•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

സാമൂഹികപ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും

  • ഡോ. കെ.കെ. ജോസ്‌
  • 5 September , 2024

സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു.

ആധുനികകാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍, ഒന്നിച്ചു ചിന്തിച്ചും പ്രാര്‍ഥിച്ചും പ്രവര്‍ത്തിച്ചും കാലോചിതമായി മുന്നേറാനാവശ്യമായ കര്‍മപദ്ധതികളാവിഷ്‌കരിച്ചുകൊണ്ട് സീറോമലബാര്‍സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു.                                                                           പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെ നടന്ന അസംബ്ലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്                                 മാര്‍ റാഫേല്‍ തട്ടില്‍പിതാവിന്റെ നേതൃത്വത്തില്‍ 50 മെത്രാന്മാരും 34 മുഖ്യ വികാരിജനറാള്‍മാരും 74 വൈദികപ്രതിനിധികളും 146 അല്മായരും 37 സന്ന്യാസിനികളും 7 സന്ന്യാസസഹോദരങ്ങളുമടങ്ങിയ 348 പ്രതിനിധികള്‍ പങ്കെടുത്തു. 
     23-ാം തീയതി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലെയോപോള്‍ദോ ജിറേല്ലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തതോടെ അസംബ്ലി ആരംഭിച്ചു. അപ്പസ്‌തോലിക് നുണ്‍ഷ്യോയുടെ സാന്നിധ്യത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പാതന്നെയാണ്യോഗത്തില്‍ സന്നിഹിതനായിരിക്കുന്നതെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഒരുമിച്ചുമുന്നേറാനുള്ള ആഹ്വാനമാണ് അസംബ്ലിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. സംസ്‌കാരത്തിലും സമാധാനത്തിലും കേരളസമൂഹത്തെ രൂപപ്പെടുത്തിയതില്‍ കത്തോലിക്കാസഭയുടെ പങ്ക് എക്കാലവും പ്രസക്തമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ക്രൈസ്തവര്‍ വിവിധ തലങ്ങളില്‍ പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകുമ്പോള്‍ കത്തോലിക്കാസഭയ്ക്കു പ്രബലമായ സാക്ഷ്യം നല്‍കാനുണ്ടെന്ന് യാക്കോബായ സുറിയാനിസഭ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.
      ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ നന്ദിയും പറഞ്ഞു. കമ്മിറ്റി കണ്‍വീനര്‍ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കല്‍, എഫ്.സി.സി. മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റി,
ശിവദാസ് ദാനിയേല്‍ നായ്ക്, ബീന ജോഷി, അഡ്വ. സാം സണ്ണി എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. സീറോമലബാര്‍ സഭ മുഴുവന്റെയും പ്രാതിനിധ്യ സ്വഭാവം നിലനിര്‍ത്തിയ സഭായോഗത്തില്‍ അംഗങ്ങള്‍ സമ്മേളനനഗറില്‍ത്തന്നെ താമസിച്ച് കൂട്ടായ്മയോടെ നടത്തിയ ഈ ആലോചനായോഗം പരിശുദ്ധ റൂഹായുടെ അഭിഷേകത്താല്‍ ഒരു പന്തക്കുസ്താനുഭവം പകരുന്നതായി. ''കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍ സഭയില്‍'' എന്നതായിരുന്നു മുഖ്യപ്രമേയം.
     ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനറായി 16 വിവിധ കമ്മിറ്റികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചര്‍ച്ച ചെയ്തു തയ്യാറാക്കിയ
പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തിലായിരുന്നു അസംബ്ലി ചര്‍ച്ചകള്‍. മൂന്നു പ്രധാന വിഷയങ്ങളായിരുന്നു പരിചിന്തനം ചെയ്തത്: 1. സീറോ മലബാര്‍ സഭയിലെ വിശ്വാസരൂപീകരണരംഗത്തെ നവീകരണം 2. ഫലപ്രദമായ സുവിശേഷവത്കരണത്തിനായുള്ള അല്മായശക്തീകരണം 3. സീറോമലബാര്‍ സമുദായത്തിന്റെ ശക്തീകരണം. ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനരേഖ 2023 ജൂലൈയില്‍ തയ്യാറാക്കി എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രവര്‍ത്തനരേഖയുടെ വെളിച്ചത്തില്‍ അസംബ്ലിയില്‍ മൂന്നു വിഷയങ്ങള്‍ സംബന്ധിച്ചും മറ്റു പൊതുവായ വിഷയങ്ങള്‍ സംബന്ധിച്ചും സമഗ്രമായ പഠനങ്ങളും ചര്‍ച്ചകളും നടന്നു.
