പാലാ: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ബെസ്റ്റ് കളക്ടര്‍ മത്സരം നടത്തി. നാലു തലങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍നിന്ന് നാനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കു മുപ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്കി. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അലന്‍ സിബി ഒന്നാം സ്ഥാനം നേടി ബെസ്റ്റ് കളക്ടര്‍ ആയി. പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മനോവാ ജോര്‍ജ്, പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്ന ലൈജു കാപ്പന്‍ എന്നിവര്‍ക്കാണു രണ്ടും മൂന്നും സ്ഥാനങ്ങള്‍. ആനന്ദ് ജസ്റ്റിന്‍ ഐ.എഫ്.എസ്. അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി എന്നിവര്‍ സംസാരിച്ചു.