•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഭ്രൂണഹത്യ അരുതേ : പ്രോ ലൈഫ് അപ്പോസ്തലേറ്റ് ബോധവത്കരണ ക്യാമ്പയിനു തുടക്കം

  • *
  • 23 May , 2024

കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രൂണഹത്യ അരുതേ തുടങ്ങിയ ജീവന്‍ സംരക്ഷണ സന്ദേശബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കു സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്‍ വളരുമ്പോഴും, വളര്‍ന്നതിനുശേഷവും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഈ ക്യാമ്പയിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് പ്രോ ലൈഫ് ചൂണ്ടിക്കാട്ടുന്നു. 

കാഞ്ഞിരപ്പള്ളിയില്‍ നടന്ന വലിയകുടുംബങ്ങളുടെ സമ്മേളനത്തില്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്റെയും കെസിബിസി പ്രോലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ സീറോ മലബാര്‍ സഭയുടെ കുടുംബപ്രേഷിതവിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കലിനും കാഞ്ഞിരപ്പള്ളി രൂപത പ്രോ ലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോസുകുട്ടി മേച്ചേരിത്തകിടിക്കും പോസ്റ്ററുകള്‍ കൈമാറി പ്രകാശനം ചെയ്തു. ജനിക്കാനും ജീവിക്കാനുമുള്ള ഓരോ കുഞ്ഞിന്റെയും അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, ബ്രദര്‍ എബ്രഹാം ചക്കാലയ്ക്കല്‍, രൂപത എക്‌സിക്യൂട്ടീവംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കി.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)