•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

സ്വപ്നങ്ങള്‍

  • സി. ഡോ. തെരേസ് ആലഞ്ചേരി S A B S
  • 4 July , 2024
ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്....
      അവയ്ക്കു മരണത്തോളം നീളമുണ്ട്.
നിത്യതയിലും ആ ആഗ്രഹങ്ങള്‍ കൂടെയുണ്ടായിരിക്കും...
ദൈവം പാരിതോഷികമായിത്തന്ന സ്വപ്നങ്ങള്‍...
  എന്നു കരുതിയാല്‍ മതി.
അതു സ്വപ്നങ്ങളായിത്തന്നെ തുടരട്ടെ...
    എന്തെന്നാല്‍, അത് ആകാശം തന്ന പാരിതോഷികമാണല്ലോ...
    നിറവേറിക്കഴിഞ്ഞാല്‍ പിന്നെ അവിടെ 
ആ സ്വപ്നം ഉണ്ടാവില്ലല്ലോ...
അപ്പോഴും ഋതുക്കള്‍ ഉഴുതുമറിച്ചിട്ട   
      മനസ്സിന്റെ കന്നിനിലങ്ങളിലേക്ക്   
മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്നുണ്ട്...
ഇനിയും തളിര്‍ക്കാത്ത ചില്ലകളിലേക്ക് 
അത് ഒഴുകിപ്പടരുന്നുമുണ്ട്... 
ഒച്ചയില്ലാതെതന്നെ...
കുലീനമായ  ഇത്തരം സ്വപ്നങ്ങള്‍ക്കുവേണ്ടി
മുറിവേല്‍ക്കുന്ന മനസ്സുകളെ
കാലം എങ്ങനെ ഓര്‍മിക്കാതിരിക്കും... 
നീതിരഹിതമായ തീരുമാനങ്ങളില്‍ കുടുങ്ങിപ്പോയ 
ചിറകൊടിഞ്ഞ  ആ  സ്വപ്നങ്ങള്‍ക്ക്  
ആകാശത്തിന്റെ അതേ നിറമായിരുന്നു... ചെമ്പകത്തിന്റെ അതേ സുഗന്ധവും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)