•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

തോമസ് അക്വീനാസിന്റെ വിശുദ്ധപദവിക്ക് 700 വര്‍ഷം തികയുന്നു

  • *
  • 22 June , 2023

വത്തിക്കാന്‍സിറ്റി: ദൈവശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും മേഖലകളില്‍ അളവറ്റ സംഭാവനകള്‍ നല്കിയ വേദപാരംഗതനായ വിശുദ്ധ തോമസ് അക്വീനാസിന്റെ വിശുദ്ധപദവിപ്രഖ്യാപനത്തിന് 700 വര്‍ഷം തികയുന്നു. ജൂലൈ മാസം പതിനെട്ടാം തീയതി ഇറ്റലിയിലെ ഫോസനോവ ആശ്രമത്തില്‍ നടക്കുന്ന എഴുന്നൂറാമത് വാര്‍ഷികച്ചടങ്ങില്‍ പാപ്പായുടെ പ്രതിനിധിയായി വത്തിക്കാനിലെ നാമകരണതിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമാരാരോ സംബന്ധിക്കും. 1274 ല്‍ ഫോസനോവ ആശ്രമത്തില്‍വച്ച് കാലം ചെയ്ത തോമസ് അക്വീനാസിന്റെ ഭൗതിക തിരുശേഷിപ്പുകള്‍ ഫ്രാന്‍സിലെ ടൗളൂസിലെ ലെസ് ജേക്കബിന്‍സ് എന്ന ഡൊമിനിക്കന്‍ പള്ളിയിലാണ് നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്നത്.
1323 ജൂലൈ പതിനെട്ടിന് ഫ്രാന്‍സിലെ അവിഗ്‌നോണില്‍വച്ച് അന്നത്തെ പാപ്പായായിരുന്ന ജോണ്‍ ഇരുപത്തിരണ്ടാമന്‍  തോമസ് അക്വീനാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 2024 ല്‍ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുന്നൂറ്റിയന്‍പതാമത് വാര്‍ഷികത്തിനായും ഡൊമിനിക്കന്‍ സന്ന്യാസസമൂഹം ഒരുങ്ങുന്നുണ്ട്. 1974 ല്‍ തോമസ് അക്വീനാസിന്റെ മരണത്തിന്റെ എഴുനൂറാം വാര്‍ഷികത്തില്‍ അന്നത്തെ പാപ്പായായിരുന്ന പോള്‍ ആറാമന്‍, അക്വീനാസിന്റെ സ്മരണാര്‍ഥം എഴുതിയ അപ്പസ്‌തോലികപ്രബോധനമാണ് 'ലുമെന്‍ എക്ലേസിയെ' അഥവാ സഭയുടെ വെളിച്ചം.
വിശുദ്ധന്റെ മരണദിനമായ മാര്‍ച്ച് 7 ന് തിരുനാള്‍ദിനമായി റോമന്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ തീയതി സാധാരണമായി നോമ്പുകാലത്തിനുള്ളില്‍ വരുന്നതിനാല്‍, 1969 ലെ കലണ്ടറിന്റെ പുനരവലോകനത്തോടെ തിരുനാള്‍ ജനുവരി 28 ലേക്കു മാറ്റുകയായിരുന്നു. കത്തോലിക്കാസഭയുടെ പ്രബോധനവിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ 'ദി സുമ്മാ തിയോളജിയ' നൂറ്റാണ്ടുകളായി ക്രിസ്തീയപ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി തുടരുന്നു. ലാറ്റിനില്‍ പുറത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ 1911 ലാണു പുറത്തിറങ്ങിയത്. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)