•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഗ്രാന്‍ഡ് യൂക്കരിസ്റ്റിക് മിഷന്‍ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി

  • *
  • 5 October , 2023


കേരളകത്തോലിക്കാമെത്രാന്‍ സമിതി വിഭാവനം ചെയ്തിരിക്കുന്ന മൂന്നു വര്‍ഷത്തെ സഭാനവീകരണത്തിന്റെ ഭാഗമായി പാലാ രൂപതയില്‍ സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ തീയതികളില്‍ സംഘടിപ്പിച്ച ''ഗ്രാന്‍ഡ് യൂക്കരിസ്റ്റിക് മിഷന്‍'' സജീവപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി.
വൈദികരും സിസ്റ്റേഴ്‌സും അല്മായരുമടങ്ങുന്ന നാല്പതോളം ടീമുകള്‍ രൂപതയിലെ 171 ഇടവകകളിലായി നടത്തിയ വിവിധ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. വിശുദ്ധകുര്‍ബാനയുടെ അര്‍ഥവും പ്രാധാന്യവും വിളിച്ചോതുന്ന പഠനക്ലാസുകള്‍, ദിവ്യകാരുണ്യാരാധന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയായിരുന്നു ഈ ഏകദിനകര്‍മപദ്ധതിയിലെ പ്രധാന ശുശ്രൂഷകള്‍. ഗ്രാന്‍ഡ് യൂക്കരിസ്റ്റിക് മിഷനിലൂടെ ഇടവകതലത്തിലും കുടുംബതലത്തിലും വലിയ ആധ്യാത്മിക ഉണര്‍വു പകരാന്‍ കഴിഞ്ഞതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വിശുദ്ധ കുര്‍ബാനയുടെ അര്‍ഥവത്തായ അര്‍പ്പണത്തിനും അതിനു സഹായകമായ സജീവപങ്കാളിത്തത്തിനും പഠനത്തിനുമാണ് ഊന്നല്‍ കൊടുക്കുന്നതെന്നും, കൊവിഡനന്തരം നേരിട്ട വിശ്വാസക്കുറവും മന്ദതയും നിഷ്‌ക്രിയത്വവും പരിഹരിച്ച് ഓരോ ഇടവകയിലും തീക്ഷ്ണതയുള്ള ഒരു ആരാധനാസമൂഹം പണിതുയര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുകകാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിശ്വാസികള്‍ക്കയച്ച ഇടയലേഖനത്തില്‍ ബിഷപ് ചൂണ്ടിക്കാട്ടിയിരുന്നു.
രൂപതയിലെ 171 ഇടവകദൈവാലയങ്ങളും 24 മണിക്കൂറും ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കുമായി തുറന്നിടുന്ന ഒരു പദ്ധതി രൂപതാധ്യക്ഷന്‍ നിര്‍ദേശവും വെല്ലുവിളിയുമായി അവതരിപ്പിച്ചു. ഓരോ കുടുംബവും മാസത്തിലൊരിക്കലെങ്കിലും 24 മണിക്കൂര്‍ ആരാധനയ്ക്കും പ്രാര്‍ഥനയ്ക്കും തയ്യാറായാല്‍ മുഴുവന്‍ ദൈവാലയങ്ങളും നിരന്തരമായ പ്രാര്‍ഥനയുടെയും ആരാധനയുടെയും സങ്കേതങ്ങളായി മാറുമെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
ഗ്രാന്‍ഡ് യൂക്കരിസ്റ്റിക് മിഷന്‍കൂടാതെ ദിവ്യകാരുണ്യകോണ്‍ഗ്രസ്, ദിവ്യകാരുണ്യപ്രദക്ഷിണങ്ങള്‍, നാല്പതുമണി ആരാധന, പതിമ്മൂന്നുമണി ആരാധന എന്നിവ രൂപതാതല കര്‍മപദ്ധതികളില്‍പ്പെടുന്നു.
യുവജനസംഗമം, സന്ന്യസ്തസമര്‍പ്പിതസംഗമം, വൈദികര്‍ക്കായി പ്രാര്‍ഥിക്കുന്ന സെല്‍, അള്‍ത്താരശുശ്രൂഷകരുടെ സംഗമം, കരിയര്‍ ഗൈഡന്‍സ് എന്നിവയാണ് ഫൊറോനാതലത്തിലെ കര്‍മപദ്ധതികള്‍.
ദിവ്യകാരുണ്യദിനാചരണം, അനുദിനദിവ്യകാരുണ്യാരാധന, ദിവ്യകാരുണ്യപ്രദക്ഷിണം, വാര്‍ഷികദിവ്യകാരുണ്യധ്യാനം,  പ്രബോധനങ്ങള്‍, ചര്‍ച്ചകള്‍, ബൈബിള്‍ പകര്‍ത്തിയെഴുത്ത്, ജാഗ്രതാസെല്‍ രൂപീകരണം തുടങ്ങിയവയാണ് ഇടവകതലപ്രവര്‍ത്തനങ്ങള്‍.
കുടുംബമതബോധനമണിക്കൂര്‍, ഏകീകൃതസന്ധ്യാപ്രാര്‍ഥനാസമയം, വചനവായന, വചനപഠനം, വി.കുര്‍ബാനയിലുള്ള അനുദിനപങ്കാളിത്തം തുടങ്ങിയവയാണ് സഭാനവീകരണത്തിന്റെ ഭാഗമായി കുടുംബതലകര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)