ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനിക്‌സ് ഓവര്‍സീസ് എജ്യുക്കേഷന്‍ കണ്‍സല്‍റ്റന്‍സിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ YOLO 2023 (You Only Live Once, Learn to Live) സമാപിച്ചു. കല, സംസ്‌കാരം വിവിധ മേഖലയിലെ മികവ് തെളിയിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ പരിപാടികളാണ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മാജിക് ഷോ, ശിങ്കാരിമേളം, വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി.
കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോസ് കെ. മാണി എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
മുത്തോലി, കിടങ്ങൂര്‍, കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്‍ജീത് ജി. മീനാഭവന്‍, ബോബി മാത്യു, നിമ്മി ട്വിങ്കിള്‍രാജ്, ലൂര്‍ദ് ഭവന്‍ സ്ഥാപകന്‍ ജോസ് ആന്റണി, കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ഒരുക്കിയ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എക്‌സിബിഷന്‍, വിവിധ കര്‍ഷകയൂണിറ്റുകളുടെയും കുടുംബശ്രീയൂണിറ്റുകളുടെയും എക്‌സിബിഷന്‍, കൂടാതെ ഡി സി ബുക്‌സ് ഒരുക്കിയ പുസ്തകപ്രദര്‍ശനം എന്നിവ മേളയില്‍ ആകര്‍ഷകങ്ങളായിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍മെന്റ് മേധാവി ഡോ. സി. ബിന്‍സി അറയ്ക്കല്‍, സോഷ്യല്‍ വര്‍ക്ക് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.
							
 *
                    
                    