ദേഹത്തിന്റെ വിവാഹം നടത്തി. മാതാ സുലക്ഖന ആയിരുന്നു വധു. രണ്ടുപുത്രന്മാര്‍ പിറന്നു. ശ്രീചന്ദും ലഖ്മീദാസും. പിന്നീട് സിക്കിലെ 'ഉദാസീ' സമ്പ്രദായത്തിനു തുടക്കംകുറിച്ചത് മൂത്തമകന്‍ ശ്രീചന്ദാണ്. അവര്‍ പരിവ്രാജകജീവിതം നയിക്കുകയും മതത്തിലും തത്ത്വചിന്തയിലും പാണ്ഡിത്യം നേടുകയും ചെയ്തു. ലഖ്മീദാസ് വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ അനുയായികളാണ് 'ബേദീസാഹിബ് സാദന്മാര്‍' എന്നറിയപ്പെടുന്ന വിഭാഗം, നാനാക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്ക് ഉന്നതമായ സ്ഥാനം ലഭ്യമായിട്ടുണ്ട്. 
ആയിരം പദ്യങ്ങള്‍ ഉണ്ടെന്നാണു കണക്കാക്കുന്നത്. ഇവയെ പൊതുവെ മൂന്നായി തിരിച്ചിരിക്കുന്നു. ഒന്ന്, തത്ത്വചിന്താപരവും ധ്യാനാത്മകവും. രണ്ട്, ഭാവാത്മകവും ഭക്തിരസപ്രധാനവും. മൂന്ന്, ധാര്‍മികപ്രധാനം.
കൃതികള്‍ ധാര്‍മികാന്വേഷണണം, കരുണയുടെ ശബ്ദം, സമൂഹമനഃസാക്ഷി, ഭാരതത്തിനുവേണ്ടി ത്രസിക്കുന്ന ഹൃദയം, ഈശ്വരപ്രേമം, യോഗസംബന്ധമായത് തുടങ്ങിയ പ്രമേയങ്ങള്‍ വി ശദമാക്കുന്നു. ധാര്‍മികാന്വേഷണത്തില്‍ ജീവിതത്തിലെ പ്രലോഭനങ്ങളും അപകടങ്ങളും ചര്‍ച്ച ചെയ്യുന്നു. മനുഷ്യന് മുന്നറിയിപ്പുകള്‍ നല്കുന്നു.
ഈശ്വരമാര്‍ഗത്തില്‍നിന്നകന്ന് പ്രലോഭനങ്ങളില്‍പ്പെടുന്ന മനുഷ്യജീവിതത്തിന്റെ ദുരവസ്ഥ കരുണയുടെ ശബ്ദത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഭാരതത്തിന്റെ ദേശാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവയാണ് നാനാക്കിന്റെ കൃതികള്‍.
ഈശ്വരപ്രേമനിര്‍വൃതി - ഖണ്ഡകാവ്യമാണ്. ജീവാത്മാപരമാത്മാബന്ധത്തിന്റെ ഐക്യം ഇതില്‍ ആവിഷ്‌കരിക്കുന്നു. മരണം എന്ന വിഷയത്തില്‍ കാരുണ്യവും ഭൗതികവസ്തുക്കളോടുള്ള ആഗ്രഹവും വ്യര്‍ത്ഥമാണെന്നു സ്ഥാപിക്കുന്ന മുന്നറിയിപ്പുമാണ്. മരണത്തിന്റെ വിജയപഥം വ്യക്തമാക്കാനും ഈ കവികള്‍ക്കായിട്ടുണ്ട്. 
'അറിയുക ദൈവികചൈതന്യത്തിനാധാരം മനുഷ്യരെല്ലാം. അവരോടവരുടെ ജാതി ചോദിക്കരുത് പരലോകത്തില്‍ ജാതികളില്ലല്ലോ.'
മറ്റൊരു കവിതയില്‍ 
'ജാതീയസംബന്ധം പേരില്‍ 
ഗര്‍വമസംബന്ധം 
ജീവികള്‍ക്കാധാരം
പരമേശ്വരന്‍ മാത്രം.'
മറ്റൊരു കവിതയില്‍
'പരലോകം പരിഗണിക്കില്ല
ജാതി, ലൗകികശക്തിയും
പരിശുദ്ധിയതൊന്നത്രേ
പരലോകത്തില്‍ പരിഗണന
നാനക് ഈശ്വരദൃഷ്ടിയില്‍
വിശുദ്ധകര്‍മ്മം ചെയ്തവര്‍ മാത്രം.'
അക്കാലത്തെ അഴിമതിയെയും അനീതിയെയുംകുറിച്ച് നാനാജി ഇങ്ങനെ പാടി:
'രാജാവോ ലോഭം,
ദുഷ്‌കര്‍മം മന്ത്രി
അസത്യമത്രേ മുതലുപിടി
കാമമാണുപദേഷ്ടാവ്  
തന്‍ നിര്‍ദേശമെപ്പോഴും തേടുന്നു
   അന്ധര്‍ പ്രജകള്‍ ചിന്തിക്കാറില്ല
ദുര്‍ഭരണം താണ്ടും വിഡ്ഢികള്‍  പാവങ്ങള്‍'
എക്കാലത്തെയും ഇക്കാലത്തെയും ഭരണാധികാരികള്‍ക്കും ഈ കവിത ചേരുന്നു എന്നതാണു സത്യം.
                
							
 അജിത് കുമാര്‍ ഗോതുരുത്ത്
                    
									
									
									
									
                    