•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

അമല ഷിന്റോ ലോഗോസ് പ്രതിഭ

  • *
  • 30 November , 2023

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 23-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇരിഞ്ഞാലക്കുട രൂപതയില്‍നിന്നുള്ള ശ്രീമതി അമല ഷിന്റോ ലോഗോസ് പ്രതിഭയായി, സ്വര്‍ണമെഡലും 65000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. സ്‌കൂള്‍ അധ്യാപികയാണ്  അമല. നാലു ലക്ഷത്തിഎഴുപത്തയ്യായിരം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. ബധിരഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തിന് തലശ്ശേരി അതിരൂപതയില്‍നിന്നുള്ള നിമ്മി ഏലിയാസ് അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലീയ ക്വിസില്‍ തൃശൂര്‍ അതിരൂപതയിലെ  ആനി ദേവസി, ബെന്‍സി ദേവസി, ഡിറ്റി ദേവസി എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി. കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസിന് നേതൃത്വം കൊടുക്കുന്നത്.  കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു.
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായവിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ നവംബര്‍ 19 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഇ-വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരിയാണ് അമല ഷിന്റോ. മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: അജിസ്മോന്‍ സണ്ണി (കോതമംഗലം രൂപത), ആലിയ ട്രീസാ സുനില്‍ (താമരശേരി രൂപത), ഉഷിബു തോമസ് (മൂവാറ്റുപുഴ രൂപത), ഋആനി ജോര്‍ജ് (തൃശൂര്‍ അതിരൂപത), എമേരി തോമസ് (ഇരിഞ്ഞാലക്കുട രൂപത). 
എറണാകുളം - അങ്കമാലി, തൃശൂര്‍, പാലാ എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. കുറവിലങ്ങാട്, ഓച്ചന്‍തുരുത്ത്, അങ്കമാലി എന്നിവ ഏറ്റവും നല്ല ഇടവകയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
സമാപനസമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. സമാപനസമ്മേളനത്തില്‍ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷതവഹിച്ചു. കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്,  ജോയ് പാലയ്ക്കല്‍, ആന്റണി പാലിമറ്റം,  ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)