•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

നിമ ലിന്റോ ലോഗോസ്പ്രതിഭ

  • *
  • 1 December , 2022

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ 22-ാമത് ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍  നിമാ ലിന്റോ (ബംഗളൂരു) ഒന്നാമതെത്തി ലോഗോസ് പ്രതിഭയായി. മാണ്‍ഡ്യ രൂപതയില്‍നിന്നുള്ള വിവര സാങ്കേതികമേഖലയിലെ ജോലിക്കാരിയാണ് നിമാ ലിന്റോ. നാലു ലക്ഷത്തിഎഴുപതിനായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 700 പേര്‍ രണ്ടാം റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ആറു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ച് പാലാരിവട്ടം പിഒസിയില്‍ നവംബര്‍ 20 നു നടന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് മാണ്ഡ്യ രൂപതാംഗമായ നിമ ലിന്റോ ലോഗോസ് പ്രതിഭയായത്. ഡി വിഭാഗത്തിലെ ഒന്നാംസ്ഥാനക്കാരിയാണ് നിമ. 
ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ഫാമിലി ക്വിസില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുതക്കരയില്‍ ജെയ്‌മോന്‍ & ഫാമിലി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ - റെയ്ചല്‍ മരിയ റെജി (തിരുവനന്തപുരം ലത്തീന്‍), ബി - അലീന ജെയ്‌മോന്‍ (ചങ്ങനാശ്ശേരി), സി - അഞ്ചന ടോജി (പാലാ), ഇ - ആനി ജോര്‍ജ് (തൃശ്ശൂര്‍), എഫ് - ലൈല ജോണ്‍ (പാലക്കാട്). 
കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരത്തിന് റവ. ഫാ. ജോസ് മരിയദാസ്             ഒ.ഐ.സി. അര്‍ഹനായി.
ലോഗോസ് പ്രതിഭയ്ക്ക് പാലയ്ക്കല്‍ തോമ്മാ മല്പാന്‍ 25000 രൂപയുടെ ക്യാഷ് അവാര്‍ഡും, സിജോ വടക്കന്‍ ട്രിനിറ്റി ടെക്‌സാസ് സ്പോണ്‍സര്‍ ചെയ്യുന്ന 25000 രൂപയുമാണ് സമ്മാനം. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)