•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

സ്മൃതി

  • കാഞ്ചിയാര്‍ മോഹനന്‍
  • 12 October , 2023

പ്രകൃതി തന്നൊരു വരദാനം
മഴയും മഞ്ഞും വെയിലും
പ്രകൃതി തന്നൊരു സ്വരരാഗം
കാറ്റും കടലും പുഴയും
    പുഴയില്ലിന്നു പുഴക്കടവില്ല
    മണലുകള്‍ കുത്തിപ്പോയി
    മഴയില്ലിന്നു മരത്തണലില്ല
    മഴുവിന്‍ പല്ലുകള്‍മാത്രം
പുഞ്ചപ്പാടമതില്ല പുതുക്കാന്‍
ചേറിന്‍ ചെളിമണമില്ല
ആറ്റുപുറമ്പോക്കാകെ കെട്ടി
കോണ്‍ക്രീറ്റിട്ടു നിരത്തി.
    നൂല്‍മഴയില്ല നുരഞ്ഞുപുതയ്ക്കാന്‍
    പുഴയുടെ താളമതില്ല
    പൂത്തുതളിര്‍ക്കാന്‍ പൂമരമില്ല
    പൂവുകള്‍ ചെടികളിലില്ല
പൂമ്പാറ്റകളും പൂത്തുമ്പികളും
പുതുപൂങ്കാറ്റുമതില്ല.
പുതുമഴയില്ല പുലര്‍കാലത്തില്‍
കിളിയുടെ പാട്ടുകളില്ല
    താളംതല്ലും നീര്‍ച്ചോലകളുടെ
    തട്ടും താളവുമില്ല
    കാട്ടുചെടിക്കിതുവേരില്‍
    പടരാന്‍ ജലമോ തുള്ളിയതില്ല.
മര്‍മ്മരമില്ല മലങ്കാറ്റില്ല
മലയുടെ ചൂളമതില്ല
മണ്ണിന്‍ നാവുനനയ്ക്കാനിത്തിരി
വെള്ളം ഭൂമിയിലില്ല.
    കാട്ടുകിഴങ്ങുകളില്ലാ കാട്ടില്‍
    കാട്ടുമൃഗങ്ങളുമില്ല
    ഇങ്ങനെപോയാല്‍ ഭൂമിയുമില്ല
    ജീവനുമില്ലിതു സത്യം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)