•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഐ.എ.എസ്. തിരഞ്ഞെടുപ്പുരീതി: ഇനിയുമൊന്നു മാറ്റിക്കൂടേ?

  • അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
  • 17 June , 2020

ഡിഗ്രിതലംവരെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ച വിഷയങ്ങള്‍ക്കു പുറമേ ചില വിഷയങ്ങള്‍കൂടെ സ്വകാര്യ പഠനം നടത്തി പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് IAS ലേക്കു തെരഞ്ഞെടുപ്പു നടത്തുന്ന ഇന്നത്തെ രീതി പൊതുഭരണത്തിലേക്കു സമര്‍ത്ഥരെ കിട്ടാന്‍ പര്യാപ്തമോ..? പക്വതയും ലോകപരിജ്ഞാനവും ഒരു സമഗ്രജീവിതവീക്ഷണവും സമചിത്തതയും പോലെ, ഒരു ഭരണകര്‍ത്താവിനു വേണ്ട ഒരു ഗുണവും ആര്‍ജിക്കുവാന്‍ ഡിഗ്രിതലം വരെയുള്ള ഇന്നത്തെ പൊതുവിദ്യാഭ്യാസം ഉപകരിക്കുന്നില്ല. എംബിബിഎസും എന്‍ജിനീയറിങ്ങും ഡിഗ്രിതലംവരെയുള്ള പൊതുവിഷയങ്ങളും വളരെ ഇടുങ്ങിയ സിലബസില്‍ ഒതുങ്ങുന്നതാണ്. എംബിബിസ്/എന്‍ജനിയറിങ്ങ് കഴിയുന്ന ഒരു വിദ്യാര്‍ത്ഥിക്ക് കാര്യമായ ഒരു ലോകപരിജ്ഞാനവും കിട്ടുന്നില്ല. കൃഷി, മനുഷ്യമനഃശാസ്ത്രം, ഉത്തമകുടുംബജീവിതം ഇതൊന്നും ഇന്നത്തെ കുട്ടികള്‍ കാണുന്നതേയില്ല. ചില വിഷയങ്ങള്‍ പഠിച്ച് പരീക്ഷകളില്‍ ഉന്നതമാര്‍ക്കു വാങ്ങുന്നതും കാര്യനിര്‍വഹണശേഷിയും തമ്മില്‍ നേരിട്ടു ബന്ധമില്ലെന്ന് എത്രയോ IAS കാരുടെ അനുഭവത്തില്‍നിന്നും ഇതിനകം വ്യക്തമായിട്ടുണ്ട്!
അതുകൊണ്ട്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പ്ലസ് റ്റു ലെവലില്‍ തിരഞ്ഞെടുപ്പു നടത്തി, അഞ്ചു വര്‍ഷത്തെയെങ്കിലും സ്‌പെഷ്യല്‍ കോഴ്‌സ് പഠിപ്പിച്ച്, പടിപടിയായി വിജയിക്കുന്നവരെ മാത്രം IAS സര്‍വീസിലേക്കു ചേര്‍ക്കണം. ഭരണരംഗത്തെ ആധുനിക വെല്ലുവിളികളെ നേരിടാന്‍ യുവതയെ പര്യാപ്തരാക്കുന്ന ഒരു സമഗ്രസിലബസും പരിശീലനപരിപാടിയും ഉള്‍ക്കൊള്ളുന്നതാവണം ഈ കോഴ്‌സ്. പ്രശ്‌നങ്ങളെ പക്വതയും എളിമയും വിട്ടു കളയാതെ നേരിടാന്‍ ഇവര്‍ക്കു ചെറുപ്പത്തിലേ ശിക്ഷണം കിട്ടണം. ഈ കോഴ്‌സില്‍ നിശ്ചിത നിലവാരത്തിലെത്താന്‍ കഴിയാത്തവരെ ഇടയ്ക്കുവച്ച് അവര്‍ക്കു യുക്തമായ മറ്റു സര്‍വീസിലേക്ക് ഉള്‍ക്കൊള്ളണം. ഒരിക്കല്‍ തിരഞ്ഞെടുത്തവരെ പിരിച്ചുവിടാനും പാടില്ല.
ഏറെ ചിന്തിക്കേണ്ട വിഷയമാണിത്.
ഇപ്പോഴത്തെ രീതി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ രീതിയിലൂടെ ഭരണതലപ്പത്തു വരുന്നവര്‍ക്ക് ചിലര്‍ക്കെങ്കിലും സ്വഭാവമഹിമയില്‍ ഉള്‍പ്പെടെ പലവിധ പോരായ്മകള്‍ വ്യക്തമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)