•  16 May 2024
  •  ദീപം 57
  •  നാളം 10
കേരളത്തിലെ പക്ഷികള്‍

നീലക്കോഴി

ജലസസ്യങ്ങള്‍ നിറഞ്ഞ കുളങ്ങളിലും കൃഷിയില്ലാത്ത വയലുകളിലുമെല്ലാം നീലക്കോഴികളെ കാണാം. കേരളത്തിലും നീലക്കോഴികളെ കണ്ടുവരുന്നു. ഒറ്റ നോട്ടത്തില്‍ ഇവ ചെറിയ മയിലാണെന്നു  തോന്നിക്കും. നീലക്കോഴികള്‍ കൂട്ടമായി ജീവിക്കുന്ന പക്ഷികളാണ്. പേരുപോലെതന്നെ ഇവയുടെ ശരീരമാകെ നീലനിറമായിരിക്കും. എന്നാല്‍, കാലുകളും കൊക്കും  നെറ്റിയും കടുംചുവപ്പുനിറവും. ഇത് ഇവയെ പെട്ടെന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇവയുടെ കാലുകള്‍ക്കു നീളം കൂടുതലുണ്ട്. കണ്ണുകള്‍ക്കും കൊക്കിനും വലുപ്പം കുറവാണ്. വാല് നീളം കുറഞ്ഞ് കുറുകിയതുമാണ്.
നീലക്കോഴിക്കു സാധാരണമായി നമ്മുടെ നാടന്‍കോഴിയുടെ വലുപ്പം വരും. ഇവ ഇടയ്ക്കിടെ വാല്‍ പൊക്കുകയും താഴ്ത്തുകയുമൊക്കെ ചെയ്യാറുണ്ട്. വാലിന്റെ അടിഭാഗത്തെ വെള്ള കാണാനാവുക അപ്പോഴാണ്. പാടങ്ങളിലെയും കുളങ്ങളിലെയും ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന ഭാഗത്തായിരിക്കും ഇവയുടെ താവളം. നീലക്കോഴികളുടെ മുട്ടകള്‍ക്കു വെള്ളനിറമായിരിക്കും. അവയില്‍ ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള കുത്തുകളുണ്ടാകും. വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ് നീലക്കോഴി. ഏൃല്യ വലമറലറ ംെമാുവീി എന്നോ ജൗൃുഹല ാീീൃവലി എന്നോ ഇംഗ്ലീഷില്‍ വിളിക്കും. ശാസ്ത്രനാമം ുീൃുവ്യൃശീ ുീഹശീരലുവമഹൗ.െ ചുരുക്കത്തില്‍ കോഴിയുടെ വലുപ്പമുള്ളതും താറാവിനെപ്പോലെ ജലാശയങ്ങളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നതുമായ നീലക്കോഴി റാല്ലിഡേ കുടുംബത്തില്‍പ്പെട്ടതാണ്. കുളക്കോഴിവര്‍ഗത്തിലെ ഏറ്റവും വലിയ പക്ഷിയാണിത്. പൊതുവെ ശാന്തപ്രകൃതം. ജലസസ്യങ്ങള്‍ക്കിടയില്‍ കെട്ടുന്ന കൂട് പെട്ടെന്നു കണ്ണില്‍പ്പെട്ടെന്നു വരില്ല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മുട്ടയിടുക.

 

Login log record inserted successfully!