പുത്തന്‍പുലരി സൂചിപ്പിച്ച്, പുത്തന്‍നാമ്പുകളൊന്നും പതിറ്റാണ്ടുകളായി, കേരളത്തില്‍ തളിര്‍ക്കുന്നില്ല.
അരനൂറ്റാണ്ടിനിടയില്‍ ആശയ്ക്കു വക നല്‍കുന്ന ഒരു പുത്തന്‍തലമുറയുടെ ഉദയം ഈ നാട്ടില്‍ ഉണ്ടായിട്ടില്ല.
രാഷ്ട്രീയ- മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസമണ്ഡലങ്ങളില്‍ ഉണര്‍വു ഉയര്‍ത്തുന്ന താരോദയം കാണാനേയില്ല. പഴമയുടെ ഉത്തമമാതൃകകള്‍ എന്നേ അസ്തമിച്ചുകഴിഞ്ഞു!
കാലനുപേക്ഷിച്ച ജീര്‍ണതയുടെ പഴയചുരുളുകള്‍ ഇപ്പോഴും ജീവന്റെ തുടിപ്പുകള്‍ സൂചിപ്പിച്ചു, വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നു.
ബാല-ശിശുലോകം, എങ്ങോട്ടു തിരിയണമെന്നു തിരിച്ചറിയാത്ത കൂപമണ്ഡൂകങ്ങള്‍പോലെ, അന്തിച്ചുനില്‍ക്കുന്നു, ഈ നാട്ടില്‍.
വഷളത്തരങ്ങളുടെ നിര്‍ബാധവളര്‍ച്ചയ്ക്കുണ്ടോ വല്ല വിഘ്‌നവും!
നാടിനും കുഞ്ഞുങ്ങള്‍ക്കും എന്തെങ്കിലും ലക്ഷ്യബോധം ആരെങ്കിലും കൊടുക്കുന്നുണ്ടോ? പുതിയ ഉദാത്തമാതൃക ആര്‍ക്കെങ്കിലും ആരെങ്കിലും നല്‍കുന്നുണ്ടോ?
''there is nobody to command, and nobody to obey'' എന്നൊരു അവസ്ഥയെക്കുറിച്ചു ബര്‍ട്രാന്റ് റസല്‍ പണ്ടു പറഞ്ഞിരുന്നു.
ക്ഷേമരാജ്യഭരണം, കേസുകളുടെ അപ്പീല്‍ വിധി കാത്തു കിടക്കുന്ന ഒരു നാട്...!
നാടിന്റെ ഇന്നത്തെ ഈ ശോച്യാവസ്ഥ ആര്‍ക്കെങ്കിലും ചിന്താവിഷയമാണോ.....
കേരളം എങ്ങനെ നന്നാകാനാ...?