•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഇനിയൊരു ഉമ്മന്‍ചാണ്ടി ഉണ്ടാവുമോ?

  • *
  • 10 August , 2023

കടക്കെണിയില്‍ മുങ്ങിനില്ക്കുന്ന കേരളത്തിന്റെ ചിത്രം വ്യക്തമായി വരച്ചുകാട്ടുന്നതില്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിജയിച്ചിരിക്കുന്നു (ദീപനാളം 2023 ഓഗസ്റ്റ് 3). സര്‍ക്കാരിനെതിരേ വലിയൊരു കുറ്റപത്രംതന്നെയാണ് ലേഖകന്‍ തയ്യാറാക്കിയിരിക്കുന്നത്. ലേഖനം ഒരാവൃത്തി വായിക്കുന്ന ആരും മൂക്കത്തു വിരല്‍ വച്ചുപോകും.  അത്രയ്ക്കു ഭീഷണമാണ് കാര്യങ്ങള്‍. വരുമാനവഴികളിലെ ചോര്‍ച്ചകള്‍ കണ്ടെത്താനോ പുതിയ വരുമാനമാര്‍ഗങ്ങള്‍ തെളിക്കാനോ സാധിക്കാത്ത ഭരണനിഷ്‌ക്രിയത്വമാണ് നാമിന്ന് അഭിമുഖീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഏതായാലും പുതിയ മദ്യനയത്തിലൂടെ പത്തു കാശുണ്ടാക്കാമോയെന്നാണ് സര്‍ക്കാരിന്റെ ഉന്നം. വിജയിച്ചുകൂടായ്കയില്ല. പക്ഷേ, അതുകൊണ്ട് എന്താകാന്‍! എല്ലാ രംഗങ്ങളിലുമുള്ള ധൂര്‍ത്തും അഴിമതിയും കുറച്ചാല്‍ത്തന്നെ നടുവു നിവര്‍ക്കാം. പക്ഷേ, അത് ഒരു കാലത്തും ഉണ്ടാവുമെന്നു തോന്നുന്നില്ല. സാധാരണക്കാര്‍ വലയുകയാണെന്നുള്ളത് ഒരു നഗ്നസത്യമാണ്. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും ഇപ്പോള്‍ത്തന്നെ തീപിടിച്ച വിലയാണ്. ഓണമെത്തുമ്പോഴേക്കും അത് ഇരച്ചുകയറും. അരി വാങ്ങിക്കണോ അതോ രണ്ടു സ്‌മോള്‍ അടിക്കണോ എന്നു ചിന്തിച്ചു കുഴങ്ങുന്നവരുടെ എണ്ണം ഒട്ടും കുറവല്ല.
പ്രകടനപത്രികയില്‍ ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന ഫലിതബിന്ദുക്കളുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ സ്ഥിതി കഷ്ടംതന്നെ! ഓര്‍ക്കാന്‍ ഒരു ഉമ്മന്‍ചാണ്ടിപോലുമില്ലാത്ത കാലം. ഈ മാവേലിക്കാലത്ത് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്ക് മാധുര്യമേറും. തീര്‍ച്ചയായും അദ്ദേഹം പ്രജാവത്സലനായ ഒരു ഭരണാധികാരിയായിരുന്നു. വിശ്രമമില്ലാതെ ജോലി ചെയ്ത ഒരു മനുഷ്യസ്‌നേഹി. ഇനി  ഒരു ഉമ്മന്‍ചാണ്ടിക്കുവേണ്ടി എത്രനാള്‍ കാത്തിരിക്കണം? അങ്ങനെയൊരാള്‍ ഇനി ഉണ്ടാവുമോ? സംശയമാണ്.

