ദീപനാളം വാരികയില്‍ 2022 ഒക്‌ടോബര്‍ 27 ന് വിദ്യ വിജയകുമാറിന്റെ പേരില്‍ വന്ന ''ഹിന്ദി എങ്ങനെ ഭൂരിപക്ഷത്തിന്റെ ഭാഷയാകും'' എന്ന ലേഖനം അവസരോചിതവും അനിവാര്യവുമാണ്.
പല ആദിവാസിഗോത്രങ്ങളും സമൂഹങ്ങളും അന്യാധീനപ്പെടുന്നതിനു മുമ്പായി അവയുടെ ഭാഷയും സംസ്‌കാരികരൂപങ്ങളുമാണ് അപ്രത്യക്ഷമായത്. അധിനിവേശശക്തികള്‍ ആസൂത്രിതമായി അവയെ തകര്‍ത്തു എന്നു പറയുന്നതും ശരിയാണ്. ഹിന്ദി ഇന്ത്യയില്‍ സര്‍വവ്യാപകമായി അടിച്ചേല്പിക്കുന്നതിനെ കൃത്യമായി എതിര്‍ത്തത് തമിഴ്‌നാട്ടുകാരന്‍ മാത്രമായിരുന്നു. ഹിന്ദി ഇപ്പോള്‍ വൈദ്യശാസ്ത്രപഠനരംഗത്തും ഉദ്യോഗഗസ്ഥരംഗത്തും അത്യാവശ്യഘടകമായി മാറ്റുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരെല്ലാം ഹിന്ദി ഭൂരിപക്ഷത്തിന്റെ ഭാഷയാണെന്നു ധരിക്കുകയും ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തില്‍ കാര്യമായ പ്രതിഷേധം രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. വിദ്യ വിജയകുമാറിന്റെ ലേഖനം നമ്മുടെ ധാരണകളെ അടിമുടി മാറ്റുന്ന ഒന്നാണ്. അധിനിവേശശക്തികള്‍ ഭാഷാവധത്തിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ആദിവാസിസമൂഹങ്ങളെ ഇല്ലായായ്മ ചെയ്യാന്‍ സ്വീകരിച്ച അതേ തന്ത്രമാണെന്നും അതിന്റെ പിന്നില്‍ പതിയിരിക്കുന്ന സാംസ്‌കാരികഫാസിസത്തിന്റെ ക്രൂരമുഖങ്ങളെ തിരിച്ചറിയണമെന്നും ലേഖിക ആവശ്യപ്പെടുന്നു.
സാംസ്‌കാരികഫാസിസത്തിനെതിരേ പ്രതികരിക്കാനുള്ള ഈ ആഹ്വാനം അവസരോചിതവും അനിവാര്യവുമെന്നു കരുതട്ടെ. ലേഖനകര്‍ത്താവിനും അതു പ്രസിദ്ധീകരിച്ച ദീപനാളം വാരികയ്ക്കും അനുമോദനങ്ങള്‍.
റ്റി.ജെ. അബ്രാഹം കാഞ്ഞിരപ്പള്ളി