•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

ഏഴാച്ചേരിക്ക് വയലാര്‍ അവാര്‍ഡ്

  • സ്വന്തം ലേഖകൻ
  • 22 October , 2020

തിരുവനന്തപുരം: 44-ാമത് വയലാര്‍ അവാര്‍ഡ് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ  ''ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം'' എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വിജയിയെ തിരഞ്ഞെടുക്കുന്നതില്‍ ജൂറിയുടെ അഭിപ്രായം ഏകകണ്ഠമായിരുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചു. 
പാലാ ഏഴാച്ചേരി ഗ്രാമത്തില്‍ 1944 ല്‍ ജനിച്ച രാമചന്ദ്രന്‍ ഇടനാട് എസ് വി എന്‍ എസ് എസ് ഹൈസ്‌കൂളിലും പാലാ സെന്റ് തോമസ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പത്രപ്രവര്‍ത്തനരംഗത്ത് സജീവമായ ഏഴാച്ചേരി ദേശാഭിമാനി ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററും വാരാന്തപ്പതിപ്പിന്റെ മുഖ്യചുമതലക്കാരനുമായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനവൈസ് പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുന്നു. 
കേന്ദ്രസാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ രംഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടകഗാനരചനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മൂന്നു തവണ ലഭിച്ചിട്ടുണ്ട്.  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ സ്മാരക പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 
ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂര്‍, ഗന്ധമാദനം എന്നിലൂടെ, ജാതകം കത്തിച്ച സൂര്യന്‍, ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം, ഉയരും ഞാന്‍ നാടാകെ എന്നിവയാണ് പ്രധാന കൃതികള്‍. 
പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പനചെയ്ത വെങ്കലശില്പവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 27 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാമചന്ദ്രന് അവാര്‍ഡ് സമ്മാനിക്കും.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)