•  16 May 2024
  •  ദീപം 57
  •  നാളം 10
നിയമവീഥി

സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ഇനി ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

നനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ആക്ട് 2023 പ്രകാരം 2023 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിവിധ പൊതുസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരൊറ്റ രേഖയായിരിക്കും ജനനസര്‍ട്ടിഫിക്കറ്റുകള്‍.
ഒരു വ്യക്തി ജനിച്ച ദിവസം മുതല്‍ അവന്റെ ഐഡന്റിറ്റി സ്ഥാപിക്കപ്പെടുന്നു. ജനനമരണ രജിസ്‌ട്രേഷന്‍ ആക്ട് 1969 പ്രകാരം ഇന്ത്യയില്‍ ജനനരജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇന്ത്യയില്‍ സുപ്രധാന ഐഡന്റിറ്റിപ്രൂഫായി ജനന സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തിക്കുന്നു, പ്രത്യേകിച്ച് സര്‍ക്കാര്‍പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കോര്‍പറേഷന്‍ ഓഫീസില്‍നിന്നും മുനിസിപ്പല്‍, പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്ക് യഥാക്രമം മുനിസിപ്പല്‍ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍നിന്നും ജനനസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസിലെ ഔദ്യോഗിക ജനന-മരണ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈന്‍ ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കും.
2023 ഒക്ടോബര്‍ ഒന്നുമുതല്‍ ജനിക്കുന്നവരുടെ സ്‌കൂള്‍പ്രവേശനം, ആധാര്‍ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയ്ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും. വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ ജോലികള്‍ക്കും, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹരജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം ജനനസര്‍ട്ടിഫിക്കറ്റുതന്നെ വേണ്ടിവരും.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷ നല്കാന്‍ രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും.  രാജ്യത്തെ എല്ലാ ജനന-മരണ രജിസ്‌ട്രേഷന്‍ രേഖകളും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപനതലത്തിലും ലഭ്യമാകുന്ന വിവരങ്ങള്‍ കേന്ദ്രവുമായി പങ്കിടേണ്ടതു നിര്‍ബന്ധമാക്കുന്ന നിയമമാണ് നിലവില്‍വരിക.
രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇതു സഹായിക്കും. ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉറപ്പാക്കും.
ഓണ്‍ലൈന്‍ ജനനസര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകള്‍
 ഒരു ആശുപത്രി അല്ലെങ്കില്‍ നഴ്‌സിങ് ഹോം നല്‍കിയ ജനനത്തിന്റെ തെളിവ്.
മാതാപിതാക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍
 മാതാപിതാക്കളുടെ വിവാഹസര്‍ട്ടിഫിക്കറ്റ്
 മാതാപിതാക്കളുടെ തിരിച്ചറിയല്‍ രേഖ.
 വിലാസ തെളിവ് - ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, യൂട്ടിലിറ്റി ബില്‍, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് മുതലായവ.
ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച്, ഇനിപ്പറയുന്നവ ഗ്രാമപ്പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യണം.
 Live births
Still births (28 ആഴ്ചയോ അതില്‍ കൂടുതലോ ഉള്ള ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണമരണങ്ങള്‍)
 മരണം
 Marriages (ഹിന്ദു വിവാഹനിയമം, 1955 അല്ലെങ്കില്‍ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജസ് (കോമണ്‍) റൂള്‍സ്, 2008).
 ഒരു കുട്ടി ഇന്ത്യയ്ക്കു പുറത്തു ജനിക്കുകയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരുമാണെങ്കില്‍, 1955 ലെ പൗരത്വനിയമത്തിനു കീഴില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇവ രജിസ്റ്റര്‍ ചെയ്യാം, കൂടാതെ, ആ ജനനം ഇന്ത്യയില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ ആക്ട്, 1969 പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ജനനസര്‍ട്ടിഫിക്കറ്റ് അപേക്ഷാഫോം പൂരിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍
 ജനിച്ച ദിവസം  ലിംഗം   കുട്ടിയുടെ പേര്  പിതാവിന്റെ പേര്
 അമ്മയുടെ പേര്  ജനനസ്ഥലം   വിവരം നല്‍കുന്നയാളുടെ പേര്, വിലാസം  അമ്മയുടെ താമസസ്ഥലം  കുടുംബത്തിന്റെ മതം  പിതാവിന്റെ വിദ്യാഭ്യാസനിലവാരം  അമ്മയുടെ വിദ്യാഭ്യാസനിലവാരം  പിതാവിന്റെ ജോലി  അമ്മയുടെ ജോലി
 വിവാഹസമയത്ത് അമ്മയുടെ പ്രായം (പൂര്‍ത്തിയായ വര്‍ഷങ്ങളില്‍).
 ജനനസമയത്ത് അമ്മയുടെ പ്രായം (പൂര്‍ത്തിയായ വര്‍ഷങ്ങളില്‍).  ഡെലിവറി രീതി.

 

Login log record inserted successfully!