      23, 24 തീയതികളിലായി വിശ്വാസരൂപീകരണരംഗത്തെ നവീകരണവും സമുദായത്തിന്റെ ശക്തീകരണവും സംബന്ധിച്ച് വിവിധ പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന സജീവമായ ചര്‍ച്ചകളില്‍ ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ചു. 24 ന് ഉച്ചകഴിഞ്ഞ് ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിലും പിന്നീട് ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയിലും നടന്ന പൊതുചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മെത്രാന്മാരും വൈദികരും അല്മായരും സന്ന്യസ്തരും പരസ്പരം പങ്കുവച്ചു. കര്‍ഷകര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളും കര്‍ഷകവിരുദ്ധനയങ്ങളും വന്യജീവിശല്യവും പലരും ഉയര്‍ത്തിക്കാട്ടി. അതുപോലെതന്നെ, പ്രളയവും പ്രകൃതിദുരന്തങ്ങളും മുല്ലപ്പെരിയാറും മറ്റും സൃഷ്ടിക്കുന്ന ആശങ്കകളെ ഗൗരവപൂര്‍വം കാണണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെടുകയുണ്ടായി.
     ക്രൈസ്തവരായ സാമൂഹികപരിഷ്‌കര്‍ത്താക്കളെ തമസ്‌കരിക്കുന്നതിലും ക്രൈസ്തവകലാരൂപങ്ങളോടുള്ള അവഗണനയിലും മറ്റനേകം ക്രൈസ്തവവിരുദ്ധസമീപനങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിനിധികള്‍ കലാസാംസ്‌കാരികരാഷ്ട്രീയരംഗങ്ങളില്‍ ക്രൈസ്തവര്‍ കൂടുതലായി മുന്നോട്ടുവന്ന് സജീവപങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ച് ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതുകൂടാതെ, ക്‌നാനായസമുദായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദളിത് കത്തോലിക്കര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കായി സഭയൊന്നാകെ സംഘടിക്കണമെന്നും അംഗങ്ങള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തി. ഗള്‍ഫ് രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നുമായിരുന്നു മറ്റൊരാവശ്യം. 
      മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാളായ ജൂലൈ 3 ന് പൊതു അവധി അനുവദിക്കുന്നതിനായി പരിശ്രമിക്കണമെന്നു യോഗാംഗങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്തണമെന്നും മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കുന്നതിനായി സഭയ്ക്കു സ്വന്തമായ തീര്‍ഥാടനകേന്ദ്രം ആരംഭിക്കാന്‍ സഹകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സുറിയാനി പൈതൃകം പ്രോത്സാഹിപ്പിക്കാന്‍ സുറിയാനിഭാഷാപഠനവും സംസ്‌കാരവും സ്വത്വബോധവും വളര്‍ത്തുക, വിശ്വാസപരിശീലനബോധനപ്രക്രിയകള്‍ നവീകരിക്കുക, ജീവിതസാഹചര്യങ്ങളില്‍ ഈശോയെ ഏറ്റുപറയാന്‍ സഭാംഗങ്ങളെ സജ്ജരാക്കുക, മിഷനറിബോധം ഉണര്‍ത്തുക, പ്രേഷിതാഭിമുഖ്യം വര്‍ദ്ധിപ്പിക്കുക, അല്മായരും പ്രേഷിതസജ്ജരാകുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ യോഗം മുന്നോട്ടുവച്ചു.
      വിശ്വാസികളുടെ സ്വരം കേള്‍ക്കാന്‍ സഭയും സിനഡും തയ്യാറായ കാഴ്ച പ്രതിനിധികളില്‍ വലിയ ആവേശം സമ്മാനിച്ചു. ഫ്രാന്‍സീസ് മാര്‍പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മകജീവിതവും സിനഡാലിറ്റിയുമാണ് അസംബ്ലിയില്‍ തെളിഞ്ഞുകണ്ടത്. സഭയുടെ പൈതൃകത്തെയും പാരമ്പര്യത്തെയുംകുറിച്ചു പഠിക്കാന്‍ ചര്‍ച്ചകള്‍ ഏറെ ഉപകരിച്ചു. സുവിശേഷവത്കരണത്തില്‍ അല്മായര്‍ക്കും വലിയ പങ്കു വഹിക്കാമെന്നും മാമ്മോദീസാ സ്വീകരിച്ച എല്ലാവരും അഭിഷേകം ലഭിച്ചവരാണെന്നും എല്ലാവരും ചേര്‍ന്ന് സഭാകൂട്ടായ്മയില്‍ ഒരുമയോടും യോജിപ്പോടുംകൂടി മുന്നേറിയാല്‍ ശോഭനമായ ഒരു ഭാവി കൈവരിക്കാമെന്നും എല്ലാവരും മനസ്സിലാക്കിയ അവസരമായിരുന്നു അസംബ്ലി ദിനങ്ങള്‍.
      അല്മായപ്രേഷിതദൗത്യം ഓരോ വിശ്വാസിയുടെയും കടമയാണെന്ന് അസംബ്ലി പ്രഖ്യാപിച്ചു. സുവിശേഷവത്കരണവും പുനര്‍സുവിശേഷവത്കരണവും നവസുവിശേഷവത്കരണവും പ്രേഷിതപ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളാണ്. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, മീഡിയ, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, പത്രപ്രവര്‍ത്തനം തുടങ്ങി സകലമേഖലകളിലും സുവിശേഷമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു നവജീവിതശൈലി സാധ്യമാക്കണം എന്നു ചര്‍ച്ചകളില്‍ എല്ലാവരും ഊന്നിപ്പറഞ്ഞു.
     ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വ്യക്തിസഭ എന്ന നിലയില്‍ വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടണമെന്നും ഒരുമയുടെയും സാഹോദര്യത്തിന്റെയും വികാരത്തോടെ ഒരു കുടുംബം എന്ന നിലയില്‍ സമുദായം ശക്തിപ്പെടണമെന്നും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ജനസംഖ്യാശോഷണം, കൃഷി, തൊഴില്‍ സാമ്പത്തികമേഖലകളിലെ തിരിച്ചടികള്‍, സാമൂഹികരാഷ്ട്രീയപിന്നാക്കാവസ്ഥ, പൊതുസമൂഹത്തില്‍ ക്രിസ്തീയചരിത്രവും സംസ്‌കാരവും നേരിടുന്ന അവഗണന, ക്രൈസ്തവസംഭാവനകളെ തമസ്‌കരിക്കുന്ന ഭരണാധികാരികള്‍, വോട്ടുബാങ്കുരാഷ്ട്രീയം തുടങ്ങി ക്രൈസ്തവസമൂഹം നേരിടുന്ന ഓരോ പ്രശ്‌നവും യോഗം ചര്‍ച്ച ചെയ്തു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. കാര്‍ഷികവ്യാവസായിക തൊഴില്‍മേഖലകളില്‍ മുന്നേറാനും ഉദ്യോഗസ്ഥ, രാഷ്ട്രീയമേഖലകളില്‍ സമുദായാംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
     സഭാജീവിതത്തിലും സമൂഹത്തിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും സജീവമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും, ഭരണഘടന അനുവദിച്ചു നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ക്കും ദളിത് ക്രൈസ്തവര്‍, സഭാംഗങ്ങളായ നാടാര്‍, കുമ്മാളര്‍, മറ്റു പിന്നാക്കവിഭാഗങ്ങള്‍ എന്നിവരുടെ അവകാശങ്ങള്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ചരിത്രവും സംഭാവനകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
25-ാം തീയതി നടന്ന സമാപനസമ്മേളനം മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ കരുത്തും മഹത്ത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍ മേഖലയിലേക്കു പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. സഹോദരസഭകളെയും ചേര്‍ത്തുപിടിച്ച് ഒന്നിച്ചുമുന്നേറുന്ന ശൈലിയാണ് സീറോമലബാര്‍സഭയുടേതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യത്തിലും പൗരാണികതയിലും ഏറെ അഭിമാനിക്കുന്നതായി ആശംസകളര്‍പ്പിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി.
      അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വാഗതവും സഭാവക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍ നന്ദിയും പറഞ്ഞു. സഭാവക്താവ് അഡ്വ.അജി ജോസഫ് കോയിക്കല്‍ അസംബ്ലിയുടെ സമാപനപ്രസ്താവന സമ്മേളനത്തില്‍ വായിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്കല്‍, പാലാ രൂപത മുഖ്യവികാരി ജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍, എം.പി.മാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ജോണ്‍ ബ്രിട്ടാസ്, എം.എല്‍.എ. മാരായ പി.ജെ. ജോസഫ്, മാണി സി. കാപ്പന്‍, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, റോജി എം.ജോണ്‍, ആന്റണി ജോണ്‍, സജീവ് ജോസഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, മുന്‍ എം.എല്‍.എ. പി. സി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവര്‍ത്തകര്‍ക്കും സമ്മേളനം നന്ദി രേഖപ്പെടുത്തി.
     സഹോദരസഭകളായ സീറോ മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായസഭകളുടെ പ്രതിനിധികളായ മെത്രാന്മാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് സഭകള്‍ തമ്മിലുള്ള ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്‌കാരങ്ങളിലും ഭാഷകളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി തങ്ങളുടെ പൗരസ്ത്യസുറിയാനി പാരമ്പര്യവും ഭാഷാപൈതൃകവും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും അസംബ്ലി ആവശ്യപ്പെട്ടു. സമുദായസംഘടനയായ കത്തോലിക്കാകോണ്‍ഗ്രസിനെയും സമുദായപത്രമായ ദീപികയെയും വളര്‍ത്തി സംരക്ഷിക്കണമെന്നും അസംബ്ലി ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭാചരിത്രത്തില്‍ നവീകരണത്തിന് ആഹ്വാനം ചെയ്തു സമാപിച്ച അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സംഘാടകത്വത്തിനും ആതിഥേയത്വത്തിനും പാലാ രൂപതയ്ക്ക് എന്നും അഭിമാനിക്കാം.

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)