ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സീറോ മലബാര്‍ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാന്‍ കടന്നുവന്ന ഉഷഃകാലനക്ഷത്രമാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
   മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അനുസ്മരണ വിശുദ്ധകുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും കര്‍മധീരതയോടെ മാര്‍ ജോസഫ് പവ്വത്തില്‍ പ്രവര്‍ത്തിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വളര്‍ച്ചയ്ക്കു പിന്നില്‍ കര്‍മയോഗിയായ മാര്‍ ജോസഫ് പവ്വത്തിലിന്റെ കഠിനാധ്വാനങ്ങളാണെന്നും അദ്ദേഹത്തിന്റെ ജീവിതപരിമളം സീറോ മലബാര്‍ സഭയുടെ സുഗന്ധമാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു. 
    കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരി, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയ്ക്കു സഹകാര്‍മികരായിരുന്നു.
							
 *
                    
                    