•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

മാമ്പഴക്കാലം

  • അനാമിക ഹരിപ്പാട്‌
  • 22 June , 2023

മധുരമാമ്പഴക്കാലമേ,
നിനക്കെന്നും 
ബാല്യത്തിന്‍ പച്ചപ്പും 
തോരാചുനഗന്ധവും!
നീ പേറുന്നു 
ചാഞ്ഞ തേന്മാവിന്‍
ചില്ലയിലിത്തിരി
തണല്‍നനവു തേടും
ഓര്‍മമഴഗന്ധം!
അക്കൊമ്പിലിക്കൊമ്പില്‍
ആലോലമാടുന്ന
നറുമിഴിക്കോണിലെ
പൊന്‍തുമ്പിതുള്ളല്‍!
ഊഞ്ഞാല്‍ത്തുടിപ്പോലും
അകതാളമേളത്തിന്‍
അരുമയാം കിങ്ങിണി-
ക്കാല്‍ച്ചിലമ്പല്‍!
ഋതുപ്പൂക്കള്‍ വിടര്‍ത്തുന്ന
നറുപുലരിമൊട്ടിന്റെ
നവ്യസുഗന്ധങ്ങള്‍!
നിമിനേരം നിന്‍ശാഖ-
യൊട്ടിനിന്നീടവേ 
ചൂളം വിളിച്ചങ്ങു
പായുന്നു ഘടികാരം.
അറിയാതുറക്കത്തിലെങ്കിലും
കാല്‍വഴുതി അമ്മമണത്തിന്റെ
ആഴത്തിലേക്കു കുതിക്കാന്‍
കൊതിക്കവേ...
വിദൂരത്തില്‍നിന്നാരോ മൊഴിയുന്നു:
കടിഞ്ഞാണഴിഞ്ഞു കുതിച്ചോരു ബാല്യത്തെ
കൈയെത്തിയെങ്ങനെ
നീ പിടിക്കും?

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)