•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

വായന വെളിച്ചത്തിന്റെ വാതില്‍

  • *
  • 4 July , 2024

ഞാന്‍ ദീപനാളം മുടങ്ങാതെ വായിക്കുന്നു. വായന എന്റെ ജീവനാണ്. രാവിലെ പേപ്പര്‍വായനയില്‍ തുടങ്ങി, പിന്നീട് കിട്ടുന്ന നല്ല പുസ്തകങ്ങളൊക്കെ വായിക്കും. അതുകൊണ്ടായിരിക്കാം കഴിഞ്ഞ ലക്കം ദീപനാളത്തില്‍ ശ്രീ സോമന്‍ കടലൂര്‍ എഴുതിയ വായന വെളിച്ചത്തിന്റെ വാതില്‍  എന്ന ലേഖനം എന്നെ വല്ലാതെ ആകര്‍ഷിച്ചത്. വായനയുടെയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെപ്പറ്റി  അദ്ദേഹം വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ ഒന്നും എഴുതാനില്ല. അത്രയ്ക്കു മനോഹരം!
പുസ്തകങ്ങള്‍ ധാരാളമുള്ള വീട് പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ആരാമംപോലെയും പുസ്തകമില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരംപോലെയും എന്നുള്ള ആ വാചകം എത്ര അര്‍ഥവത്താണ്! പുസ്തകം കണ്ണുപോലെയാണെന്നു കവി പറഞ്ഞതും എത്ര സത്യമാണ്. അടച്ചാല്‍ അന്ധകാരം! തുറന്നാല്‍ വെളിച്ചം! ശരിയല്ലേ? ഈ ലേഖനം ഞാന്‍ ലാമിനേറ്റ് ചെയ്ത് എന്റെ ഭവനത്തില്‍ തൂക്കിയിട്ടുണ്ട്. അതുപോലെ, നമ്മുടെ വിദ്യാലയങ്ങളിലെല്ലാം ഈ ലേഖനം ഫ്രെയിം ചെയ്തു പ്രദര്‍ശിപ്പിച്ചാല്‍ ധാരാളം കുട്ടികള്‍ക്ക് അതു പ്രയോജനപ്പെടും. ഈ തലമുറയും അടുത്ത തലമുറയും വരാനിരിക്കുന്ന എല്ലാ ജനറേഷനും വായിച്ചിരിക്കേണ്ട ഈ നല്ല ലേഖനം എഴുതിയ ശ്രീ സോമന്‍ കടലൂരിനും പ്രസിദ്ധീകരിച്ച ദീപനാളത്തിനും എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.

കോട്ടയം ബാബു നട്ടാശേരി


ചെറിയ പാറക്കുഴികള്‍ ഉത്തമം

കാലവര്‍ഷം തുടങ്ങുന്നതിനുമുമ്പേ, നമ്മുടെ പട്ടണങ്ങളും ഗ്രാമങ്ങളും ഒരുപോലെ വെള്ളക്കെട്ടായി മാറുന്നതിന്റെ യഥാര്‍ഥകാരണം അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്. മഴ പെയ്താല്‍ നല്ലൊരു ശതമാനം ജലം ഭൂഗര്‍ഭത്തിലും, ബാക്കിവരുന്നത് തോട്ടിലൂടെയും ആറ്റിലൂടെയുംകൂടി കടലിലും ചെല്ലേണ്ടതാണ്. 
ഇന്നു ചെറുകിടപാറമടകള്‍ ആവശ്യത്തിനുണ്ടാകുന്നില്ല. വന്‍കിടപാറമടകളാകട്ടെ, ഒരു കുന്നു മുഴുവനോടെ മാറ്റുകയാണ്. അതേസമയം ഓരോ കുന്നിനും താഴെയുള്ള ചെറുപാറമടകള്‍ നല്ല കുളങ്ങളാണ്. അവ വളരെയധികം ജലം സംഭരിക്കുകയും ഭൂഗര്‍ഭത്തിലേക്കു താഴ്ത്തുകയും ചെയ്യുന്നു. ഭൂഗര്‍ഭജലം വലിയൊരു നിക്ഷേപമാണ്.
നാം കരിങ്കല്ലുകൊണ്ട് തോടും ആറും കായലും കെട്ടിയൊതുക്കി. എന്നാല്‍, അവയുടെ പുറംപോക്ക് ശരിക്കുപറഞ്ഞാല്‍ കണ്ടല്‍ക്കാടുകള്‍ പിടിച്ചുകിടക്കേണ്ടതാണ്. അമേരിക്കയില്‍ ഇപ്പോഴും ഇലക്ട്രിക്‌പോസ്റ്റുകള്‍ തടിയാണ്. അതില്‍നിന്നു കേബിള്‍വഴി  24 മണിക്കൂറും തുടര്‍ച്ചയായി വൈദ്യുതി വിതരണം ചെയ്യുന്നു.  കരിങ്കല്ല് കടല്‍ത്തീരം സംരക്ഷിക്കുന്നതിനും റോഡു നിര്‍മിക്കുന്നതിനും കെട്ടിടം പണിയുന്നതിനും ഉപയോഗിക്കേണ്ടതാണ്. നാം ചെറുപാറമടകളും പാടത്തും പറമ്പിലും ചെറുകുളങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. ഇവയെല്ലാം നല്ല ജലസംഭരണികളും ഭൂഗര്‍ഭജലത്തിനു സഹായകരവുമാണ്. 

എം. കെ. സിറിയക് മറ്റത്തുമാനാല്‍

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)