•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

കൈക്കല്ല്

  • ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
  • 17 September , 2020

കല്ലെറിഞ്ഞാചാരമുറപോലൊരുവളെ,
കൊല്ലാനവര്‍ കൈകളോങ്ങിനില്‌ക്കേ-
തെല്ലുംകളങ്കമെഴാത്തവരാദ്യമായ്
നല്ലോണമെറിയുവാനോതി, നാഥന്‍.
ചില്ലുമുനപോലെയുള്ളില്‍തറഞ്ഞതാം,
ചൊല്ലതുകേട്ടോരോരുത്തരായി,
വല്ലാത്ത കുറ്റബോധത്തിനാല്‍ കല്ലുകള്‍
മെല്ലെ നിലത്തിട്ടകന്നുപോയി.
അല്ലലാര്‍ന്നാകെ ഭയപ്പെട്ടു,കല്മഷ-
യല്ലില്‍ കഴിഞ്ഞൊരാസ്ത്രീയെ,ദയാ-
കല്ലോലിനിയായ നസ്രായനുംവിധി-
ച്ചില്ല; ക്ഷമിച്ചു പറഞ്ഞയച്ചു.
എല്ലാരുമന്നുപേക്ഷിച്ചകല്‍ച്ചീളുകള്‍
ഉല്ലാസമോടെ പെറുക്കി ഹൃത്തിന്‍-
ചെല്ലത്തിലിട്ടിന്നും സൂക്ഷിക്കയാണു ഞാന്‍
ചില്ലറയായി പ്രയോഗിച്ചിടാന്‍.
കല്ലനാമെന്‍ ഹൃദം പാതകത്തിന്റെയീ-
റ്റില്ലമായങ്ങു തുടരുമ്പോഴും,
വല്ലവിധത്തിലുമന്യരെകല്ലെറി-
ഞ്ഞില്ലായ്മചെയ്യുന്നതാണെന്‍ ഹരം!
ചെല്ലക്കോപ്പുകളായിഞാന്‍ കരുതുന്നകൈ-
ക്കല്ലുകളേറ്റം പ്രിയമെനിക്ക്.
'അല്ലയോ മൂഢാ, കളയരുതേ,യവ-
യില്ലെങ്കില്‍ നാശ'മെന്നുള്‍ശങ്കയും!
കല്ലറയോളം ഞാന്‍ കാത്തുനില്‍ക്കേണ്ടതാ-
യില്ലമൃതരെ പുകഴ്ത്തിയോതാന്‍.
പല്ലുമെല്ലും ചലിക്കുന്ന കാലത്തവര്‍
ചില്ലി നല്‍വാക്കുകള്‍ കേട്ടിടട്ടെ.
നല്ലതുകണ്ടു,കുറ്റാരോപണമതിന്‍-
കല്ലുകളൊന്നായ്‌വെടിയണം ഞാന്‍.
അല്ലെങ്കിലാകില്ല ക്രിസ്ത്യാനി ഞാനെനി-
ക്കില്ലാതെ പോയിടും ക്രിസ്തുഭാവം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)