ഒരുപാട് നാളായുള്ള അയാളുടെ സ്വപ്നമായിരുന്നു ആ വീട്. പാലുകാച്ചലിനു വന്നവര്‍ അമ്പരന്നു. ഇത്രയും സൗകര്യമുള്ള ഒരു വീട് ഈ പ്രദേശത്തില്ലെന്ന് അവര്‍ പരസ്പരം പറഞ്ഞു. നീന്തല്‍ക്കുളം, സിനിമാക്കൊട്ടക, കൊട്ടാരസദൃശമായ കൊത്തുപണികള്‍, വിശാലമായ പൂന്തോട്ടം, പല നിറത്തിലുള്ള അലങ്കാരദീപങ്ങള്‍. ശരിക്കും ഒരു വിസ്മയംതന്നെ. വീടിനെപ്പറ്റിയുള്ള വര്‍ണനയില്‍ അയാള്‍ ആത്മഹര്‍ഷംകൊണ്ടു.
ഇതുപോലൊരു വീടു വയ്ക്കാന്‍ എത്ര കോടികള്‍ വേണ്ടിവരും? അതിനുള്ള പണം ഇയാള്‍ക്ക് എവിടെനിന്നാണ്? ഒരു സര്‍ക്കാരുദ്യോഗസ്ഥന് ഇത്ര വരുമാനമോ? ആശ്ചര്യങ്ങള്‍ക്കൊപ്പം ചോദ്യങ്ങളും വീടിനെ ചുറ്റിക്കറങ്ങി.
വലിയൊരു സാക്ഷാത്കാരത്തിന്റെ സംതൃപ്തിപോലെതന്നെ ആശങ്കകളുടെ ഒരു ഭീതിയാഴവും അയാളിലുണ്ടായിരുന്നു. ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നുമൊക്കെയുള്ള വായ്പകളുടെ കാര്യം അയാളുടെ ഉറക്കം കെടുത്തി. വലിയ സൗകര്യങ്ങളുണ്ടായിട്ടും അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കംമാത്രം വീട്ടില്‍ കേറിക്കൂടിയില്ല.
രണ്ടു മാസത്തെ തിരിച്ചടവു മുടങ്ങിയപ്പോഴാണ് അതുവരെ സൗമ്യമായി പെരുമാറിയിരുന്ന ബാങ്കുകാര്‍ ഭാഷയുടെ രീതിമാറ്റിയത്. വായ്പ തന്നവര്‍ ഫോണിലൂടെയും നേരിട്ടും അസഭ്യവര്‍ഷം ആരംഭിച്ചു. സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന വീട് നാട്ടുകാര്‍ക്ക് അഹങ്കാരത്തിന്റെ അടയാളമായി മാറി.
ഒരു രീതിയിലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അയാള്‍ ഒരു കയറുമായി വീടിനു പിന്നിലുള്ള ഒരു മരത്തില്‍ കയറി. അതിന്റെ കൊമ്പില്‍ കയറിന്റെ കുരുക്കിട്ടു. അപ്പോഴാണ് ഒരു മാടത്ത പറന്നുവന്ന് ശിഖരത്തില്‍ ഇരുന്നത്.
''നിങ്ങള്‍ എന്താണു ചെയ്യുന്നത്?''
മാടത്തയുടെ ചോദ്യത്തിന് അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല.
''ഹേയ്, ചോദിച്ചതു കേട്ടില്ലേ, നിങ്ങള്‍ എന്താണു ചെയ്യുന്നത്?
അതു ചോദിച്ചത് മറ്റൊരു ശിഖരത്തില്‍നിന്ന് ഒരു അണ്ണാറക്കണ്ണനായിരുന്നു.
അയാള്‍ കാര്യങ്ങളെല്ലാം അവരോടു പറഞ്ഞു.
''കഷ്ടം! ഇതിനാണോ നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നത്?''
മാടത്തയും അണ്ണാറക്കണ്ണനും ഒരുമിച്ചാണു ചോദിച്ചത്. അവര്‍ പരസ്പരം നോക്കി ചിരിച്ചു. അയാള്‍ക്ക് ദേഷ്യം വന്നു.
''നിങ്ങള്‍ക്ക് അങ്ങനെ പറയാം? ഈ മരത്തില്‍ വീടു കൂട്ടാന്‍ വായ്പയൊന്നും നിങ്ങള്‍ക്ക് എടുക്കണ്ടല്ലോ...''
മാടത്തയ്ക്കും അണ്ണാറക്കണ്ണനും ചിരിയടക്കാനായില്ല.
''അതിന് ഇതാണു ഞങ്ങളുടെ വീടെന്ന് ആരു പറഞ്ഞു...''
''എന്റെ വീട് ഇതാണ്'' എന്നു പറഞ്ഞ് മാടത്ത വിശാലമായ ആകാശത്തേക്കു പറന്നുയര്‍ന്നു. ചില്‍ ചില്‍ ശബ്ദത്തോടെ മരങ്ങളില്‍നിന്നു മരങ്ങളിലേക്ക് അണ്ണാറക്കണ്ണന്‍ ചാടിക്കയറി.
അവയെ അയാള്‍ ആശ്ചര്യത്തോടെ നോക്കവേ, മരത്തിലെ കയറിന്റെ കുരുക്ക് താനേ അഴിഞ്ഞു താഴെവീണു.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika