നാലു വീലുമുണ്ടതില്‍ 
നാരുകണ്ടു തേഞ്ഞത് 
ദൂരമെത്ര താണ്ടുവോ?
ദൂരമില്ലതു നിശ്ചയം
മേനിയൊന്നുലാത്തുവാന്‍ 
ആവതില്ലതിനൊട്ടുമേ 
ചോര നാറും കരിമ്പുക
കാര്‍ക്കിത്തുപ്പി സൈലന്‍സറ്
ട്യൂബടഞ്ഞു പോയതിന്‍ 
എന്‍ജിനെന്തു പുകച്ചില് 
മാറ്റിവച്ച പാര്‍ട്‌സുകള്‍ 
മാറ്റുവാനിനിയാകുകില്ല 
ഓടുവാന്‍ പണിഞ്ഞെത്ര 
കാശു നീ കവര്‍ന്നതാ?
ബോഡിയൊക്കെ ചുക്കി പെയിന്റടര്‍ന്നു വ്രണിതമായി 
നരച്ചു യൗവനക്കറുപ്പുമേ 
തെളിച്ചമില്ല കാഴ്ചകള്‍
ഞാനിറങ്ങി പോംവരെ 
തോണിപോല്‍ത്തുഴഞ്ഞുപോ
ഷെഡ്ഡ് കാലിയാകുവാന്‍ 
വട്ടം കൂടിരിക്കയായി 
പഴഞ്ചനായി ഭാരമായി 
പടി കടത്താനിടം തേടി
ഓള്‍ഡ് മോഡല്‍ കാറിത് 
ഞാനതിനോണറ്
                    കവിത 
                    
                ഓള്‍ഡ് മോഡല്‍ കാറിത്
                    
							
 പ്രദീഷ് അരുവിക്കര
                    