പി.എം. മാത്യു  പള്ളിക്കത്തോട്

ലേഖനങ്ങള്‍ ശ്രദ്ധേയം

തോമസ് കുഴിഞ്ഞാലിയുടെ ലേഖനങ്ങള്‍ ശ്രദ്ധേയമാണ്. കൂടുതലായും അദ്ദേഹം ചര്‍ച്ച ചെയ്യുന്നതു ലോകകാര്യങ്ങളായതുകൊണ്ടുതന്നെ, സാധാരണവായനക്കാരെ സംബന്ധിച്ച് അത് ഏറെ പ്രയോജനകരമാണെന്നു പറയേണ്ടതുണ്ട്. എന്തെന്നാല്‍, ദിനപത്രങ്ങളിലെ ലോകവാര്‍ത്തകളധികവും ആഴത്തില്‍ പഠിക്കാതെ തലക്കെട്ടുകള്‍  വായിച്ചു പിന്‍വലിയുന്നവരാണധികവും.
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തെ സംബന്ധിച്ചോ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തെ ബന്ധപ്പെടുത്തിയോ ഉള്ള ലോകവാര്‍ത്തകളുടെ കാര്യമെടുക്കുക. ഓരോ ദിവസത്തെയും അപ്‌ഡേറ്റുകളാണ് പത്രങ്ങളില്‍ വരിക. ഇവിടെ ഓരോ വാര്‍ത്തയും കൃത്യമായി പിന്‍തുടരുന്നവരായിരിക്കണമെന്നില്ല സാധാരണവായനക്കാര്‍. പ്രാദേശികവാര്‍ത്തകളിലാണ് അവര്‍ക്കു കമ്പം കൂടുതല്‍. അങ്ങനെയുള്ളവരെ സംബന്ധിച്ച് ലോകകാര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ള ഒറ്റലേഖനമായി അതു കൈയില്‍ കിട്ടുമ്പോള്‍ വായനയ്ക്കു താത്പര്യമേറുന്നു. ഇങ്ങനെ കാലികപ്രാധാന്യമുള്ള ഒട്ടുമുക്കാലും വിഷയങ്ങള്‍ വായനക്കാര്‍ക്കു മുമ്പിലെത്തിക്കുന്നതില്‍ ദീപനാളം ശ്രദ്ധ വയ്ക്കുന്നുവെന്നു കാണുന്നതില്‍ ഏറെ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഒരു വര്‍ത്തമാനകാലാന്തരീക്ഷം ദീപനാളത്തിനു ചുറ്റും നിലനില്ക്കുന്നു. തോമസ് കുഴിഞ്ഞാലിക്ക് അഭിനന്ദനങ്ങള്‍!
ഇതോടൊപ്പംതന്നെ കഥകളായും കവിതകളായും നോവലുകളായും മനസ്സിനെ രമിപ്പിക്കാന്‍ വേറെയും ഇനങ്ങള്‍ ധാരാളം. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരായ വീട്ടമ്മമാരും കൃഷിക്കാരും ഇടത്തരം ജോലിക്കാരുമടങ്ങിയ മധ്യവര്‍ഗസമൂഹത്തിന് നല്ലൊരു വിരുന്നാണ് ഓരോ ആഴ്ചയിലും വീട്ടുപടിക്കലെത്തുന്ന ദീപനാളമെന്ന് ഏറെ സന്തോഷത്തോടെ പറയട്ടെ.

ഷാജിമോന്‍ ജോസഫ്  എലിക്കുളം

 

മാര്‍ തോമായുടെ മക്കള്‍

മാര്‍തോമാശ്ലീഹായുടെ ഇന്ത്യയിലെ രക്തസാക്ഷിത്വത്തിന്റെ അസന്ദിഗ്ധമായ തെളിവുകള്‍ നിരത്തി ഫാ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ തയ്യാറാക്കിയ ലേഖനം (നാളം 17) ശ്രദ്ധേയമായി. കേരളക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെ മൂലക്കല്ല് എന്നു പറയാവുന്നവിധം അത്രമേല്‍ അവരുടെ ജീവിതത്തിന്റെ ആഴങ്ങളില്‍ വേരോടിനില്ക്കുന്ന വലിയ പിതാവാണ് തോമാശ്ലീഹാ. തോമായുടെ മക്കള്‍ എന്ന വിശേഷണം  വലിയ അഭിമാനമായി അവര്‍ നെഞ്ചേറ്റുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും തോമായുടെ ഭാരതസന്ദര്‍ശനത്തെ സംശയദൃഷ്ട്യാ കാണുന്നവരും, അദ്ദേഹം കേരളത്തില്‍ വന്നിട്ടില്ലായെന്നു വാദിക്കുന്നവരും ഇടയ്ക്കിടയ്ക്കു തല നീട്ടാറുണ്ട്. അവര്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടിയാണ് ഡോ. പുലിയുറുമ്പിലിന്റെ ലേഖനം. അതിവിശദമായി തോമായുടെ ഇന്ത്യയുടെ ആഗമനത്തെയും കേരളസന്ദര്‍ശനത്തെയും മൈലാപ്പൂരിലെ രക്തസാക്ഷിത്വത്തെയും വ്യക്തമായ തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു അദ്ദേഹം. ലേഖകനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!

എബി അഗസ്റ്റിന്‍ പാലാരിവട്ടം

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)