•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

2025 ഹരിതശീലം വര്‍ഷം: കെസിബിസി

  • *
  • 22 August , 2024
കൊച്ചി: കേരള കത്തോലിക്കാസഭയില്‍ 2025 ഹരിതശീലം  വര്‍ഷമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. '''ലൗദാത്തോ സി''' ചാക്രികലേഖനത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാജൂബിലിയോടനുബന്ധിച്ചുള്ള കേരള സഭാനവീകരണത്തിന്റെയും ഭാഗമായാണു വര്‍ഷാചരണം.
സംസ്ഥാന, രൂപത, ഇടവകതലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും പരിശീലനപ്രയത്‌നങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു. 2024 ഓഗസ്റ്റ് - ഡിസംബര്‍ മാസങ്ങളില്‍ റീജണല്‍, രൂപത തലങ്ങളില്‍ ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്കു മാറുന്നതിനാവശ്യമായ ബോധവത്കരണപരിപാടികളും പരിശീലനങ്ങളും നടത്തും. 2025 ജനുവരിമുതല്‍ 2026 ഡിസംബര്‍വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതിസംരക്ഷണശീല നിര്‍ദേശങ്ങള്‍ക്കും ശുദ്ധ ഊര്‍ജത്തിലേക്കു മാറാനുള്ള സി.ഒ.പി. ഉച്ചകോടിയുടെ ആഹ്വാനത്തിനുമൊപ്പം,  ഫ്രാന്‍സിസ് മാര്‍പാപ്പയും കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനുതകുന്ന ജീവിതരീതി പിന്തുടരാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍, ആരോഗ്യപരിപാലനം, ജീവനോപാധികള്‍, വരുമാനമാര്‍ഗങ്ങള്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍, ജലവിഭവം തുടങ്ങിയ മേഖലകളെയെല്ലാം അതീവഗൗരവമായി ബാധിക്കും. ഇതു നിര്‍ബന്ധിത പലായനത്തിനുപോലും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില്‍പോലും പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളസഭ കാര്‍ബണ്‍ ന്യൂട്രലിനുള്ള ആഹ്വാനം നല്‍കിയിട്ടുള്ളതെന്ന്  കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി അറിയിച്ചു.
 
ഹരിതശീലം വര്‍ഷത്തിലെ ലക്ഷ്യം
• 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിതചട്ടങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക.
• ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും ഹരിതചട്ടപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക.
• എല്ലാ കത്തോലിക്കാസ്ഥാപനങ്ങളും ഇടവകകളും ആഗോളസഭയുടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ 'ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്‌ഫോമില്‍' അംഗമാകുകയും തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യുക.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)