•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

തിരുജനനം

  • ജോര്ജുകുട്ടി താവളം
  • 22 December , 2022

മന്നിടം കാലങ്ങളായ്
       കാത്തിരുന്നതാം നേരം
വന്നതിന്‍ സന്തോഷത്താല്‍
        നിറഞ്ഞു മനസ്സുകള്‍
പാപാന്ധകാരം നീക്കി
       നേര്‍വഴി തെളിക്കുന്ന
ദീപമായ് സര്‍വ്വാധിപന്‍
       തന്‍സുതന്‍ വന്നീ ഭൂവില്‍.
ജാതനായ് ദൈവാത്മജന്‍
       കന്യയില്‍നിന്നും രാവില്‍
ഭൂതലം പുളകംകൊ-
       ണ്ടാനല്ല നിമേഷത്തില്‍
ആട്ടിടയര്‍തന്‍ ചാരേ
       വന്നൊരു ദൈവദൂതന്‍
ഞെട്ടലോടവര്‍ നില്‌ക്കേ
        ചൊല്ലിയാ സത്യം വേഗം:
'ദാവീദിന്‍ പട്ടണത്തില്‍
        ജാതനായൊരു പൈതല്‍
ഏവര്‍ക്കും രക്ഷകനാം
       ക്രിസ്തുവെന്നറിയേണം.
സ്വര്‍ഗത്തില്‍നിന്നു ദേവ-
       ദൂതര്‍തന്‍ വ്യൂഹമപ്പോള്‍
നിര്‍ഗ്ഗമിച്ചിഹത്തിലേ-
       യ്‌ക്കൊരു നല്‍വചസ്സുമായ്
'ഉന്നതേ ദൈവത്തിന്നു
       മഹത്ത്വം ധരയിലോ
സന്മനസ്സുള്ളോര്‍ക്കുണ്ടാം
       സമാധാനവും നൂനം'
ആശ്ചര്യഭരിതരാ-
        യജപാലകര്‍ പെട്ടെ-
ന്നാശിശുവിനെക്കാണാ-
       നോടിയാ നിശീഥത്തില്‍.
പിള്ളക്കച്ചയില്‍പ്പൊതി-
       ഞ്ഞൊരു കുഞ്ഞിനെക്കണ്ടി- 
ട്ടുള്ളങ്ങള്‍ നിറഞ്ഞവര്‍
       കരങ്ങള്‍ കൂപ്പി മോദാല്‍
കൈവന്ന ഭാഗ്യത്തിനാല്‍
       യൗസേപ്പും മറിയവും
ദൈവത്തെ സ്തുതിച്ചുകൊ-
       ണ്ടുണ്ണിയെ നോക്കിനിന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)