•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

എന്റെ ദൈവം

  • എം.എസ്. ചാമക്കാല
  • 24 October , 2024

പാരില്‍പ്പടര്‍ന്നേറും പാപത്തിന്‍ പാഴിരുള്‍
പാടേ വിപാടനം ചെയ്തിടുവാന്‍
കാലിത്തൊഴുത്തില്‍ കതിരൊളി തൂകിടും
കാലത്തിന്‍ കാരണനെന്റെ ദൈവം

കന്മഷമൊട്ടും കലരാതെ ജാതയാം
കന്യാമറിയത്തിന്‍ തൃക്കൈകളില്‍
താലോലം താലോലമാടി മയങ്ങിടും
താരകപ്പൈതലാണെന്റെ ദൈവം

അമ്മിഞ്ഞപ്പാലു നുകര്‍ന്നുകൊണ്ടമ്മത-
ന്നാനനം നോക്കിച്ചിരിച്ചിരിക്കും
ആരോമലാണവനഖിലേശനാണവന്‍
ആരാധ്യനാണവനെന്റെ ദൈവം

അമ്മതന്‍ തോളത്തിരുന്നുകൊണ്ടമ്പിളി-
യമ്മാവനെന്നൊരു കൈതവത്താല്‍
നിത്യപിതാവിലേക്കാ വിരല്‍ത്തുമ്പുകള്‍
നീട്ടിത്തരുന്നവനെന്റെ ദൈവം

ആരാധനാലയവേദിയില്‍ പങ്കുചേര്‍-
ന്നാഗമതത്ത്വങ്ങള്‍ ചര്‍ച്ച ചെയ്യും
കൗമാര്യനാണവനെങ്കിലും ജ്ഞാനത്തില്‍
സൗകുമാര്യന്‍തന്നെയെന്റെ ദൈവം

ആരുടെ കണ്ണിനുമാനന്ദം നല്കുന്നോ-
നാരുടെ കാതും തണുപ്പിക്കുന്നോന്‍
ആരിലും കാരുണ്യം വാരിവിതറുന്നോ-
നാദരണീയനാണെന്റെ ദൈവം

അച്ഛനുള്ളിച്ഛകളേതും ഗ്രഹിച്ചതി
മെച്ചമായ്ത്തന്നെ തുണച്ചിരിക്കും
പയ്യനാണീശനാണെങ്കിലും വേലയില്‍
പയ്യനല്ലാത്തവനെന്റെ ദൈവം

കാനാപുരത്തിലെ കല്യാണവേളയില്‍
കന്യയാമമ്മതന്നാഗ്രഹത്താല്‍
ഹാ! വെറും വെള്ളം രുചിയേറും മുന്തിരി
നീരാക്കിത്തീര്‍ത്തവനെന്റെ ദൈവം

രക്ഷകവീഥികള്‍ വിസ്തൃതമാക്കുവാ-
നക്ഷീണമാസ്ഥയാ വേലചെയ്യും
സ്‌നാപകയോഗീന്ദ്രമൗലിയില്‍നിന്നുമായ്
സ്‌നാനം കൈക്കൊണ്ടവനെന്റെ ദൈവം

ദുഷ്‌കൃതം കൂടും ജഡത്തെ ജയിക്കുവാന്‍
സത്കൃതമാര്‍ഗങ്ങള്‍ കണ്ടെടുക്കാന്‍
ധ്യാനോപവാസത്തിന്‍ പ്രാധാന്യം താന്‍തന്നെ 
മാനവര്‍ക്കേകിയോനെന്റെ ദൈവം

ഗ്ലീലാക്കടലില്‍ വലയെറിഞ്ഞീടുന്നൊ-
രേഴകളെക്കൂട്ടി കൂട്ടരാക്കി
മര്‍ത്ത്യമത്സ്യം പിടിപ്പാനായ് സംസാര
സാഗരം താണ്ടിയോനെന്റെ ദൈവം

തീരാത്ത രോഗങ്ങള്‍ സാത്താന്റെ തിന്മകള്‍
ഘോരാധി കുഷ്ഠഗണങ്ങളെല്ലാം
ചാരത്തു വന്നു നമിച്ചവരേവര്‍ക്കും
ദൂരസ്ഥനാക്കിയോനെന്റെ ദൈവം

 

(തുടരും)

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)