•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഇന്ത്യയെക്കാള്‍ വലുത് ഹിന്ദിയോ?

ലവിധ അധിനിവേശങ്ങളാല്‍ പിടിമുറുക്കാനുള്ള ശ്രമങ്ങളുടെ ആസൂത്രിതഭാഗമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇപ്പോള്‍ ഹിന്ദിഭാഷയില്‍ കടുംപിടിത്തവുമായി മുന്നോട്ടുവന്നിരിക്കുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ വ്യാപകപ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതൊന്നുംതന്നെ കണക്കിലെടുക്കേണ്ടതില്ലെന്ന മട്ടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ പാര്‍ലമെന്ററിസമിതി മുന്നോട്ടുനീങ്ങുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ, പ്രത്യേകിച്ച്, കേന്ദ്രസര്‍വകലാശാലകളിലും കേന്ദ്രീയവിദ്യാലയങ്ങളിലും ഹിന്ദി നിര്‍ബന്ധിതഭാഷയാക്കി ഇംഗ്ലീഷിനെ പാടേ ഒഴിവാക്കാനാണു നീക്കം.
കേന്ദ്രീയവിദ്യാലയങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, ഐഐടികള്‍ എന്നിവിടങ്ങളില്‍ ഹിന്ദി നിര്‍ബന്ധഭാഷയാക്കണം. സര്‍ക്കാര്‍ജോലിക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനുപകരം ഹിന്ദി നിര്‍ബന്ധമാക്കണം. ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയും ഔദ്യോഗികഭാഷയാക്കണം. ഹിന്ദിയില്‍ പ്രാവീണ്യത്തോടെ ജോലിചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് പാര്‍ലമെന്ററി സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കൈമാറിയത്.
ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസുകള്‍ കേന്ദ്രീയവിദ്യാലയം, നവോദയ, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പാഠ്യഭാഷതന്നെ ഹിന്ദിയിലാക്കണം. ഈ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ്ഭാഷ ഓപ്
ഷണലാക്കുകയും വേണം. വളരെ അനിവാര്യമായ സ്ഥലങ്ങളില്‍മാത്രം ഇംഗ്ലീഷ് തുടര്‍ന്നാല്‍ മതി. കാലക്രമേണ ആ സ്ഥാനത്തും ഹിന്ദിമാത്രമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍നിന്നു വിശദീകരണം തേടണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം അവരുടെ വാര്‍ഷികപ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സമിതിയുടെ 11-ാമതു റിപ്പോര്‍ട്ടില്‍് നിര്‍ദേശിക്കുന്നു. ഹിന്ദിഭാഷാവിദഗ്ധരുടെ തസ്തികകള്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുമേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം. അവരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഇക്കാര്യം കൂട്ടിച്ചേര്‍ക്കണമെന്നും നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകള്‍ക്കു ചോദ്യപ്പേപ്പര്‍ ഹിന്ദിയിലാക്കണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഹിന്ദിയിലുള്ള പ്രാവീണ്യം നിര്‍ബന്ധമാക്കണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി നടപടികള്‍ ഹിന്ദിയിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനാപരമായി ആവശ്യമായിവന്നാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍ത്തന്നെ പ്രസിദ്ധീകരിക്കണം. പരസ്യങ്ങള്‍ ഹിന്ദിയിലും മറ്റു പ്രാദേശികഭാഷകളിലും മാത്രം പ്രസിദ്ധീകരിച്ചാല്‍ മതി. പത്രങ്ങളില്‍ ഹിന്ദിപരസ്യങ്ങള്‍ വലുതായി ഒന്നാം പേജിലും ഇഗ്ലീഷ് പരസ്യങ്ങള്‍ ചെറുതായി അകത്തെ പേജുകളിലും നല്‍കിയാല്‍ മതിയെന്നും സമിതി നിര്‍ദേശിക്കുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടത്താത്ത ഉദ്യോഗസ്ഥരില്‍നിന്നു വിശദീകരണം തേടണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം അവരുടെ വാര്‍ഷികപ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സമിതിയുടെ 11-ാമതു റിപ്പോര്‍ട്ടില്‍് നിര്‍ദേശിക്കുന്നു. ഹിന്ദിഭാഷാവിദഗ്ധരുടെ തസ്തികകള്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നുïെങ്കില്‍ ബന്ധപ്പെട്ട വകുപ്പുമേധാവിക്കായിരിക്കും അതിന്റെ ഉത്തരവാദിത്വം. അവരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഇക്കാര്യം കൂട്ടിച്ചേര്‍ക്കണമെന്നും നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷകള്‍ക്കു ചോദ്യപ്പേപ്പര്‍ ഹിന്ദിയിലാക്കണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഹിന്ദിയിലുള്ള പ്രാവീണ്യം നിര്‍ബന്ധമാക്കണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി നടപടികള്‍ 
ഹിന്ദിയിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനാപരമായി ആവശ്യമായിവന്നാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ പരസ്യങ്ങളുടെ 50 ശതമാനത്തിലധികവും ഹിന്ദിയില്‍ത്തന്നെ പ്രസിദ്ധീകരിക്കണം. പരസ്യങ്ങള്‍ ഹിന്ദിയിലും മറ്റു പ്രാദേശികഭാഷകളിലും മാത്രം പ്രസിദ്ധീകരിച്ചാല്‍ മതി. പത്രങ്ങളില്‍ ഹിന്ദിപരസ്യങ്ങള്‍ വലുതായി ഒന്നാം പേജിലും ഇഗ്ലീഷ് പരസ്യങ്ങള്‍ ചെറുതായി അകത്തെ പേജുകളിലും നല്‍കിയാല്‍ മതിയെന്നും സമിതി നിര്‍ദേശിക്കുന്നു.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍
$ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും വകുപ്പുകളിലും എഴുത്തുകള്‍, ഫാക്‌സ്, ഇമെയില്‍ എന്നിവ ഹിന്ദിയിലാക്കണം.
$ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണക്കത്തുകള്‍, പ്രഭാഷണങ്ങള്‍, ശില്പശാലകള്‍ എന്നിവ ഹിന്ദിയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്.
$ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ കംപ്യൂട്ടറുകളിലും കൂടുതല്‍ ജോലികള്‍ ഹിന്ദി ഭാഷയിലായിരിക്കണം.
$ ഹിന്ദിയില്‍ മികവോടെ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം.
$ ഔദ്യോഗികകാര്യങ്ങളില്‍ ലളിതവും എളുപ്പത്തില്‍ മനസ്സിലാകുന്നതുമായ ഹിന്ദി ഉപയോഗിക്കണം
$ വിദേശത്തു പ്രവര്‍ത്തിക്കുന്ന എംബസികളിലും മറ്റും ഹിന്ദിയില്‍ നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
$ കേന്ദ്രസര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കുപുറമേ വിവിധ സംസ്ഥാനസര്‍ക്കാര്‍സ്ഥാപനങ്ങളിലും ഹിന്ദി ഔദ്യോഗികഭാഷയാക്കാവുന്നതാണ്.
$ ഔദ്യോഗിക ഹിന്ദിഭാഷയും പ്രാദേശിക ഹിന്ദിയും തമ്മിലുള്ള അന്തരം കുറയ്ക്കണം.
$ ഹിന്ദി കൈകാര്യം ചെയ്യാനോ പരിഭാഷപ്പെടുത്താനോ കഴിവുള്ള എന്‍ജിനീയറിംഗ് ബിരുദധാരികളെ സെന്‍ട്രല്‍ ട്രാന്‍സ്ലേഷന്‍ ബ്യൂറോയില്‍ നിയമിക്കണം.
$ റീജിയന്‍ എ വിഭാഗത്തില്‍പ്പെട്ട സംസ്ഥാനങ്ങളിലേക്കും റീജിയന്‍ ബി വിഭാഗത്തിലെ ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കേന്ദ്രഭരണപ്രദേശങ്ങളായ ചണ്ഡീഗഡ്, ഡാമന്‍ ഡിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലേക്കുള്ള ഔദ്യോഗികകത്തുകള്‍ മേല്‍വിലാസം അടക്കം ഹിന്ദിയില്‍ ആയിരിക്കണം.
ഇംഗ്ലീഷ് അന്യഗ്രഹഭാഷയും കൊളോണിയല്‍ അടിമത്തവുമാണെന്ന വിമര്‍ശനങ്ങളുമായാണ് ഹിന്ദിക്കുവേണ്ടി നിര്‍ബന്ധം പിടിക്കുന്ന പാര്‍ലമെന്ററി സമിതി രംഗത്തെത്തിയത്. ഔദ്യോഗികഭാഷയ്ക്കുള്ള പാര്‍ലമെന്ററിസമിതി ഇത്തവണ രാഷ്ട്രപതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഹിന്ദി വ്യാപകമാക്കുന്നതിനുവേണ്ടി നൂറു നിര്‍ദേശങ്ങളാണുള്ളത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിശദീകരണമാണു സമിതി മുന്നോട്ടുവയ്ക്കുന്നത്.
മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ. കസ്തൂരി രംഗന്‍സമിതി തയ്യാറാക്കിയ ദേശീയവിദ്യാഭ്യാസനയനിര്‍ദേശങ്ങളില്‍ തൊഴില്‍മേഖല ഒന്നടങ്കം ഇംഗ്ലീഷ്പരിജ്ഞാനികള്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഭാഷയുടെ പേരില്‍ സമൂഹത്തിലെ ഭൂരിപക്ഷം അകറ്റിനിര്‍ത്തപ്പെട്ടു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതും മികച്ച സാമൂഹിക അന്തസ്സുണ്ടാക്കുന്നതുമായ തൊഴിലിടങ്ങളില്‍ ഇംഗ്ലീഷിന്റെ പേരില്‍ വലിയൊരു വിഭാഗം അകറ്റിനിര്‍ത്തപ്പെടുന്നു. കൊളോണിയല്‍ അധിപരുടെയും ഇപ്പോഴത്തെ ഉന്നതവര്‍ഗത്തിന്റെയും ഭാഷ അറിയില്ല എന്ന ഒറ്റക്കാരണത്താല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമേഖലയില്‍നിന്നുള്ള കഴിവുള്ളവര്‍ ഉന്നതജോലികളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു എന്നായിരുന്നു വിമര്‍ശനം. ഇതിന്റെ ചുവടുപിടിച്ചാണ് പാര്‍ലമെന്ററിസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഭര്‍ത്തൃഹരി മെഹ്താബ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും 20 മുതല്‍ 30 വരെ ശതമാനം  മാത്രമാണ് ഹിന്ദി ഉപയോഗിക്കുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നിവിടങ്ങളില്‍ നൂറു ശതമാനവും ഹിന്ദിതന്നെ പാഠ്യഭാഷയാക്കേണ്ടതാണ്. ഇംഗ്ലീഷ് പൂര്‍ണമായും ഒരു വിദേശഭാഷയാണ്. അത്തരം കൊളോണിയല്‍ രീതികളില്‍നിന്നു പൂര്‍ണമായും നമ്മള്‍ പുറത്തു കടന്നേ മതിയാകൂ എന്നാണ് ഭര്‍തൃഹരി മെഹ്താബ് പറഞ്ഞത്.
ഐക്യരാഷ്ട്രസഭയില്‍ ഹിന്ദി ഔദ്യോഗികഭാഷയാക്കണമെന്ന നിര്‍ദേശത്തോടും ഭര്‍തൃഹരി മെഹ്താബ് പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളുണ്ട്. ഇതില്‍ എത്ര രാജ്യങ്ങള്‍ ഒരു വിദേശഭാഷയെ തങ്ങളുടെ ഔദ്യോഗികഭാഷയയായി അംഗീകരിക്കുന്നുണ്ടെന്നായിരുന്നു ചോദ്യം. പാര്‍ലമെന്ററി സമിതിയുടെ പതിനൊന്നാമത് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കമ്മിറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ നല്‍കി. രാഷ്ട്രപതിക്ക് അത് അംഗീകരിക്കാനോ നിരാകരിക്കാനോ ഉള്ള അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികഭാഷാ പാര്‍ലമെന്ററി സമിതിയുടെ സബ്കമ്മിറ്റി കണ്‍വീനറായ ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയും ഇതേ നിലപാടാണ് മുന്നോട്ടു വയ്ക്കുന്നത്. ഇംഗ്ലീഷ് ഒരു അന്യഗ്രഹഭാഷയാണെന്നായിരുന്നു അവരുടെ പ്രതികരണം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് ഇംഗ്ലീഷ് പാടേ തുടച്ചുനീക്കി പകരം ഹിന്ദിയും മറ്റു പ്രാദേശികഭാഷകളും ഏര്‍പ്പെടുത്തേണ്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹിന്ദി സംസാരിക്കുന്ന എ കാറ്റഗറി സംസ്ഥാനങ്ങളില്‍ പാഠ്യഭാഷ ഹിന്ദിയാക്കണമെന്നും മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശികഭാഷയിലേക്കു മാറണമെന്നുമാണ് നിര്‍ദേശത്തിന്റെ കാതലെന്ന് പാര്‍ലമെന്ററി സമിതി അംഗവും ആം ആദ്മി പാര്‍ട്ടി എംപിയുമായ സുശീല്‍ കുമാര്‍ ഗുപ്ത പറഞ്ഞു.
സംസ്ഥാനങ്ങളെ മൂന്നു റീജിയണുകളായി തിരിച്ചാണ് പാര്‍ലമെന്ററിസമിതി ഹിന്ദി, പ്രാദേശികഭാഷ നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവയാണ് എ കാറ്റഗറിയില്‍ പെടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഡ്, ഡാമന്‍ ഡിയു, ദാദ്ര നാഗര്‍ ഹവേലി എന്നിവ ബിയിലും മറ്റു സംസ്ഥാനങ്ങളെല്ലാംതന്നെ സി കാറ്റഗറിയിലുമാണ്. ഇതില്‍ എ കാറ്റഗറി സംസ്ഥാനങ്ങളില്‍ ഹിന്ദി നൂറു ശതമാനം ഔദ്യോഗികഭാഷയാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഈ സംസ്ഥാനങ്ങളിലെ ഐഐടി, കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഹിന്ദിയായിരിക്കണം പാഠ്യഭാഷ. മറ്റു സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം ഒഴിവാക്കി പ്രാദേശികഭാഷകള്‍ പാഠ്യഭാഷയാക്കണമെന്നും നിര്‍ദേശിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)