•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

ഫിലിപ്പീന്‍സിലെ കൈസ്തവനരഹത്യ: ദുഃഖം പ്രകടിപ്പിച്ച് പാപ്പാ

  • *
  • 14 December , 2023

വത്തിക്കാന്‍സിറ്റി: ഫിലിപ്പീന്‍സില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഇസ്ലാമികതീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിരയായവര്‍ക്കായി പ്രാര്‍ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ബോംബാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും ദുരന്തം നടന്ന പ്രദേശത്തെ കുടുംബങ്ങളുമായി, ജനങ്ങളുമായി തന്റെ അടുപ്പവും സ്‌നേഹവും പങ്കുവയ്ക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞു. ത്രികാലപ്രാര്‍ഥനാവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്കായി പ്രാര്‍ഥിച്ചു.
ഫിലിപ്പീന്‍സില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബു സ്‌ഫോടനത്തിന് ഇരയായവര്‍ക്കുവേണ്ടി എന്റെ പ്രാര്‍ഥന ഉറപ്പുനല്‍കുകയാണ്. ഇതിനകംതന്നെ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുള്ള മിന്‍ഡനാവോയിലെ ജനങ്ങളോടും കുടുംബങ്ങളോടും എനിക്ക് അടുപ്പമുണ്ട്. ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന് ഇരകളെ സമര്‍പ്പിക്കുകയാണെന്നും മാര്‍പാപ്പാ പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മാരവി രൂപതയുടെ ബിഷപ് എഡ്വിന്‍ ഡി ലാ പെനായ്ക്ക് അയച്ച മറ്റൊരു സന്ദേശത്തിലും പാപ്പാ തന്റെ പ്രാര്‍ഥനയും ദുഃഖവും അറിയിച്ചിരുന്നു.
ബോംബുസ്ഫോടനംമൂലമുണ്ടായ ജീവഹാനിയെക്കുറിച്ചും പരിക്കുകളെക്കുറിച്ചും തനിക്ക് അഗാധമായ സങ്കടമുണ്ടെന്നും ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ കാരുണ്യത്തിനു മരണമടഞ്ഞവരുടെ ആത്മാക്കളെ സമര്‍പ്പിക്കുകയാണെന്നും പാപ്പാ ടെലഗ്രാമില്‍ കുറിച്ചു. മിന്‍ഡനാവോ യൂണിവേഴ്സിറ്റിയുടെ കായികപരിശീലനഹാളില്‍ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധകുര്‍ബാന മധ്യേ നടന്ന ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. അന്‍പതിലധികം പേര്‍ക്കു പരിക്കേറ്റു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)