•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

മണ്ണ്

  • കാഞ്ചിയാര്‍ മോഹനന്‍
  • 5 October , 2023

മണ്ണുവേണം, ജലം വേണം
വായു വേണം നാളെയും
വിണ്ണുപെയ്യാന്‍ നമുക്കൊത്തിരി
മലകളും വേണം
മരം വേണം മരുപ്പച്ചത്തണല്‍വേണം
ഭൂമികയ്‌ക്കൊരു ഉടല്‍വേണം
ഉടയാത്തൊരു രൂപവും വേണം
പുഴകള്‍ വേണം, നദികള്‍ വേണം
പുഞ്ചപ്പാടങ്ങള്‍ വേണം
വസന്തങ്ങള്‍ പൂവുകള്‍തന്‍
പൂമണം വേണം
കിളികള്‍ വേണം, തളിരുവേണം
കുയിലുകള്‍ തന്‍ ഗാഥവേണം
മരംകൊത്തികള്‍ താളമിട്ടൊരു
പാട്ടുകേള്‍ക്കണം
ഇലകള്‍ വേണം, കായ്കള്‍ വേണം
ഇലത്താളം കൂടെ വേണം
കിളികളാരവമിട്ടു വാനില്‍
ഒഴുകിനീങ്ങേണം
പുലരി വേണം രാവു വേണം
രാക്കിളിതന്‍ പാട്ടുവേണം
പനംപട്ടകള്‍ കാറ്റിലാടി
രസിച്ചുനില്‍ക്കേണം
വയലുകള്‍ വേണം വലരി വേണം
വയല്‍ക്കരെ, തഴുതാമ വേണം
ഞാറുവാലിപ്പക്ഷികള്‍തന്‍
കാഹളം വേണം
തോട് വേണം കുളം വേണം
തോട്ടിലൊത്തിരി പരലുവേണം
കാട്ടരുവികള്‍ പാട്ടുപാടി
ഒഴുകിയെത്തേണം
തണലുവേണം, കുളിരുവേണം
താമരപ്പൂങ്കുളം വേണം
മലകളില്‍നിന്നൊഴുകിയെത്തും
അരുവിയും വേണം
കാടുവേണം നാടുവേണം
കരകളില്‍ക്കായ്ഫലം വേണം
കാട്ടുചോലകള്‍ നാട്ടിലെത്തി
കുളിര്‍ നിറയ്‌ക്കേണം
ഇനി വരുന്നൊരു തലമുറയ്ക്കായ്
ജലം വേണം, വായു വേണം
നാട്ടിലൊത്തിരി മരം വച്ചി-
ട്ടാവി തീര്‍ക്കേണം
അമ്മയാണിത് - നന്മയാണ്
പ്രകൃതിയെന്ന മഹാദ്ഭുതം
അമ്മ വാഴുക, നന്മ വാഴുക
മേന്മ വാഴുക ഭൂമിയില്‍

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)